Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നസ്രേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2019, 04:01 am IST
inEditorial

വിവിധ രാഷ്‌ട്രത്തലന്മാര്‍, ഭാരതത്തിന്റെ മുന്‍ പ്രധാനമന്ത്രിമാര്‍, മുഖ്യമന്ത്രിമാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍, എംപിമാര്‍, ഗവര്‍ണര്‍മാര്‍, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരടക്കം ആറായിരത്തോളം പേര്‍ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്തവരുടെ കൂട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും. ക്ഷണം ലഭിച്ചിട്ടും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്തില്ല. 

ബംഗാളില്‍ തൃണമൂലുകാര്‍ കൊലപ്പെടുത്തിയ ബിജെപി പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നുവെന്ന് അറിഞ്ഞതോടെയാണ്, വരുമെന്ന് പറഞ്ഞിരുന്ന മമത നിലപാട് മാറ്റിയത്. മമതയുടെ ഈ മാനസികാവസ്ഥ മനസ്സിലാക്കാവുന്നതേയുള്ളൂ. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കടക്കം ചില മുഖ്യമന്ത്രിമാര്‍ പല കാരണങ്ങളാല്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ എന്നിവര്‍ ഇക്കൂട്ടത്തില്‍പ്പെടുന്നു.

പ്രതിപക്ഷ പാര്‍ട്ടികളില്‍പ്പെടുന്ന ഇവരുടെയൊന്നും മര്യാദ പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ചില്ല. ക്ഷണം ലഭിച്ചതിനാല്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും പിന്നീട് വേണ്ടെന്നുവയ്‌ക്കുകയായിരുന്നു. എന്തുകൊണ്ടാണിതെന്ന് വ്യക്തമാക്കാനുള്ള രാഷ്‌ട്രീയ മര്യാദ പിണറായി കാണിച്ചില്ല. നസ്‌റേത്തില്‍നിന്ന് നന്മ പ്രതീക്ഷിക്കേണ്ടതില്ല എന്നത് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ശരിയായിരിക്കാം. എന്നാല്‍ ഈ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി ഇന്ന് കേരളത്തിന്റെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയാണ്. രാജ്യത്തിന്റെ ഭരണത്തലവനായ പ്രധാനമന്ത്രി അധികാരമേല്‍ക്കുന്ന ചടങ്ങിലേക്ക് ക്ഷണിച്ചത് പിണറായി വിജയന്‍ എന്ന വ്യക്തിയേയോ രാഷ്‌ട്രീയ നേതാവിനേയോ അല്ല. മുഖ്യമന്ത്രിയുടെ പദവി വഹിക്കുന്നയാളെയാണ്. പ്രത്യേകിച്ച് കാരണമൊന്നും പറയാതെ വിട്ടുനിന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അന്തസ്സില്ലായ്‌മയാണ്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കേറ്റ കനത്ത പരാജയത്തിന് വ്യക്തിപരമായി ആരെങ്കിലും ഉത്തരവാദിയാണെങ്കില്‍ അത് പിണറായി വിജയനാണ്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രിയെന്നതു പോയിട്ട് ജനപ്രതിനിധിയായ ഏതൊരാള്‍ക്കും ചേരാത്ത ശാഠ്യവും ധാര്‍ഷ്ട്യവുമാണ് പിണറായി  കാണിച്ചത്. മുഖ്യമന്ത്രിയായി അധികാരമേറ്റ നാള്‍ മുതല്‍ അഹങ്കാര ഗോപുരംപോലെ പെരുമാറുന്നത് ശബരിമലയുടെ കാര്യത്തിലുമുണ്ടായി എന്നേയുള്ളൂ. ഒരു വൃക്ഷത്തൈ നടുന്ന കാര്യമായാല്‍ പോലും പിണറായി പറഞ്ഞുവരുമ്പോള്‍ അത് ഭീഷണിയില്‍ കലാശിക്കും. ശൈലി മാറ്റണമെന്ന് സ്വന്തം പാര്‍ട്ടിയിലെ സമാദരണീയരായ നേതാക്കള്‍പോലും അഭിപ്രായപ്പെട്ടിട്ടും പിണറായി കൂട്ടാക്കുന്നില്ല.

പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യത്തിന്റെ കാതലാണ്. കമ്യൂണിസ്റ്റുകളുടെ രക്തത്തില്‍ ഇല്ലാത്തതും അതാണ്. പ്രതിപക്ഷ നേതാവ് എന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളില്‍ കേട്ടുകേള്‍വിയില്ലാത്തതാണല്ലോ. പാര്‍ലമെന്ററി ജനാധിപത്യം വെറും അടവുനയമായി സ്വീകരിക്കുന്ന ഇക്കൂട്ടര്‍ ഉള്ളില്‍ പേറുന്നത് ഏകാധിപത്യവും അസഹിഷ്ണുതയുമാണ്. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാര്‍ കേരളത്തോട് തികഞ്ഞ അനുഭാവം പുലര്‍ത്തിയിട്ടും ശത്രുതയോടെയാണ് പിണറായി സര്‍ക്കാര്‍ പെരുമാറിയത്. ഇതിന്റെ തുടര്‍ച്ചയാണ് ചരിത്രപരമായ ഭൂരിപക്ഷത്തോടെ ഒരിക്കല്‍ക്കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരമേല്‍ക്കുന്ന ചടങ്ങില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിട്ടുനിന്നത്. കേരളത്തിന്റെ താല്‍പ്പര്യത്തിന് വിരുദ്ധമായ ഈ നടപടിയെ ജനാധിപത്യ വിശ്വാസികള്‍ അപലപിച്ചേ മതിയാകൂ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാപ്പ് പാകിസ്ഥാനോടാണോ ; ഇന്ത്യയുടെ വന്ദേമാതരം ആലപിച്ചതിന് രാജു പി നായർ മാപ്പ് പറയുന്നത് ആരോടാണ് ?

Kerala

കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സതീശന്റെ പേര് പറയാതെ കെ സിയെ പുകഴ്‌ത്തി 3 എം എല്‍ എമാര്‍

World

പാകിസ്ഥാന്‍ നാല് ശതമാനം ഹിന്ദുക്കളെ സഹിക്കുന്നുവെന്ന് സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ പാക് പ്രസിഡന്‍റ് ആസിഫ് അലി സർദാരി

World

ഹോർമുസ് കടലിടുക്ക് ഉടൻ യുഎസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് 

Kerala

സാമൂഹ്യമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക പിഴവെന്ന് മെറ്റ, പ്രശ്‌നം പരിഹരിച്ചു

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.