Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമലയിലെ വഴിപാട് സ്വര്‍ണത്തില്‍ കുറവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 03:00 am IST
inKerala

പത്തനംതിട്ട: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശ്വാസ്യതയ്‌ക്ക് മങ്ങലേല്‍പ്പിച്ച് ശബരിമലയിലെ വഴിപാട് സ്വര്‍ണം, വെള്ളി എന്നിവയില്‍ കുറവ്. ഇവ സൂക്ഷിക്കുന്ന ആറന്മുള ക്ഷേത്രത്തോട് ചേര്‍ന്നുള്ള സ്‌ട്രോങ്‌റൂം തുറന്ന് ദേവസ്വം ഓഡിറ്റ് വിഭാഗം ഇന്ന് പരിശോധന നടത്തും. 40 കിലോ സ്വര്‍ണവും 100 കിലോയിലേറെ വെള്ളിയും കുറവുണ്ടെന്നാണ് കണ്ടെത്തിയത്. 

സ്വര്‍ണവും വെള്ളിയും സ്‌ട്രോങ്‌റൂമിലേക്ക് മാറ്റിയത് ആവശ്യമായ രേഖകളില്ലാതെയാണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇവ സ്‌ട്രോങ്‌റൂമില്‍ ഉണ്ടോയെന്ന് കണ്ടെത്താനാണ് പരിശോധന. ഇതേക്കുറിച്ച് നേരത്തെ ദേവസ്വം വിജിലന്‍സിന് അടക്കം പരാതികള്‍ ലഭിച്ചിരുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ പരിശോധന. ഇവിടെ സൂക്ഷിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കളുടെ കാര്യത്തില്‍ ശരിയായ രേഖകളൊന്നും സൂക്ഷിച്ചിട്ടില്ലെന്നും കൃത്യയില്ലെന്നും ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. സ്വര്‍ണം സൂക്ഷിക്കുന്ന കാര്യത്തില്‍ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടുണ്ടോയെന്ന് ഓഡിറ്റ് വിഭാഗം പരിശോധിക്കും. 

ശബരിമല ക്ഷേത്രത്തില്‍ ലഭിക്കുന്ന സ്വര്‍ണവും വെള്ളിയും അടക്കമുള്ളവ സൂക്ഷിക്കുന്നത് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തോട് ചേര്‍ന്നുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്‌ട്രോങ്‌റൂമിലാണ്. അസിസ്റ്റന്റ് അക്കൗണ്ട്‌സ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല. ഒന്നിലേറെ ഉദ്യോഗസ്ഥര്‍ ഒരുമിച്ച് മാത്രമേ സ്‌ട്രോങ്‌റൂം തുറക്കാനാകൂ എന്നിരിക്കെ വഴിപാട് വസ്തുക്കളില്‍ കുറവ് കണ്ടെത്തിയത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

എന്നാല്‍, വിവാദം അനാവശ്യമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. ബോര്‍ഡിലെ ഒരു ഉദ്യോഗസ്ഥനാണ് വിവാദത്തിന് പിന്നില്‍. വിരമിച്ചിട്ടും ആനുകൂല്യങ്ങള്‍ ലഭിക്കാത്ത ഉദ്യോഗസ്ഥന്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തതുടര്‍ന്നാണ് ഓഡിറ്റിങ്ങിന് സാഹചര്യമുണ്ടായത്. വിരമിച്ച ഉദ്യോഗസ്ഥന്‍ ചുമതലകള്‍ കൈമാറാത്തതിനാലാണ് ആനുകൂല്യങ്ങള്‍ നിഷേധിച്ചത്. തുടര്‍ന്ന് ചുമതല കൈമാറുന്നതിന് മുന്‍പ് ഓഡിറ്റ് നടത്തണമെന്ന ചട്ടപ്രകാരമുള്ള പരിശോധനയാണെന്നാണ് പത്മകുമാറിന്റെ വിശദീകരണം. ഒരുതരി സ്വര്‍ണം നഷ്ടപ്പെട്ടിട്ടില്ലെന്നും അങ്ങനെയെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഉന്നതതല അന്വേഷണം വേണം: ഹിന്ദുഐക്യവേദി 

കോട്ടയം: ശബരിമലയില്‍ വഴിപാടായി ലഭിച്ച 40 കിലോ സ്വര്‍ണവും, 100 കിലോ വെള്ളിയും നഷ്ടപ്പെട്ടതില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു. 

ദേവസ്വം വഴിപാടും, വരുമാനവും, തിരുവാഭരണങ്ങളും യാതൊരു കണക്കുമില്ലാതെയാണ് ദേവസ്വം സ്‌ട്രോങ്റൂമില്‍ സൂക്ഷിക്കുന്നതെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോഴത്തെ സംഭവം. ദേവസ്വം ബോര്‍ഡ് ഗുരുതര വീഴ്ച വരുത്തി. ബോര്‍ഡിന്റെ മൊത്തവരുമാനവും ചെലവും എത്രയെന്ന് കാലങ്ങളായി വെളിപ്പെടുത്താറില്ല. ശബരിമല അയ്യപ്പന് എത്ര സ്വര്‍ണമുണ്ട് എന്നതിനു പോലും കണക്കില്ല. തിരുവാഭരണം, നീക്കിയിരുപ്പ് സ്വര്‍ണവും പണവും, ഡിപ്പോസിറ്റ് പണം, മറ്റ് സ്വത്തുവകകള്‍, അമൂല്യവസ്തുക്കള്‍ എന്നിവയെക്കുറിച്ചും സമഗ്രാന്വേഷണം വേണം. 

ദേവസ്വം ബോര്‍ഡിന്റെ സ്വത്തു വിവരത്തെക്കുറിച്ച് ധവളപത്രം ഇറക്കണം. സ്വര്‍ണാഭരണം നഷ്ടപ്പെട്ടിട്ടില്ലെന്ന ബോര്‍ഡ് പ്രസിഡന്റിന്റെ വാദം മുഖവിലയ്‌ക്കെടുക്കരുത്. ബോര്‍ഡിന്റെ കൈവശമുള്ള സ്വര്‍ണത്തിന്റെയും സ്വത്തുവകകളുടെയും വിശദാംശങ്ങളും, രജിസ്റ്ററുകളും വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

Health

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

India

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

Health

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

India

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

വ്യാജ ബിരുദമുപയോഗിച്ച് പഞ്ചായത്തില്‍ ജോലി; ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കിയതായി സംഘടന

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

ഉറക്കമെഴുന്നേറ്റാലുടന്‍  ചായ/ കാപ്പി കുടിക്കരുത്, രാവിലെ ചെയ്യാന്‍ പാടില്ലാത്ത അഞ്ചു കാര്യങ്ങൾ എന്തൊക്കെയാണെന്നറിയാം

സ്വകാര്യ ഹോട്ടൽ കെട്ടിടത്തിൽ നിന്ന് ചാടി യുവതി മരിച്ചു; അന്വേഷണം ആരംഭിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.