Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വാലില്‍ തീകൊളുത്തി ലങ്കാദഹനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 27, 2019, 01:06 am IST
inSamskriti

രാവണനെ കണ്ട് ധര്‍മോപദേശം നടത്തുകയായിരുന്നു ഹനുമാന്റെ ലക്ഷ്യം. രാവണനെ കാണാന്‍ ഒരു അവസരം ലഭിക്കണം. എങ്ങനെയെങ്കിലും രാവണന്റ: െമുമ്പിലെത്തണം. നേര്‍ക്കുനേര്‍ കാണണം. അങ്ങനെയൊരു ലക്ഷ്യത്തോടെ ഹനുമാന്‍ ഉദ്യാനം തല്ലിത്തകര്‍ക്കാന്‍ തുടങ്ങി. ഇലകളും പൂക്കളും അറ്റുവീണ് നാലുപാടും ചിതറി. വൃക്ഷങ്ങളുടെ കൊമ്പുകള്‍ വീണ് ഉദ്യാനം നിറഞ്ഞു. പക്ഷികള്‍ പലവഴി പറന്നകന്നു. അതുകഴിഞ്ഞ് വീരകേസരി ഒന്നലറി. പെട്ടെന്ന് ഉദ്യാനപാലകര്‍ പലരും പഞ്ഞെത്തി. എല്ലാവരേയും ഹനുമാന്‍ തുരുതുരാ അടിച്ചോടിച്ചു. 

ഒരു വീരവാനരന്‍ ഉദ്യാനത്തില്‍ താണ്ഡവമാടുന്ന വിവരം രാവണനറിഞ്ഞു. അവനെ എതിരിടാന്‍ ഇളയപുത്രന്‍ അക്ഷ കുമാരനെ പരിവാരസമേതം ഉദ്യാനത്തിലേക്ക് അയച്ചു. ഭടന്മാരെയെല്ലാം വധിച്ച ശേഷം ഹനുമാന്‍ അക്ഷ കുമാരനെ കക്ഷത്തിലാക്കി ഞെരിച്ചു കളഞ്ഞു. തുടര്‍ന്ന് സൈന്യസമേതം മേഘനാദനെത്തി. സൈന്യങ്ങളെയെല്ലാം നാമാവശേഷമാക്കിയശേഷം ഹനുമാന്‍ മേഘനാദനുമായി യുദ്ധമാരംഭിച്ചു. ഗതിയില്ലാതായതോടെ മേഘനാദന്‍ ആകാശത്തില്‍ മറഞ്ഞു നിന്ന് ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ തുടങ്ങി. അതിന് ഹനുമാന്‍ വഴങ്ങിക്കൊടുത്തു. ഹനുമാനെ മേഘനാദന്‍ ബന്ധിച്ച്  രാവണന്റെ സന്നിധിയിലെത്തിച്ചു. 

രാവണന്‍ രാജസദസ്സില്‍ രാജപ്രൗഢിയോടെ ഇരിക്കുന്നു. രാജസദസ്സിലെത്തിയ ഹനുമാന്‍ സ്വന്തം വാല്‍ ദീര്‍ഘിപ്പിച്ച് വളച്ചുവളച്ചു മേല്‍ക്കുമേല്‍ചേര്‍ത്ത്  ഉയര്‍ത്തിക്കൊണ്ടു വന്നു. പിന്നീട് അതിനു മേല്‍ രാജകീയ പ്രൗഢിയോടെ ഇരുന്നു. 

