Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആംബുലന്‍സും മിനിലോറിയും ഇടിച്ച് എട്ടു മരണം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 9, 2019, 04:41 pm IST
in Kerala

പാലക്കാട്: അപകടത്തില്‍ പരിക്കേറ്റവരേയും വിഷം കഴിച്ചതിനെത്തുടര്‍ന്ന് തുടര്‍ ചികിത്സ ആവശ്യമായവരേയും ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലന്‍സ്, മിനിലോറിയുമായി തണ്ണിശ്ശേരിയില്‍ കൂട്ടിയിടിച്ച് എട്ട് പേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്. 

നെന്മാറ-പട്ടാമ്പി സ്വദേശികളാണ് മരിച്ചത്. നെന്മാറ സ്വദേശികളായ അയിലൂര്‍ തലവെട്ടാംപാറ പുഴക്കല്‍ വീട്ടില്‍ ശിവദാസന്‍ മകന്‍ വൈശാഖ് (25), അയിലൂര്‍ തേന്നിപ്പാടം കുട്ടന്‍ മകന്‍ ശിവന്‍ (52), തലവെട്ടാംപാറ പുഴയ്‌ക്കല്‍ വീട്ടില്‍ രവിയുടെ മകന്‍ നിഖില്‍ (25), അളുവശ്ശേരി ചേരുംകാട് അബ്ദുള്ളയുടെ മകന്‍ സുധീര്‍ (30), പട്ടാമ്പി സ്വദേശികളായ വാടാനാംകുറിശ്ശി വെള്ളത്തേറിയില്‍ വീട്ടില്‍ അസനാര്‍ മകന്‍ സുബൈര്‍ (38), വെള്ളത്തേറിയില്‍ വീട്ടില്‍ ബഷീര്‍ മകന്‍ ഫവാസ് (17), വെള്ളത്തേറിയില്‍ വീട്ടില്‍ ഹുസൈന്‍ മകന്‍ നാസര്‍ (45), ഷൊര്‍ണ്ണൂര്‍ വെട്ടിക്കാട്ടില്‍ മന്തിയില്‍ വീട്ടില്‍ യൂസഫ് മകന്‍ ഉമ്മര്‍ ഫറൂഖ് (20) എന്നിവരാണ് മരിച്ചത്. സുധീര്‍ ആംബുലന്‍സ് ഡ്രൈവറാണ്. 

നെല്ലിയാമ്പതിയില്‍നിന്നും പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സും കോയമ്പത്തൂരില്‍നിന്നും പുതുനഗരത്തേക്ക് പോവുകയായിരുന്ന മിനിലോറിയും തണ്ണിശ്ശേരി പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിലുണ്ടായിരുന്ന ഒന്‍പതു പേരില്‍ എട്ടുപേരും തല്‍ക്ഷണം മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഷൊര്‍ണ്ണൂര്‍ വെട്ടുകാട്ടില്‍ മതിയില്‍ വീട്ടില്‍ യൂസഫ് മകന്‍ ഷാഫി(13)യെ ഗുരുതരപരിക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയില്‍ ആംബുലന്‍സിന്റെ പകുതിയോളം ഭാഗം പൂര്‍ണമായും തകര്‍ന്നു. മിനിലോറി ഡ്രൈവര്‍മാരായ മലപ്പുറം കുറ്റിപ്പുറം സ്വദേശി അബ്ദുള്‍ ഹുറൈര്‍, പുതുനഗരം സ്വദേശി സെയ്ത് ഇബ്രാഹിം, പൊന്നാനി സ്വദേശി ഫൈസല്‍ എന്നിവരെയും പരുക്കുകളോടെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്‌ക്ക് രണ്ടരയോടെയാണ് അപകടം.

നെല്ലിയാമ്പതി സന്ദര്‍ശിക്കാനെത്തിയ പട്ടാമ്പി, ഷൊര്‍ണൂര്‍, വാടാനാംകുറിശ്ശിയില്‍ എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം തിരിച്ചിറങ്ങവെ മരപ്പാലത്തിനും കുണ്ടറ ചോലയ്‌ക്കുമിടയില്‍ അമ്പതടിയോളം താഴ്ചയിലേക്ക് വീണിരുന്നു. നിസാരപരിക്കുകളോടെ രക്ഷപ്പെട്ട ഇവര്‍ കെഎസ്ആര്‍ടിസിയില്‍ നെന്മാറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സയ്‌ക്കെത്തി. സ്‌കാനിങ് തുടങ്ങിയവയ്‌ക്കായി ജില്ലാ ആശുപത്രിയിലേക്ക് പോകാന്‍ നിര്‍ദേശിക്കുകയായിരുന്നു. മറ്റ് ആംബുലന്‍സുകള്‍ ലഭ്യമായില്ല.  വിഷം കഴിച്ചതിനെ തുടര്‍ന്ന് തുടര്‍ചികിത്സയ്‌ക്കായി നിഖിലിനെയും കൊണ്ട് ശിവന്‍, വൈശാഖ് എന്നിവര്‍ പാലക്കാട്ടേക്ക് പോവുകയായിരുന്ന ആംബുലന്‍സില്‍ പട്ടാമ്പി സ്വദേശികള്‍ കയറുകയായിരുന്നു. ഈ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ആദ്യ അപകടത്തെക്കുറച്ചറിഞ്ഞ് പട്ടാമ്പിയില്‍ നിന്നെത്തിയവരില്‍  ഒരാള്‍ ഈ ആംബുലന്‍സില്‍ കയറിയിരുന്നു. അപകടത്തില്‍പ്പെട്ട സംഘത്തില്‍ നിന്ന് രണ്ടുപേര്‍ കയറിയിരുന്നില്ല.

