തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച എംപിമാരും നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തില്‍ പങ്കെടുത്ത ശേഷമേ നിയുക്ത എംപിമാര്‍ ദല്‍ഹിയിലേക്കു പോകു. കെ. മുരളീധരന്‍, അടൂര്‍ പ്രകാശ്, ഹൈബി ഈഡന്‍, എ.എം. ആരിഫ് എന്നിവരാണ് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
നിയമസഭാംഗങ്ങള്‍ പാര്‍ലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു വിജ്ഞാപനം ഇറങ്ങി 14 ദിവസത്തിനകം എംഎല്‍എ സ്ഥാനം രാജിവച്ചാല്‍ മതി. അതുകൊണ്ട് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വിലക്കില്ല. കേരളത്തില്‍ നിന്നുള്ള അറിയിപ്പ് അയച്ചു. വിജ്ഞാപനം പുറത്തിറങ്ങാന്‍ ജൂണ്‍ ഒമ്പതാകും. അതുവരെ സഭയില്‍ ഹാജരാകാം.
സമ്മേളനത്തില്‍ കെ.എം. മാണിക്കു ചരമോപചാരം അര്‍പ്പിക്കാന്‍ ഹൈബി ഈഡന്‍ ഉണ്ടാകും. ചൊവ്വാഴ്ച അടൂര്‍ പ്രകാശ് ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിക്കും. എ.എം. ആരിഫ് ബുധനാഴ്ച നടക്കുന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പ്രസംഗിക്കും. ഇന്ന് കെ. മുരളീധരനും സഭയിലുണ്ടാകും.
















