Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

യുഡിഎഫ് വിജയം; സത്യം മറയ്‌ക്കാന്‍ ന്യൂനപക്ഷ ഏകോപനം

പി. ശ്രീകുമാര്‍byപി. ശ്രീകുമാര്‍
May 26, 2019, 07:45 am IST
inKerala

തിരുവനനന്തപുരം: കേരളത്തിലെ യുഡിഎഫിന്റെ അപ്രതീക്ഷിത വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ മത്സരിക്കുകയാണ് ജയിച്ചവരും തോറ്റവരും. രാഹുല്‍ മത്സരിക്കാനെത്തിയതോടെ ന്യൂനപക്ഷ ഏകോപനം ഉണ്ടായതാണ് വന്‍ വിജയത്തിനടിസ്ഥാനമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇല്ലാതിരുന്ന രാഹുല്‍ തരംഗം ഉണ്ടെന്നു സ്ഥാപിക്കാനാണീ വാദം. ശബരിമലയല്ല തോല്‍വിക്ക് കാരണമെന്നു ബോധ്യപ്പെടുത്താന്‍ ഇടതുമുന്നണിയും പറയുന്നത് ന്യൂനപക്ഷ ഏകീകരണമാണ്. യാഥാര്‍ത്ഥ്യത്തില്‍ നിന്ന് ഏറെ അകലെയാണീ വാദവും.

യുഡിഎഫിനനുകൂലമായ ന്യൂനപക്ഷ ഏകീകരണം എക്കാലത്തും കേരളത്തിലുണ്ടാകാറുണ്ട്. അതിത്തവണയും ഉണ്ടായി. അതുകൊണ്ടു മാത്രം ഇത്രയും മികച്ചൊരു വിജയം നേടാന്‍ കഴിയില്ല. ന്യൂനപക്ഷ-ഭൂരിപക്ഷ സ്വാധീന മണ്ഡല വ്യത്യാസമില്ലാതെയായിരുന്നു യുഡിഎഫിന്റെ വിജയം. നിയമസഭാ അടിസ്ഥാനത്തില്‍ നോക്കിയാല്‍ 123 മണ്ഡലങ്ങളിലാണ് യുഡിഎഫ് ഒന്നാമതെത്തിയത്. കേരളത്തിന്റെ തെരഞ്ഞെടുപ്പു ചരിത്രത്തില്‍ ഇതാദ്യം. 

ന്യൂനപക്ഷങ്ങള്‍ മോദിക്കും ബിജെപിക്കും എതിരെന്നു സ്ഥാപിക്കാനും  ന്യൂനപക്ഷ ഏകോപനം എടുത്തിടുന്നു. ന്യുനപക്ഷങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും ഗോവയിലും കശ്മീരിലും ഒക്കെ ബിജെപി വിജയക്കൊടി നാട്ടിയത് ഈ വാദത്തിന്റെ മുനയൊടിക്കുന്നു. രാഹുല്‍ തരംഗമെങ്കില്‍ അതെന്തുകൊണ്ട് കേരളത്തില്‍ മാത്രമൊതുങ്ങി? കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും തരംഗം വീശാത്തതെന്ത്? സ്വന്തം മണ്ഡലത്തില്‍ രാഹുല്‍ തോറ്റതെന്തുകൊണ്ട്? എന്നതിനും കോണ്‍ഗ്രസ് ഉത്തരം പറയണം.

മോദിയോ ന്യൂനപക്ഷമോ അല്ല യുഡിഎഫിന്റെ വിജയകാരണങ്ങള്‍. ശബരിമലയും എന്‍എസ്എസ് നിലപാടും ഒപ്പം പിണറായി വിജയനോടുള്ള വിരോധവുമാണ് ഫലത്തില്‍ പ്രതിഫലിച്ചത്. അതില്‍ ശബരിമല തന്നെയാണ് മുന്നില്‍. എങ്കില്‍ ബിജെപി എന്തുകൊണ്ടു ജയിച്ചില്ലെന്നു ചോദ്യം വരാം. അതിനുത്തരമാണ് ഒ. രാജഗോപാല്‍ പറഞ്ഞത് ‘മണ്ണും ചാരിനിന്നവന്‍ പെണ്ണും കൊണ്ടുപോയി’ എന്ന്.

ശബരിമല വിഷയത്തിന്റെ പേരില്‍ ആരെയെങ്കിലും ജയിപ്പിക്കണം എന്നതായിരുന്നില്ല വിശ്വാസികളുടെ ആഗ്രഹം. എങ്കില്‍ ബിജെപിയെ വിജയിപ്പിച്ചേനേ. ഇടതുമുന്നണിയെ പാഠം പഠിപ്പിക്കണമെന്നതു മാത്രമായിരുന്നു വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിപ്പുറപ്പെട്ടവരുടെ ആഗ്രഹം. എന്‍എസ്എസ് നേതൃത്വം ഇതു പറയാതെ പറഞ്ഞു. കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യത്തില്‍ ഇടതിനെ തോല്‍പ്പിക്കാന്‍ എളുപ്പം യുഡിഎഫിനെ ജയിപ്പിക്കലാണെന്നു ജനം കരുതി. അത് ഫലം കണ്ടു. ശബരിമലയ്‌ക്കൊപ്പം സര്‍വ രംഗത്തുമുള്ള പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേടിനോടുള്ള പ്രതിഷേധവും കൂടി വോട്ടായി.

വന്‍ ജയത്തിനു കാരണം ശബരിമലയും ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണയുമാണെന്ന സത്യം പറയാന്‍ യുഡിഎഫ് തയാറാകില്ല. തോല്‍വിയുടെ കാരണം ഇതാണെന്ന് ഇടതിനും പറയാനാവില്ല. അതിനാണ് ന്യൂനപക്ഷ ഏകീകരണമെന്ന് ഇരുകൂട്ടരും ഒരേ സ്വരത്തില്‍ പറയുന്നത്. പ്രീണിപ്പിക്കേണ്ടത് ന്യൂനപക്ഷത്തെ മാത്രമാണല്ലോ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ഉദാരത എന്ന സൗഭാഗ്യം

Samskriti

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ഇപ്പോഴത്തെ നൂപുര്‍ ശര്‍മ്മ (ഇടത്ത്) പഴയ എബിവിപി തീപ്പൊരിയായ നൂപുര്‍ ശര്‍മ്മ (വലത്ത്)
India

ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രസിഡന്‍റായ പഴയ തീപ്പൊരി നൂപുര്‍ ശര്‍മ്മയുടെ പഴയ വീഡിയോ വൈറലാവുന്നു…കശ്മീര്‍ പ്രശ്നത്തില്‍ വിട്ടുവീഴ്ചയില്ലാത്ത ശബ്ദം

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)
Entertainment

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറുക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

India

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

പുതിയ വാര്‍ത്തകള്‍

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.