വാനരവീരാ നീയാരെന്ന് രാവണന്റെ ചോദ്യമുയര്‍ന്നു. ഞാന്‍ ശ്രീരാമദൂതനായ ഹനുമാനാണെന്ന് മറുപടി ലഭിച്ചു. ആരെടാ നിന്റെയീ രാമനെന്നായിരുന്നു രാവണന്റെ അടുത്ത ചോദ്യം. ഹനുമാന്‍, രാമനാരെന്ന് വിവരിച്ചു തുടങ്ങി. ‘ കാര്‍ത്തവീര്യാര്‍ജുനനെ വെട്ടിക്കൊന്ന ഭാര്‍ഗവരാമനെ ജയിച്ച വീരനാണ് രാമന്‍. അവിവേകിയായ ഒരു നിശാചരനെ വാലില്‍ തൂക്കിയിട്ട് ചാടിച്ചാടി നാലുസമുദ്രങ്ങളിലുമെത്തി തീര്‍ഥസ്‌നാനം നടത്തിയ മഹാബലശാലിയായ ബാലിയെ ഒറ്റയമ്പാല്‍ വധിച്ചവന്‍ രാഘവരാമന്‍. പെണ്‍പിടിത്തക്കാരനായ ഒരു രാക്ഷസനെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിരായുധനാക്കിയ സമ്പാതിയുടെ ആരാധ്യദൈവം. ദിഗ്‌വിജയങ്ങളില്‍ അഹങ്കരിച്ച ഒരു പരാക്രമിയുടെ കൈകള്‍ കൈലാസത്തിനടിയില്‍ വെച്ച് ഞെരിച്ചമര്‍ത്തിയ മഹാദേവനെ ഭക്തിപൂര്‍വം ഭജിച്ച് ആരാധിക്കുന്ന ശ്രീരാമഭദ്രന്‍. ഇപ്പോള്‍ അങ്ങേക്ക് ആളെ കുറച്ചൊക്കെ മനസ്സിലായി കാണുമല്ലേ?

പരിഹാസരൂപേണ ഹനുമാന്‍ പറഞ്ഞതെല്ലാം കേട്ട് രാവണന് കലിയിളകി. ‘ നിന്റെ  അഹങ്കാരം അതിരുകടക്കുന്നു. ആരോടാണ് സംസാരിക്കുന്നതെന്ന് അറിയാമോ?’ രാവണന്‍ ചോദിച്ചു. ഹനുമാന്റെ ഉത്തരം വീണ്ടും രാവണനെ കളിയാക്കുന്ന തരത്തിലായിരുന്നു.’ നന്നായറിയാം കാപട്യത്താല്‍ ഭര്‍ത്താവിനേയും ഭര്‍തൃസഹോദരനേയും അകറ്റി ആരും തുണയില്ലാത്ത അവസരത്തില്‍ നിസ്സഹായയായ ഒരു സ്ത്രീരത്‌നത്തെ ഒളിച്ചുകടത്തിയ അധര്‍മിയാണ് നീ.’  

അതുകൂടി കേട്ടതോടെ വര്‍ധിച്ച കോപത്താല്‍  രാവണന്‍ അലറി. നീ എന്റെ ഒരു കൈയ്‌ക്ക് പോലും ഇരയാകാനില്ലെന്നായിരുന്നു ഹനുമാനു നേര്‍ക്കുള്ള ആക്രോശം. 

ഹനുമാന്‍ വിട്ടുകൊടുത്തില്ല. നിസ്സാരനായ രാവണനെ കണക്കറ്റ് ആക്ഷേപിച്ചു. സീതാദേവിയെ സ്വാമിസന്നിധിയിലെത്തിച്ച് സമസ്താപരാധങ്ങളും ഏറ്റുപറഞ്ഞാല്‍ രാവണന് ജീവനോടെ രക്ഷപ്പെടാമെന്നും ഓര്‍മിപ്പിച്ചു. 

അസഹ്യമായ കോപം അടക്കാനാവാതെ രാവണന്‍ അസ്വസ്ഥനായി.  ഹനുമാനെ ചിത്രവധം ചെയ്യാന്‍ വിധിച്ചു. വിഭീഷണന്‍ അതിനെ എതിര്‍ത്തു. ദൂതരെ നിഗ്രഹിക്കുന്നത് മാതൃഹത്യയേക്കാള്‍ നിന്ദ്യമാണെന്നായിരുന്നു  വിഭീഷണന്റെ ഉപദേശം. എങ്കില്‍, തന്റെ വാലിന്റെ ഗാംഭീര്യത്തില്‍  അഭിമാനം കൊള്ളുന്ന വാനരന്റെ വാല്‍ കരിച്ചു കളയാനായി രാവണന്റെ നിര്‍ദേശം. 

