Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

അര്‍ഹതയ്‌ക്കുള്ള അംഗീകാരം

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
May 31, 2019, 03:41 am IST
inVicharam

ജനസംഘം-ബിജെപി നേതാവ് അഡ്വ.എ.ഡി. നായരില്‍നിന്ന് കേട്ടാണ് ഈ തലശേരിക്കാരന് സംഘം തലയ്‌ക്കുപിടിച്ചത്. സര്‍വകലാശാല തലത്തില്‍ത്തന്നെ നടത്ത മത്സരത്തില്‍ താരമായിരുന്നു, പഠിത്തത്തോടൊപ്പം വി. മുരളീധരന്‍. ആദര്‍ശവും ആത്മവിശ്വാസവുമായി നടന്നു നീങ്ങിയ മുരീളധരന്‍ കുറഞ്ഞ കാലംകൊണ്ട് ഓടിയെത്തിയത് വലിയ ദൂരമാണ്. 

വഴിത്തിരിവ്

സംഘ പ്രസ്ഥാനങ്ങളുടെ പില്‍ക്കാലത്തെ താത്ത്വിക വ്യാഖ്യാതാവായിരുന്ന കെ. ഗോവിന്ദാചര്യ കേരളത്തില്‍ എബിവിപിയുടെ പ്രവര്‍ത്തനങ്ങളുമായി ഉണ്ടായിരുന്ന കാലം. മുരളീധരന്‍ സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായി.  എബിവിപിയുടെ സംസ്ഥാന സംഘടനാ സെക്രട്ടറിയായി, കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചു. 

ഗോവിന്ദാചാര്യ അന്ന് ക്ഷേത്രീയ സംഘടനാ സെക്രട്ടറിയായിരുന്നു. പരിഷത്തിന്റെ അഖിലേന്ത്യാ സെക്രട്ടറിയും 1998ല്‍ ദേശീയ ജനറല്‍ സെക്രട്ടറിയുമായി. രണ്ടു തവണ തുടര്‍ന്നു. 

നെഹ്‌റു യുവകേന്ദ്ര

മുരളീധരന്‍ ഉപാധ്യക്ഷനായിരുന്നപ്പോഴാണ് നെഹ്‌റു യുവകേന്ദ്രയുടെ സാധ്യത ബോധ്യമായത്. അതുവരെ ഐഎഎസുകാരില്‍ ജനസേവന താല്‍പര്യമില്ലാത്തവരും ദേശീയ പ്രാദേശിക രാഷ്‌ട്രീയ നേതാക്കളില്‍ ചിലരും ഏതാനും സ്‌പോര്‍ട്‌സ് ആര്‍ട്‌സ് ക്ലബ്ബുകളും ചേര്‍ന്ന് നികുതിപ്പണം ദുര്‍വിനിയോഗിക്കുകയായിരുന്നുവെന്ന് തെളിഞ്ഞു. ശുദ്ധീകരണത്തിന് കേന്ദ്ര സര്‍ക്കാര്‍ തയാറായപ്പോള്‍ ആദ്യമായി ഐഎഎസുകാരനല്ലാത്ത ഒരാള്‍ നെഹ്‌റു യുവകേന്ദ്ര ഡയറകട്ര്‍ ജനറലായി. യുവജനങ്ങളുടെ ക്ഷേമ,സേവന മേഖലയിലെ പുത്തന്‍ ഉണര്‍വും ഉയര്‍ച്ചയുമായിരുന്നു അക്കാലംകണ്ടത്. 

