Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മന്ഥപാശമായ വാസുകി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2019, 04:31 am IST
inSamskriti

മാല കിട്ടിയ മഹര്‍ഷി അതു തന്റെ മനസ്സിലെ ചഞ്ചലമാക്കുമോ എന്നു ഭയന്നു. അത് ആര്‍ക്കു സമ്മാനിക്കും എന്നോര്‍ത്തിരിക്കവേ ഇന്ദ്രന്‍ ഐരാവതത്തിനു മുകളിലേറി അവിടെയെത്തി. മഹര്‍ഷി മാലയെടുത്ത് ഇന്ദ്രന് സമ്മാനിച്ചു. ഇന്ദ്രന്‍ മുടി മാടിയൊതുക്കാനായി  കൈയിലിരുന്ന മാലയെടുത്ത് ഐരാവതത്തിന്റെ മസ്തകത്തില്‍ വെച്ചു. മാലയുടെ ഗന്ധപ്രസരം നിമിത്തം വണ്ടുകള്‍ വന്ന് ഗജത്തിന്റെ മസ്തകം പൊതിഞ്ഞു. വണ്ടുകളുടെ ഉപദ്രവത്തില്‍ സഹികെട്ട ഐരാവതം തുമ്പിക്കൈകൊണ്ട് മാല വലിച്ചെടുത്ത് നിലത്തിട്ട് ചവിട്ടി ചതച്ചരച്ചു. ഇതെല്ലാം കണ്ടുനിന്ന ക്ഷിപ്രകോപിയായ ദുര്‍വാസാവ് മഹര്‍ഷിക്ക് കോപം നിയന്ത്രിക്കാനായില്ല.

‘ ഇന്ദ്രാ, ഐശ്വര്യോത്തമനായ നിന്റെ സ്വര്‍ഗീയ സമ്പത്തുകളെല്ലാം മറഞ്ഞു പോകട്ടെ. നിനക്കും നിന്റെ വര്‍ഗക്കാരായ സകലദേവന്മാര്‍ക്കും ജരാനരകള്‍ ബാധിച്ച് അമരത്വമില്ലാതാകട്ടെ. ‘ ദുര്‍വാസാവിന്റെ ശാപം കേട്ടു ഭയന്ന  ഇന്ദ്രന്‍ മൂര്‍ത്തിത്രയത്തിന്റെ അരികില്‍ അഭയം തേടി. മൂര്‍ത്തിത്രയം കൂടിയാലോചന നടത്തി. സ്വര്‍ഗീയവിഭവങ്ങളെല്ലാം പാലാഴിയില്‍ ആണ്ടുകിടക്കുകയാണെന്നും പാലാഴി കടഞ്ഞാല്‍ അവ വീണ്ടെടുക്കാമെന്നും അതോടെ പാല്‍ക്കടലില്‍ നിന്നു ലഭിക്കുന്ന അമൃതം ആസ്വദിച്ചാല്‍ ഇന്ദ്രാദികളുടെ ജരാനരകള്‍ മാറുമെന്നും അവര്‍ കണ്ടുപിടിച്ചു. 

മഥനം നടത്താന്‍ ദേവാസുരന്മാര്‍ പ്രവര്‍ത്തകരായും മന്ദര പര്‍വതം മഥനമന്ഥമായും വാസുകി നാഗം മന്ഥപാശമായും ത്രിമൂര്‍ത്തികള്‍ മഥനനിര്‍വാഹകരായും തീരണം. വിഷ്ണു അസുര ശത്രുവാണ്. അതുകൊണ്ട് ശിവന്‍ അസുരരെ വരുത്തി. മന്ദരഗിരി കൊണ്ടു വരാന്‍ സുരന്മാര്‍ പോയി. കാര്യം ഫലിച്ചില്ല. ശിവഭൂതഗണങ്ങള്‍ക്കും അസുരന്മാര്‍ക്കും അതിനായില്ല. എന്നാല്‍ ഗരുഡന്‍, പരുന്ത് തവളയെ റാഞ്ചുന്ന ലാഘവത്തോടെ മന്ദരപര്‍വതവുമായി വന്നു.

മന്ഥപാശമായ വാസുകിയെ കൊണ്ടുവരുന്നതിലും ദേവാസുരന്മാര്‍ പരാജയപ്പെട്ടു. നാഗനഗരിയില്‍ ചെന്ന് ഗരുഡന്‍ വാസുകിയോട് പാലാഴിയിലേക്കെത്തണമെന്ന് അഭ്യര്‍ഥിച്ചു. വേണമെങ്കില്‍ എടുത്തു കൊണ്ടുപൊയ്‌ക്കോളൂ, എന്നായിരുന്നു വാസുകിയുടെ മറുപടി. 

