Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം ശൈലി മാറ്റുന്നു, പിണറായിയും മാറ്റേണ്ടിവരും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 1, 2019, 07:15 am IST
inKerala

കൊച്ചി: തോല്‍വിയുടെ കാരണം തിരിച്ചറിഞ്ഞ് സിപിഎം ശൈലി മാറ്റുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശൈലിമാറ്റില്ലെന്നു പരസ്യമായി പറയുന്നെങ്കിലും മാറ്റിയേ പറ്റൂ എന്ന സൂചന നല്‍കുന്നതാണ് പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി പത്രത്തില്‍ എഴുതിയ തെരഞ്ഞെടുപ്പു വിശകലനം  നല്‍കുന്ന സന്ദേശം. രണ്ടു ദിവസത്തെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയോഗം ആരംഭിച്ച ഇന്നലെയാണ് ലേഖനം പ്രസിദ്ധീകരിച്ചത്.

ബിജെപിയേയും മോദിയേയും ആര്‍എസ്എസിനേയും ഹിന്ദുത്വത്തേയും ‘പ്രശംസി’ക്കാനും പാര്‍ട്ടി സെക്രട്ടറി മുതിര്‍ന്നിട്ടുണ്ട്. അടിസ്ഥാനരഹിത ആരോപണങ്ങളധികമില്ലാതെ അടിസ്ഥാന പ്രശ്‌നങ്ങള്‍ അറിഞ്ഞുള്ള വിമര്‍ശനമേ സംഘ പരിവാറിനേക്കുറിച്ചും സിപിഎം നേതാവ് നടത്തുന്നുള്ളുവെന്നത് പാര്‍ട്ടിയുടെ ശൈലിമാറ്റമായി കാണാം. 

‘മോദി തരംഗം ബിജെപിക്ക് അനുകൂലമായി,’ ‘…കാവിക്കൊടിയെ സഹായിച്ചു,’ (ത്രിശൂലമെന്നല്ല) ‘ബിജെപിയുടെ പടയോട്ടം ദര്‍ശിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പ്,’ (തേര്‍വാഴ്ച എന്നല്ല) ‘ഗാന്ധിയെ കൊന്ന ഹിന്ദു വര്‍ഗീയവാദി,'(ആര്‍എസ്എസുകാരന്‍ എന്നല്ല), എന്നിങ്ങനെയാണ് വിമര്‍ശനങ്ങള്‍. സംഘപരിവാറിനെതിരേ നിന്ദ്യമായ വിമര്‍ശന ഭാഷയില്‍നിന്നുള്ള ശൈലിമാറ്റമാണിത്.

ബിജെപിയുടെ വോട്ടു വിഹിതം കൂടിയതിന്റെ കണക്ക്, വോട്ടെണ്ണം എന്നിവ കോടിയേരി കൃത്രിമവഴിയിലല്ലാതെതന്നെ വിശദീകരിക്കുന്നു. അതായത്, ബിജെപിയുടെ വളര്‍ച്ച രേഖപ്പെടുത്തിയും അംഗീകരിച്ചുമാണ് വിശകലനം. ‘1984 ലെ ലോകസ്‌സഭാ തെരഞ്ഞെടുപ്പില്‍ 4.8% വോട്ടും 5,31,648 വോട്ടും ബിജെപി നേടി. 2004-ല്‍ 12 ശതമാനവും 18,22,980 വോട്ടും നേടി. 2014-ല്‍ 10.8 ശതമാനവും 19,44,204 വോട്ടും ഇത്തവണത്തെ തെരഞ്ഞെടുപ്പിലാകട്ടെ ബിജെപി നേതൃത്വത്തിലുള്ള മുന്നണിക്ക് വോട്ടുവിഹിതം 15.5 ശതമാനവും വോട്ട് 31,71,792 ഉം ആയി,’ എന്ന് മാന്യമായാണ് വിവരിക്കുന്നത്. 

ശബരിമല തെരഞ്ഞെടുപ്പു വിഷയമായില്ലെന്ന പിണറായി നിലപാട് തിരുത്തി, ജനവിധി നിര്‍ണയിച്ച പ്രധാനകാരണമായില്ലെന്നേ സെക്രട്ടറി വാദിക്കുന്നുള്ളു. അങ്ങനെയല്ലായിരുന്നെങ്കില്‍ ബിജെപിക്ക് ഒന്നോ അതിലധികമോ സീറ്റു കിട്ടണമായിരുന്നുവെന്ന് ന്യായംപറഞ്ഞ് ശബരിമല വിഷയത്തില്‍ ബിജെപി നിലപാടായിരുന്നു ശരിയെന്ന് അംഗീകരിക്കുന്നുമുണ്ട്. 

പക്ഷേ, ഇരു കമ്യൂണിസ്റ്റുകള്‍ക്കും നിലനില്‍പ്പ് അപകടത്തിലായിട്ടും സിപിഎമ്മും സിപിഐയും ഒന്നിക്കാനുള്ള സാധ്യതയോ ഒന്നിച്ചു നില്‍ക്കാനുള്ള സന്നദ്ധതയോ ലേഖനം വിശകലനം ചെയ്യുന്നില്ല. മറിച്ച് ഇരു പാര്‍ട്ടികളും മെലിഞ്ഞു വശംകെട്ടിട്ടും കമ്യൂണിസ്റ്റുകള്‍ക്ക് ആകെയുള്ള എംപിമാരുടെ എണ്ണത്തില്‍ ഊറ്റം പറഞ്ഞ് സമാധാനിക്കുന്നുമുണ്ട് സിപിഎം സംസ്ഥാന സെക്രട്ടറി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

India

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

Kerala

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

Kerala

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

Thrissur

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പുതിയ വാര്‍ത്തകള്‍

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.