യൂത്ത് പാര്‍ലമെന്റ് എന്ന പേരില്‍ സംഘടിപ്പിച്ച യുവമഹാ സമ്മേളനം പുതിയ ദിശാബോധം സര്‍ക്കാരിനുമുണ്ടാക്കി. എബിവിപിയില്‍ ഉള്ളകാലത്ത്, ദേശീയ വിദ്യാഭ്യാസ നയം സ്വരൂപിക്കുന്നതില്‍ മുരളീധരന്‍ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. യുവജനങ്ങളുടെ ക്ഷേമത്തിന് ദേശീയതലത്തില്‍ വാജ്‌പേയി സര്‍ക്കാര്‍ രൂപംകൊടുത്ത നാഷണല്‍ യുവ കോപ്പറേറ്റീവ് സൊസൈറ്റി ഇന്ന് രാജ്യവ്യാപകമായ സഹകരണ സംവിധാനമാണ്. അതിനു കീഴില്‍ ഭാരത പരിക്രമ ടൂറിസം സര്‍വീസ്, ജനനിധി തുടങ്ങിയ യുവജനക്ഷേമ പ്രസ്ഥാനങ്ങള്‍ സക്രിയമാണ്. മുരളീധരന്റെ കരസ്പര്‍ശമുള്ള ആ സൊസൈറ്റിയുടെ ഉപാധ്യക്ഷനാണ് അദ്ദേഹമിപ്പോഴും. 

ബിജെപിയില്‍

എബിവിപിയില്‍ നിന്ന് ബിജെപിയിലെത്തി. ബിജെപിയുടെ ഇന്റലക്ച്വല്‍ സെല്ലിലായിരുന്നു ആദ്യം. പിന്നീട് കേരളം കേന്ദ്രമാക്കി പ്രവര്‍ത്തനം തുടങ്ങി, ബിജെപി സംസ്ഥാന അധ്യക്ഷനായി.

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനാകുമ്പോള്‍ രാഷ്‌ട്രീയവും വിദ്യാര്‍ഥി രാഷ്‌ട്രീയവും രണ്ടല്ലേ എന്നാശങ്കിച്ചവരേയും അത്ഭുതപ്പെടുത്തി അദ്ദേഹം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭ ഉപതെരഞ്ഞെടുപ്പുകളിലും പാര്‍ട്ടിയുടെ പ്രകടനം മികച്ചതായിരുന്നു. വോട്ടുവര്‍ധനയും സീറ്റു വര്‍ധനയുമുണ്ടായി. പാലക്കാട്ട് ബിജെപി നഗരസഭ ഭരിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വോട്ടെണ്ണം 7000 ല്‍നിന്ന് 30,000 ആയി കുതിച്ചു. 

പാര്‍ട്ടി പ്രവര്‍ത്തകരെ സക്രിയരാക്കി. 49 ദിവസം കേരളത്തില്‍ അദ്ദേഹം നടത്തിയ പ്രചാരണ പദയാത്ര മറ്റൊരു പാര്‍ട്ടിയും ചെയ്യാത്തതായിരുന്നു. എന്‍ഡിഎ എന്ന സങ്കല്‍പ്പത്തില്‍ ശക്തമായ ബിജെപി മുന്നണിയുണ്ടായതും അക്കാലത്താണ്. മൂന്ന് എബിവിപി പ്രവര്‍ത്തകരെ പരുമലയില്‍ പമ്പയാറ്റില്‍ സിപിഎംകാര്‍ കല്ലെറിഞ്ഞ് മുക്കിത്താഴ്‌ത്തിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് ദല്‍ഹിയില്‍ എകെജി ഭവനിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ കൂറ്റന്‍ മാര്‍ച്ച് നയിച്ചത് മുരളീധരനായിരുന്നു. അന്ന് സിപിഎം പതാക ദല്‍ഹി എകെജി ഭവനു മുന്നില്‍ കത്തിച്ച ഊറ്റവും വീറും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെയും അദ്ദേഹം പ്രകടിപ്പിച്ചു. 

ആദര്‍ശം, സംഘടനാ ചിട്ട, പരിശീലനവും അനുശീലനങ്ങളും കൃത്യമായി അനുയായികളില്‍ കൈമാറാനുള്ള കഴിവ്, ഇതെല്ലാം ദേശീയ നേതാക്കളുടെ പ്രശംസയ്‌ക്ക് കാരണമായിട്ടുണ്ട്. 15 വര്‍ഷം സംഘത്തിന്റെ പൂര്‍ണസമയ പ്രവര്‍ത്തകനായതിന്റെ ഗുണം. 

