Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുമാരസ്വാമിക്കുള്ള പിന്തുണ: ഇടക്കാല തെരഞ്ഞെടുപ്പ് ഭയന്ന് കോണ്‍ഗ്രസ്

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
May 27, 2019, 04:28 am IST
in Kerala

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം അമ്പേ പരാജയപ്പെട്ടിട്ടും മുഖ്യമന്ത്രി കുമാരസ്വാമിക്ക് കോണ്‍ഗ്രസ് പിന്തുണ നല്‍കുന്നതിന് പിന്നില്‍ ഇടക്കാല തെരഞ്ഞെടുപ്പ് ഭയം. സഖ്യ സര്‍ക്കാര്‍ തകര്‍ന്നാലും പുതിയ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാതെ ബിജെപി ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയാറാകുമെന്ന ഭയമാണ് കോണ്‍ഗ്രസിനുള്ളത്. 

നിലവിലെ സാഹചര്യത്തില്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടന്നാല്‍ സംസ്ഥാനത്ത് ബിജെപിക്ക് വന്‍ മുന്നേറ്റം ലഭിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. ഇതോടൊപ്പം സഖ്യസര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തരായ ഇരുപതിലധികം എംഎല്‍എമാരുണ്ട്. തെരഞ്ഞെടുപ്പ് സാധ്യതയിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ അവര്‍ ബിജെപിയില്‍ ചേരുമെന്ന പേടിയും കോണ്‍ഗ്രസിനുണ്ട്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫല പ്രകാരം സംസ്ഥാനത്ത് 177 നിയമസഭാ മണ്ഡലങ്ങളില്‍ ബിജെപി മുന്നിലെത്തി. ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് ചുവടുമാറ്റിയാല്‍ ബിജെപി കുതിപ്പ് 200 മറികടക്കുമെന്നും കോണ്‍ഗ്രസ് കരുതുന്നു. അതിനാല്‍ എന്തു വിട്ടുവീഴ്ച ചെയ്തും സഖ്യസര്‍ക്കാരിനെ നിലനിര്‍ത്തണമെന്നാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. 

ഇതിനായി അതൃപ്തരായ എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്. മുതിര്‍ന്ന ചില നേതാക്കള്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ് പകരം കോണ്‍ഗ്രസ്സിലെ വിമത എംഎല്‍എമാരെ മന്ത്രിമാരാക്കാനാണ് ഇപ്പോള്‍ ആലോചന. എന്നാല്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ കുഴപ്പത്തിലേക്ക് വഴിതുറക്കുമെന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. 

കുമാരസ്വാമിയെ നീക്കി അഴിച്ചു പണിക്കു മുതിര്‍ന്നാല്‍ ജെഡിഎസ് പിന്തുണ ലഭിക്കുമെന്ന് ഉറപ്പില്ല. അതോടൊപ്പം മുഖ്യമന്ത്രി, മന്ത്രിമാര്‍ എന്നിവരെ നിശ്ചയിക്കുന്നത് വലിയ കടമ്പയാകും. സഖ്യസര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റുക എന്ന വികാരത്തില്‍ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിനു സാധിച്ചിരുന്നു. എന്നാല്‍, ഇനിയും ‘ഓപ്പറേഷന്‍ കമല’ ആരോപണം ഏല്‍ക്കില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് അറിയാം. 

ഇപ്പോള്‍ തന്നെ ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരായ രമേശ് ജാര്‍ക്കിഹോളി, ആര്‍. റോഷന്‍ബെയ്ഗ്, കെ. സുധാകര്‍, ബി.സി. പാട്ടീല്‍, ബി. നാഗേന്ദ്ര, മഹേഷ് കുമത്തല്ലി എന്നിവര്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം പരസ്യമാക്കി കഴിഞ്ഞു. 

കോണ്‍ഗ്രസിലെ വിമത എംഎല്‍എ മുന്‍ മന്ത്രി രമേശ് ജാര്‍ക്കിഹോളി അടക്കമുള്ള ഒന്‍പത് നേതാക്കള്‍ ബിജെപി നേതൃത്വവുമായി നിരന്തരം ബന്ധപ്പെടുന്നതായും അടുത്ത ദിവസങ്ങളില്‍ ഇവര്‍ എംഎല്‍എ സ്ഥാനം രാജിവച്ച് ബിജെപിയില്‍ ചേരുമെന്ന സൂചനയും കോണ്‍ഗ്രസിന് ലഭിച്ചിട്ടുണ്ട്. 

വിമത എംഎല്‍എമാര്‍ രാജിവച്ചാല്‍ സര്‍ക്കാര്‍ വീഴും

സംസ്ഥാനത്തെ വിമത കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഒന്‍പതുപേര്‍ രാജിവെച്ചാല്‍ സഖ്യ സര്‍ക്കാര്‍ താഴെ വീഴും. 224 അംഗ സഭയില്‍ ഒന്‍പത് പേര്‍ രാജിവക്കുന്നതോടെ ആകെ സംഖ്യ 215 ആയി കുറയും. സഭയില്‍ ഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണം. 

നിലവില്‍ ബിജെപി 105, കോണ്‍ഗ്രസ് 79, ജെഡിഎസ് 37, ബിഎസ്പി 1, സ്വതന്ത്രര്‍ 2 എന്നതാണ് കക്ഷിനില. ബിഎസ്പി അംഗം മന്ത്രിസഭയില്‍ നിന്ന് നേരത്തെ രാജിവച്ചിരുന്നു. സ്വതന്ത്രരും ബിജെപിക്ക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇതോടെ സഖ്യസര്‍ക്കാരിന്റെ പിന്തുണ 116 ആയി കുറഞ്ഞെങ്കിലും ഭൂരിപക്ഷത്തിന് 113 പേരുടെ പിന്തുണ മതി. 