രാക്ഷസന്മാര്‍ ഹനുമാനെ പിടിച്ച്, നീണ്ട കയറുകള്‍ കൊണ്ട് വരിഞ്ഞുകെട്ടി. അതിനുശേഷം വാലില്‍തുണി ചുറ്റിക്കെട്ടാന്‍ തുടങ്ങി. ചുറ്റും തോറും വാല്‍ വലുതായി വന്നു. തുണികള്‍ ധാരാളം കൊണ്ടു വന്നിട്ടും തികഞ്ഞില്ല. ഒടുവില്‍ തുണി ചുറ്റുന്നത് മതിയാക്കി. ചുറ്റിയ തുണിയില്‍ എണ്ണയൊഴിച്ച് തീകൊടുത്തു. ഹനുമാനെ പിടിച്ചു പൊക്കിയെടുക്കാന്‍ ഭടന്മാര്‍ അടുത്തുകൂടി. അപ്പോള്‍ അതിഭീകരമായൊരു മുരള്‍ച്ചയോടെ ഹനുമാന്‍ ശരീരം ഗിരിശൃംഗങ്ങള്‍ പോലെയാക്കി. 

ശരീരത്തില്‍ കെട്ടിയ കയറുകള്‍ നൂലുപൊട്ടുന്നതുപോലെ പൊട്ടിയഴിഞ്ഞു. ഹനുമാന്‍ നിവര്‍ന്നു നിന്നു. വാലിന്റെയറ്റത്ത് ജ്വലിക്കുന്ന തീയുമായി വിചിത്രമതിയായ മാരുതി വാലൊന്നു വളച്ച് രാവണന്റെ മീശകളിലേക്ക് കാണിച്ചു. മീശ ആളിക്കത്തി. 

ഹനുമാന്‍ അവിടെ നിന്ന് പുറത്തു ചാടി രാജസൗധങ്ങളുടേയും മഹാമന്ദിരങ്ങളുടേയും പുറത്തു കയറി. 

(തുടരും)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

India

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.
India

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

Kerala

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണം; കേസില്‍ ഉടന്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണം: ബിജെപി

നന്ദി​ഗ്രാമിൽ റെക്കോർഡ് ഭൂരിപക്ഷത്തോടെ ബിജെപി ; ഹസിറാണി രഥ് 1,22,753 വോട്ടിന് വിജയിച്ചു

തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ ആരോപണം ശരിയെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണം; ബി ബി ഗോപകുമാര്‍ എം എല്‍ എ

രാഹുല്‍ ഗാന്ധിയെയും ഇലോണ്‍ മസ്കിനെയും പൊളിച്ചടുക്കി ജ്യോതിരാദിത്യ സിന്ധ്യ; ഇന്ത്യയില്‍ കുത്തകകളെ ഒരു മേഖലയിലും അനുവദിക്കില്ലെന്ന് സിന്ധ്യ

നാഗോൺ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ ദേവാശിഷ് ​​ശർമ്മയ്‌ക്ക് മിന്നും വിജയം : കോൺഗ്രസിന് 9 ശതമാനം വോട്ട് മാത്രം , കെട്ടിവച്ച പൈസയും പോയി

പിണറായി വിജയനെതിരെ എഫ് ഐ ആറില്ല, വി വി രാജേഷിനെതിരെ എഫ് ഐ ആര്‍, സുഗതനെതിരെ കാപ്പ; കോണ്‍ഗ്രസിന്റെ ഇരട്ട നീതി മുഖ്യമന്ത്രി മറുപടി പറയണം: പി കെ കൃഷ്ണദാസ്

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

മുസ്ലീം ഭൂരിപക്ഷമുള്ള രെജിനഗർ നിയമസഭാ സീറ്റിൽ കാവിത്തേരോട്ടം ; ശങ്കർ സർക്കാരിന് 75,000-ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

കോട്ടയത്ത് സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി 6 പേര്‍ക്ക് പരിക്കേറ്റു, രണ്ടുപേരുടെ നില ഗുരുതരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.