മഹാരാഷ്‌ട്രയായിരുന്നു ദേശീയതലത്തില്‍ എബിവിപി പ്രവര്‍ത്തനത്തിന് കേന്ദ്രം. ഹിന്ദിയും മറാഠിയും വശമാക്കി. ഭാഷാ നൈപുണ്യം വര്‍ധിച്ച ചുമതലകളിലേക്ക് നിയോഗിക്കപ്പെടാന്‍ സഹായകവുമായി. വായനയും സിനിമ കാഴ്ചയും സ്‌പോര്‍ട്‌സും വിനോദങ്ങളാണ്. പ്രവര്‍കരെ കണ്ടെത്തി വളര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള കഴിവ് പാര്‍ട്ടിയിലും സംഘടനയിലും മാത്രമല്ല, മാധ്യമപ്രവര്‍ത്തകരെ പ്രോത്സാഹിപ്പിച്ച് ഉയര്‍ന്ന നിലകളിലെത്തിച്ചതിലും കാണാം. 

വിശ്വാസി, അനുഷ്ഠാനി

തികഞ്ഞ ഗുരുവായൂരപ്പ ഭക്തനാണ് മുരളീധരന്‍. ഒരു മാസവും മുടങ്ങാതെ ഗുരുവായൂര്‍ ദര്‍ശനം നടത്തും. ഏകാദശി നോല്‍ക്കുന്നതില്‍ കര്‍ക്കശക്കാരനാണ്, കഠിന വ്രതം. നിത്യവും ഭഗവദ്ഗീത പാരായണം ചെയ്‌തേ കര്‍മങ്ങള്‍ തുടങ്ങൂ. ഭക്ഷണം ലളിതം. 

എബിവിപി ചുമതലയൊഴിഞ്ഞ് മുംബൈയില്‍നിന്ന് ദല്‍ഹിയിലെത്തിയ കാലം. ഏഷ്യാഡ് വില്ലേജിലെ കൊച്ചു സൗകര്യങ്ങളില്‍ ഭാര്യ ജയശ്രീയുമൊത്ത് ഒതുങ്ങിക്കഴിഞ്ഞ കാലം. ഇനിയെന്തെന്ന അനിശ്ചിതത്വം പോലും ഉണ്ടായപ്പോഴും ആദര്‍ശവും വിശ്വാസവുമായി സംഘത്തിനും സംഘടനയ്‌ക്കുമൊപ്പം നിന്നു. ഇന്ന്  ഭരണത്തിന്റെ ആസ്ഥാനമായ റെയ്‌സാനാ കുന്നിലേക്ക് കയറുമ്പോള്‍ ആദര്‍ശ നിഷ്ഠതന്നെയാണ് മൂലധനം. അതിസാധാരണക്കാരുടെ മറ്റൊരു പ്രതിനിധിയുടെ അര്‍ഹമായിടത്തേക്കുള്ള നടന്നുകയറ്റം. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

India

നവരാത്രി ആഘോഷങ്ങൾക്കിടെയിലേക്ക് ലോറി ഇടിച്ചുകയറി 13 പേർക്ക് ദാരുണാന്ത്യം, നിരവധിപ്പേർക്ക് പരിക്ക്; ഈ പാതയിൽ ലോറി എങ്ങനെ പ്രവേശിച്ചു എന്ന് ദുരൂഹത

Samskriti

നവരാത്രി എട്ടാം ദിവസം: ഇന്ന് ദുർഗ്ഗാദേവിയുടെ അഷ്ടരൂപങ്ങളിൽ ഒന്നായ മഹാ ഗൗരിയെ ആരാധിക്കുന്നു

Gulf

സൗദിക്കെതിരെ വന്ന നാല് ഡ്രോണുകൾ തകർത്തു; യെമനിൽ ഹൂതികളുടെ മിസൈൽ കേന്ദ്രങ്ങൾ ആക്രമിച്ച് സഖ്യസേന

Astrology

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.