പാലക്കാട് നിന്നും ഫയര്‍ഫോഴ്‌സ് എത്തി വാഹനം വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹങ്ങള്‍ പോലീസ് ഇന്‍ക്വസ്റ്റിനുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചോദ്യങ്ങള്‍ ചോദിക്കാനും , പ്രതിഷേധിക്കാനും അവകാശമുണ്ട് ; കലാപങ്ങൾക്ക് പിന്നിലുള്ളവരെ ന്യായീകരിച്ച് നടി മഞ്ജു വാര്യർ

India

മോദിജിയെ വിശ്വസിക്കാം, വിദ്യാര്‍ത്ഥികളേ, പ്രക്ഷോഭം നിര്‍ത്തി, വീടുകളിലേക്ക് മടങ്ങുക : യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് സല്‍മാന്‍ ഖാന്‍

Kerala

മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോണ്‍ഗ്രസ്, നേതാക്കളെയും പ്രവര്‍ത്തകരെയും പരിഗണിക്കുന്നില്ല

India

നിസ്ക്കാരവും, ബിരിയാണി വിളമ്പലുമായി ഷഹീൻ ബാഗ് സംഘം ; വടിവാളുകളുമായി പൊലീസിനെ അക്രമിക്കാൻ തയ്യാറായി ഗുണ്ടാനേതാവ് ഹാജി അഫ്സലും കൂട്ടാളികളും

നടന്‍ ജോജു ജോര്‍ജ്ജ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കാന്‍ ഒരുങ്ങുന്നു (ഇടത്ത്) ജോജുവിന്‍റെ റീത്ത് വെയ്ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ (വലത്ത്)
Kerala

ഇന്ത്യയില്‍ അടിയന്തരാവസ്ഥയാണെന്ന് സിജെപി സമരത്തെ പിന്തുണച്ച് നടന്‍ ജോജു ജോര്‍ജ്ജ് സമൂഹമാധ്യമങ്ങളില്‍ ജോജുവിന് പൊങ്കാല

പുതിയ വാര്‍ത്തകള്‍

സ്ത്രീകള്‍ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ നടത്താന്‍ പ്രമുഖര്‍ക്ക് പ്രത്യേക ലൈസന്‍സില്ലെന്ന് കോടതി

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മോര്‍ഫിംഗ് കേസ്: പ്രതിയെ കണ്ടെത്തിയതില്‍ നിര്‍ണായകമായത് വിദ്യാര്‍ത്ഥികള്‍ നടത്തിയ അന്വേഷണം

ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സോനം രഘുവംശിയുടെ ജാമ്യം സുപ്രീം കോടതി റദ്ദാക്കി

ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഇരട്ടത്താപ്പ്; പാര്‍ലമെന്റിലെ ചര്‍ച്ചയില്‍ നിന്ന് കോണ്‍ഗ്രസ് ഒളിച്ചോടുന്നു: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

നാരെ തക്ബീര്‍….അല്ലാഹു അക്ബര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സിജെപി സമരവേദിയില്‍ ഉയരുന്നതിന്റെ വീഡിയോ .സമരത്തില്‍ പലരും നുഴഞ്ഞുകയറി

പ്രമുഖ നടിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന പ്രതികളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പാറ്റ പ്രതിഷേധത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് കോണ്‍ഗ്രസും സിപിഎമ്മും അടക്കമുളള പ്രതിപക്ഷം,ഉളളിലിരുപ്പ് വെളിവാക്കി നടി ഭാവന അടക്കം സിനിമാക്കാര്‍

രാജ്യത്ത് കലാപം ഉണ്ടാക്കിയ പാറ്റകൾ ഇനി കടൽ കടക്കില്ല ; പാസ്പോർട്ടുകൾ റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചു

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

സോനംവാങ്ചുകും കോണ്‍ഗ്രസും തമ്മിലടി…പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ രാഹുലും പ്രിയങ്കയും നടത്തിയ സമരം ആത്മാര്‍ത്ഥമല്ലെന്ന് ഭാര്യ

ഇന്ത്യയിലെ പട്ടിണി കണക്കുകളിൽ ഗണ്യമായ കുറവ്, പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം 42 ശതമാനം കുറഞ്ഞു- യുഎൻ റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.