ഗരുഡന്‍ വാസുകിയുടെ മധ്യഭാഗം കൊത്തിയെടുത്ത് പറക്കാന്‍ ശ്രമിച്ചു. ചക്രവാളത്തിനപ്പുറമെത്തിയിട്ടും നാഗപതിയുടെ മധ്യഭാഗം തറയില്‍ തന്നെ അവശേഷിച്ചു. എത്ര തന്നെ ശ്രമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഗരുഡന്‍ തിരിച്ചു പോയി. വിവരമറിഞ്ഞപ്പോള്‍ ശിവന്‍ തന്റെ കൈ പാതാളത്തിലേക്കു നീട്ടി. ശിവന്റെ കൈയില്‍ വാസുകി ഒരു ചെറുതവളയായി പരിണമിച്ച്  പാലാഴിയിലെത്തി. മഥനത്തിനുള്ള വസ്തുക്കളെല്ലാമൊരുങ്ങി. മന്ദരത്തിനു ചുറ്റും വാസുകിയെ കയറായി കെട്ടി മഥനമാരംഭിച്ചു, വാസുകിയുടെ വാലില്‍ ദേവന്മാരും തലയില്‍ അസുരന്മാരും പിടിച്ചു വിലിച്ചു കടയാനാരംഭിച്ചു. ജരാനരബാധിച്ച ദേവന്മാരുടെ ശക്തിക്കുറവും അതികായന്മാരായ അസുരന്മാരുടെ കായബലവും നിമിത്തം ഏങ്കോണിച്ചു കറങ്ങിയ മന്ദര പര്‍വതം നാഗപാശത്തില്‍ നിന്ന് ഊര്‍ന്നിറങ്ങി പാലാഴിയില്‍ ആണ്ടുപോയി. 

ദേവാസുരന്മാര്‍ക്കോ, ഭൂതഗണങ്ങള്‍ക്കോ ശിവനോ, ഗരുഡനോ അതൊന്ന് ഇളക്കാന്‍ പോലുമായില്ല. ഒടുവില്‍ വിഷ്ണു കൂര്‍മ്മാവതാരമെടുത്ത് അത് നിഷ്പ്രയാസം പൊക്കി. പക്ഷേ പൊക്കിയത് അല്പം കൂടിപ്പോയി. വിഷ്ണുഭഗവാന്‍ പര്‍വതത്തിനു മീതെ കയറിയിരുന്നു. മന്ദരം ഒന്നു താണു. കൃത്യത്തിനു കൃത്യമായി. 

ദേവന്മാരുടെ ദൗര്‍ബ്ബല്യം നികത്താന്‍ ശക്തിശാലികളായ ബാലിസുഗ്രീവന്മാരെ വരുത്തി. അവര്‍ മാത്രം ഒരു വശത്ത്. മഥനം തീരാറായി. ആ സമയത്ത് വാസുകിയുടെ വായില്‍ നിന്ന് കാളകൂടം പുറത്തു ചാടി. അസുരന്മാര്‍ ഓടി. ദേവന്മാര്‍ വാടിത്തളര്‍ന്നു. ലോകം ദഹിച്ചു പോകുന്ന അവസ്ഥയായി. ഭയം പുറത്തു കാണിക്കാതെ വിഷ്ണു ഇന്ദ്രിയങ്ങളെ മൂടി. ഈയൊരവസ്ഥയില്‍ മഹാദേവന്‍ ലോകരക്ഷയ്്‌ക്കെത്തി. ആ വിഷദ്രാവകം മുഴുവന്‍ വായിലേക്കൊഴിച്ചു. അതു കണ്ട പാര്‍വതീദേവി വിഷം വയറിലേക്കിറങ്ങാതിരിക്കാന്‍ ശിവന്റെ കണ്ഠം ഞെരിച്ചു പിടിച്ചു. വായില്‍ നിന്ന് വിഷം പുറത്തു വരാതിരിക്കാന്‍ വിഷ്ണു, ശിവഭഗവാന്റെ വായ പൊത്തിപ്പിടിച്ചു. മുകളിലേക്കും താഴേയ്‌ക്കുമിറങ്ങാതെ നിന്ന വിഷം ശിവന്റെ കണ്ഠത്തില്‍ പറ്റിപ്പിടിച്ചു. കണ്ഠം നീലനിറമായി .അങ്ങനെയാണ് ശിവന്‍ നീലകണ്ഠനായത്. വിഷത്തിന്റെ ആവി തട്ടിയ വിഷ്ണു നീലവര്‍ണനും പാര്‍വതി കാളിയുമായി. ഇന്ദ്രാദികളും ബാലിസുഗ്രീവന്മാരും നീലവര്‍ണന്മാരായി. 

( തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.