Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സമ്പത്തിനെ കാലുവാരിയതും സിപിഎമ്മുകാര്‍

ഭൃഗുരാമന്‍ എസ് ജെbyഭൃഗുരാമന്‍ എസ് ജെ
May 26, 2019, 07:30 am IST
inKerala

തിരുവനന്തപുരം: പാലക്കാട്ട് മൂന്നാം വിജയം ലക്ഷ്യമിട്ടിറങ്ങിയ എം.ബി. രാജേഷിനെ സിപിഎമ്മുകാര്‍ തന്നെ കാലുവാരിയ വിവാദം കൊഴുക്കുമ്പോള്‍ തെക്കു നിന്നും സമാനമായൊരു ‘വാരല്‍’ വിവാദം. ഇടതുപക്ഷം ഉറച്ച കോട്ടകളായി കണ്ട ആറ്റിങ്ങലില്‍ എ. സമ്പത്തിന്റെ തോല്‍വിയാണ് പാര്‍ട്ടിയില്‍ വിവാദം ആളിക്കത്തിക്കുന്നത്. 

മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും ആറിലും ഇടത് എംഎല്‍എമാരാണെന്നിരിക്കെയാണ് സമ്പത്തിന്റെ വന്‍ തോല്‍വി ചര്‍ച്ചയാകുന്നത്. മത്സരിച്ചിടത്തൊക്കെ ജയിച്ച പാരമ്പര്യമുള്ള സമ്പത്തിന് ആദ്യമായി അടൂര്‍ പ്രകാശിനു മുന്നില്‍ മുട്ടുമടക്കേണ്ടി വന്നത് സ്വന്തം പാര്‍ട്ടിക്കാര്‍ കാലുവാരിയതു കൊണ്ടാണെന്ന ആക്ഷേപം എല്‍ഡിഎഫ് ക്യാമ്പില്‍ നിന്നു തന്നെ ഉയര്‍ന്നു കഴിഞ്ഞു.

ആറ്റിങ്ങലില്‍ സ്ഥാനാര്‍ത്ഥിത്വത്തിനായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ഉള്‍പ്പടെയുള്ളവര്‍ ശ്രമം നടത്തിയിരുന്നു. മുമ്പെങ്ങുമില്ലാതെ ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്ത് റഹീമിന്റെ ഇടപെടല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തോടെ അവസാനിച്ചു. നിയമസഭയിലേക്ക് വര്‍ക്കലയില്‍ മത്സരിച്ച് വര്‍ക്കല കഹാറിനോട് തോറ്റെങ്കിലും ആറ്റിങ്ങലില്‍ ന്യൂനപക്ഷവോട്ട് സമാഹരിക്കാനാകുമെന്ന വാദമുയര്‍ന്നിരുന്നു. എന്നാല്‍, ഇത് നേതൃത്വം ചെവികൊണ്ടില്ല. ഇതോടെ തെരഞ്ഞെടുപ്പ് ചുമതലയില്‍ നിന്ന് റഹീം വിട്ടു നിന്നു. മണ്ഡലത്തില്‍ ഡിവൈഎഫ്‌ഐ സംവിധാനം വേണ്ടവിധം പ്രവര്‍ത്തിച്ചില്ലെന്ന ആരോപണത്തിന്റെ മുനയും റഹീമിനു നേരെ നീളുന്നു.

സിപിഎമ്മിന്റെ മണ്ഡലങ്ങളില്‍ പോലും സമ്പത്ത് ദയനീയമായി പിന്നോട്ട് പോയതിന്റെ കാരണം എംഎല്‍എമാരോട് ആരായണമെന്നും അന്വേഷണം വേണമെന്നുമാണ് സമ്പത്തിന്റെ അടുത്ത വൃത്തങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍, സമ്പത്ത് ഇതുവരെ പ്രതികരിച്ചിട്ടില്ല. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സിപിഎം ജില്ലാ കമ്മിറ്റി അംഗം ഐ. സാജു, ശിശുക്ഷേമ സമിതി സെക്രട്ടറി എസ്.പി. ദീപക്ക് തുടങ്ങിയവരും ആറ്റിങ്ങലിനായി മോഹിച്ചിരുന്നു.

ആനത്തലവട്ടം ആനന്ദന്റെ ബൂത്ത് ഉള്‍പ്പെടുന്ന ആനത്തലവട്ടത്തെ ശാര്‍ക്കര അഞ്ചാം വാര്‍ഡിലെ ബൂത്തുകളില്‍ ഇക്കുറി ഇരുന്നൂറിന് താഴെ വോട്ടുകള്‍ നേടി സിപിഎം മൂന്നാമതാണ്. കഴിഞ്ഞ 30 വര്‍ഷമായി ഇടതുപക്ഷത്തോട് വൈകാരിക ബന്ധം പുലര്‍ത്തിയിരുന്ന വാമനപുരം, ചിറയിന്‍കീഴ് തുടങ്ങിയ നിയമസഭാ മണ്ഡലങ്ങള്‍ ഇടതിനെ കൈവിട്ടു. പെരുമാതുറ, അഞ്ച്‌തെങ്ങ് തുടങ്ങിയ തീരമേഖലകളിലെ വോട്ട് യുഡിഎഫിന് അനുകൂലമാക്കാന്‍ പാര്‍ട്ടിക്കാര്‍ തന്നെ ഇടപെട്ടുവെന്നാണ് ആരോപണം.

പാര്‍ട്ടി തീരുമാനം തെറ്റിയെന്ന് ബോധ്യപ്പെടുത്താന്‍ ഇടത് നേതാക്കള്‍ ഒരുമിച്ച്  പ്രവര്‍ത്തിച്ചെന്ന പരാതിയാണ് സമ്പത്ത് ഉന്നയിക്കുക. വരും ദിവസങ്ങളില്‍ ആറ്റിങ്ങലും ഇടതുമുന്നണിക്കുള്ളില്‍ നീറും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Cricket

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

Kerala

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

സിനിമയുടെ ആഘോഷവുമായി JioStar

വ്യാജ ആധാർ കാർഡ് റാക്കറ്റിലെ മുഖ്യ പ്രതി ബംഗാളിൽ പിടിയിൽ ; ഇതുവരെ അറസ്റ്റിലായത് 4 പേർ ; ബംഗ്ലാദേശികൾക്ക് കാർഡുകൾ വിറ്റതായി സംശയം

ഇഴകൾക്കപ്പുറം ഒക്ടോബർ 2ന്

പാൻ ഇന്ത്യൻ സംവിധായകനായി അരങ്ങേറാൻ യുവതാരം കാർത്തികേയ; ചിത്രം നിർമിക്കുന്നത് കാർത്തികേയ ക്രിയേറ്റീവ് വർക്ക്സ്

ന്യൂദല്‍ഹിയില്‍ നടന്ന 18-ാമത് ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ എന്നിവര്‍ക്കൊപ്പം

ബ്രിക്‌സ് കൂട്ടായ്‌മയും ഭാരതത്തിന്റെ നയതന്ത്ര വിജയവും

മോഹന വള്ളി പൂർത്തിയായി

രാഷസവേട്ട ആരംഭം കുറിച്ചു

ഒറ്റ ഫ്രെയിമിൽ രാജ്യത്തിന്റെ അഭിമാനങ്ങൾ ; ഏകതാ പ്രതിമ സന്ദർശിച്ച് നടൻ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.