ഉപ്പുതറ: അമ്മയുടെ കാമുകന്റെ മര്‍ദ്ദനത്തിന് ഇരയായ കുട്ടിക്ക് വീണ്ടും മര്‍ദ്ദനം. ഇത്തവണ അമ്മയാണ് കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ അമ്മയെ നേരത്തെ റിമാന്‍ഡ് ചെയ്തിരുന്നു. താന്‍ ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്ന് പറഞ്ഞാണ് ജാമ്യത്തില്‍ ഇറങ്ങിയ അമ്മ മര്‍ദ്ദിച്ചത്.
ആദ്യ വിവാഹത്തിലെ കുട്ടിയെ അമ്മയുടെ കാമുകന്‍ നിരന്തരം പീഡിപ്പിച്ചിരുന്നു. കുട്ടിയുടെ അച്ഛന്‍ തളര്‍വാതം ബാധിച്ച് കിടപ്പിലായ ശേഷമാണ് അമ്മ മറ്റൊരു വീട്ടിലേക്ക് താമസം മാറിയത്. അമ്മയും കാമുകനും കുട്ടിയെ ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് മുന്‍പും അച്ഛന്റെബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അമ്മയും കാമുകനും തമ്മിലുള്ള ബന്ധം അച്ഛനെ അറിയിക്കുമെന്ന് പറഞ്ഞതിന് കാമുകന്‍ അനീഷ് കുട്ടിയെ വടി കൊണ്ട് അടിച്ച് മുറിവേല്‍പിച്ചിരുന്നു. കുട്ടിയെ ഉപദ്രവിക്കുന്നതിന് അച്ഛനും ബന്ധുക്കളും ചേര്‍ന്ന നല്‍കിയ പരാതിയില്‍ അനീഷും അമ്മയും അറസ്റ്റിലായിരുന്നു. അതിന് ഉത്തരവാദി കുട്ടിയാണെന്ന് ആരോപിച്ചായിരുന്നു അമ്മയുടെ മര്‍ദ്ദനം.
