എന്നാല്‍, ഒന്‍പത് പേര്‍ രാജിവച്ചാല്‍ സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം 107 ആയി കുറയും. ഭൂരിപക്ഷത്തിന് 108 പേരുടെ പിന്തുണ വേണമെന്നതിനാല്‍ സര്‍ക്കാര്‍ താഴെ വീഴും. 

സര്‍ക്കാര്‍ താഴെ വീണാലും വ്യക്തമായ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ രൂപീകരിക്കേണ്ടെന്നാണ് ബിജെപിക്കുള്ളില്‍ പൊതുവെയുള്ള അഭിപ്രായം. തട്ടിക്കൂട്ടു മന്ത്രിസഭയുണ്ടാക്കിയാല്‍ പല സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങേണ്ടിവരും. അത് നല്ല ഭരണം കാഴ്ചവയ്‌ക്കാന്‍ തടസ്സമാകുമെന്നുമാണ് അഭിപ്രായം. ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ എത്താന്‍ സാധിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.  

ഇതിനിടയില്‍ അധികാരത്തില്‍ തുടരേണ്ടതില്ലെന്ന വികാരമാണ് ഭൂരിപക്ഷം ജെഡിഎസ് നേതാക്കള്‍ക്കുമുള്ളത്. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി. ദേവഗൗഡയുടെ പരാജയത്തിനു പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് വ്യക്തമാണ്.  ഇതിനു ശേഷവും സഖ്യം തുടരുന്നത് അപഹാസ്യമാണെന്നാണ് നേതാക്കള്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കള്ളന്‍ വിജയന്‍’ ലേഖനത്തില്‍ പാര്‍ട്ടി വിരുദ്ധതയില്ല, അനുയോജ്യമായ തലക്കെട്ട് -കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി എഡിറ്റര്‍

Kerala

തിരുവനന്തപുരത്ത് ബാറിലെ സംഘര്‍ഷത്തിനിടെ പൊള്ളലേറ്റ ഒരാള്‍ മരിച്ചു

India

ഭർത്താവിന് ഇഷ്ടമല്ല , കാണാൻ വരരുതെന്ന് ബന്ധുക്കളോട് സോനം :  ലൗജിഹാദിൽ കുടുങ്ങിയ സോനത്തിന്റെ ജീവനെടുത്ത് ഭർത്താവ് സുൽത്താൻ ജുസാബ്

Kerala

കോറോ ഹെല്‍ത്ത് കമ്പനി പിരിച്ചു വിട്ടവര്‍ക്ക് 5 മാസത്തെ ശമ്പളം കൂടി നല്‍കും

Kerala

ആരിഫ് ഹുസൈന്റെ പരിപാടിയിൽ ഉദ്ഘാടനകനായി ഇസ്ലാം പണ്ഡിതൻ ജലാലുദ്ദീൻ ഉസ്താദ് : നേരത്തെ പേര് പറയാതിരുന്നത് സ്വമതത്തിലെ തീവ്ര വിശ്വാസികളെ ഭയന്ന്

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പ്രിയദര്‍ശിനി ബസില്‍ മോഷണം, അതിഥി തൊഴിലാളിയുടെ 15000 രൂപ മോഷ്ടിച്ചു

ഗവണ്‍മെന്റ് പ്ലീഡര്‍ നിയമനം: കെ എസ് യുവിന്റെ എതിര്‍പ്പ് തളളി മുഖ്യമന്ത്രി

വൈദ്യുതി മുടങ്ങി: പാലോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ രോഗിയുടെ മുറിവ് വച്ചുകെട്ടിയത് മൊബൈല്‍ വെളിച്ചത്തില്‍

ശബരിമല സ്വര്‍ണക്കൊളള : അന്തിമ റിപ്പോര്‍ട്ട് വേഗത്തില്‍ വിചാരണക്കോടതിയില്‍ സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

“പിസ്റ്റളുകളും ബോംബുകളുമല്ല, ഇന്ന് ലഖ്‌നൗവിൽ ബ്രഹ്മോസ് നിർമ്മിക്കുകയാണ് “: ബരാബങ്കിയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

പാറ്റപാർട്ടിയുടെ പാലർമെൻ്റ് മാർച്ചിനിടെ പോലീസിന് നേരെ ആക്രമണം; ദൽഹി പോലീസിലെ നിരവധി ഉദ്യോഗസ്ഥർക്ക് പരിക്ക്

ഇന്ത്യയിൽ ആദ്യമായി ഡെങ്കി വാക്സിന് വിതരണാനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ള വ്യക്തികൾക്ക് വാക്സിൻ സ്വീകരിക്കാം

സിഎഎ വിരുദ്ധ കലാപത്തിന് തുല്യം ; ജന്തർമന്തറിന് സമീപത്ത് കല്ലുകൾ നിറച്ച ട്രക്ക് കണ്ടെത്തി ; പിന്തുണച്ച ഡിംപിൾ യാദവിനെ കസ്റ്റഡിയിലെടുത്തുവെന്ന് സൂചന

കാർഗിൽ രക്തസാക്ഷികളെ ഹിന്ദുക്കൾക്ക് കൈമാറി, കേണൽ ഷേർഖാന്റെ മൃതദേഹം ഏറ്റുവാങ്ങിയത് ഇന്ത്യ പറഞ്ഞിട്ട് ; രക്തസാക്ഷികളെ പാകിസ്ഥാൻ അപമാനിച്ചു: മൗലാന ഡീസൽ

എല്‍ഡിഎഫ് ഭരിക്കുന്ന വണ്ടന്‍മേട് സഹകരണ ബാങ്കില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്, ബാങ്ക് എട്ടുകോടി നഷ്ടത്തിലെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.