Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹൃദയഭൂമിയിലെ ഇരട്ടശതകം

യു.പി. സന്തോഷ് by യു.പി. സന്തോഷ്
May 26, 2019, 04:45 am IST
in Vicharam

ഉത്തര്‍ പ്രദേശ്, മദ്ധ്യപ്രദേശ്, ബീഹാര്‍, രാജസ്ഥാന്‍, ചത്തീസ്ഗഢ്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയുമടങ്ങുന്ന ഹിന്ദി ഹൃദയഭൂമിയിലെ ജയപരാജയങ്ങളാണ് ഇന്ത്യ ആര് ഭരിക്കണമെന്ന് നിര്‍ണയിക്കുന്നത്. അതുകൊണ്ടു തന്നെ, രാജ്യത്തെ മൊത്തം 542 ലോക്‌സഭ സീറ്റുകളില്‍ 225 സീറ്റുകള്‍ കയ്യാളുന്ന ഈ പത്ത് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചാണ് രാഷ്‌ട്രീയ നേതൃത്വങ്ങളും രാഷ്‌ട്രീയ നിരീക്ഷകരും മാധ്യമങ്ങളും എന്നും ആകാംക്ഷാകുലരാകാറുള്ളത്.

2019ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദി ഹൃദയഭൂമി ബിജെപിയെ കൈവിടും എന്ന പ്രചാരണമാണ് പ്രതിപക്ഷ കക്ഷികളും രാജ്യത്തെ വലിയൊരു വിഭാഗം മാധ്യങ്ങളും നടത്തിയത്. ലോക്‌സഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഈ സംസ്ഥാനങ്ങളില്‍ ചിലതില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎക്ക് നേരിടേണ്ടി വന്ന പരാജയം മുന്‍നിര്‍ത്തിയുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പ്രചാരണം. എന്നാല്‍ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ ഈ പ്രചാരണം നടത്തിയവര്‍ അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഞെട്ടി.

പത്ത് സംസ്ഥാനങ്ങളില്‍ അഞ്ചിടത്തും മുഴുവന്‍ സീറ്റുകളും എന്‍ഡിഎ പിടിച്ചടക്കി (രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി). മൊത്തം 225 സീറ്റുകളില്‍ 202 സീറ്റുകള്‍ നേടി. 2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ 12 സീറ്റുകള്‍ കൂടുതല്‍ (2014ല്‍ 190 സീറ്റുകളാണ് ഹിന്ദി സംസ്ഥാനങ്ങളില്‍ എന്‍ഡിഎക്ക് കിട്ടിയത്).

അതേസമയം, യുപിഎ സഖ്യത്തിന് ആകെ ഏഴ് സീറ്റുകള്‍ മാത്രമാണ് ഈ പത്ത് സംസ്ഥാനങ്ങളില്‍ നിന്നും ലഭിച്ചത്. 2014ല്‍ ലഭിച്ചതില്‍ എട്ട് സീറ്റുകള്‍ കുറവ്. രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, ഡല്‍ഹി എന്നിവിടങ്ങളില്‍ ഒരു സീറ്റുപോലും നേടാന്‍ യുപിഎക്ക് സാധിച്ചില്ല. ഉത്തര്‍ പ്രദേശില്‍ മുഴുവന്‍ മണ്ഡലങ്ങളിലും (80) മത്സരിച്ചിട്ടും അവര്‍ക്ക് വിജയിക്കാനായത് ഒരു മണ്ഡലത്തില്‍ മാത്രം. നെഹ്‌റു കുടുംബം കാലങ്ങളായി ആധിപത്യമുറപ്പിച്ചു വന്ന അമേഠിയില്‍ ഇത്തവണ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പരാജയപ്പെടുകയും ചെയ്തു. 

എസ്പി, ബിഎസ്പി സഖ്യത്തിനും വന്‍ തിരിച്ചടിയാണ് ഇക്കുറി നേരിടേണ്ടി വന്നത്. മഹാഗഢ്ബന്ധന്‍ രൂപീകരണവുമായി ബന്ധപ്പെട്ടും മറ്റും എസ്പിയും ബിഎസ്പിയും കളിച്ച ജാതിരാഷ്‌ട്രീയം തന്നെയാണ് അവരുടെ ദയനീയ പരാജയത്തിന് മുഖ്യകാരണമായത്. ഭരണസംബന്ധമോ വികസനസംബന്ധമോ ആയ ഒരു വിഷയം പോലും എന്‍ഡിഎ സര്‍ക്കാരിനെതിരെ എടുത്തുകാട്ടാനില്ലാത്ത അവസ്ഥയില്‍ ഏതുവിധേനയും മോദിയെ വീഴ്‌ത്തുക എന്ന ഒറ്റലക്ഷ്യം മുന്‍നിര്‍ത്തിയുള്ള മഹാസഖ്യത്തിന്റെ നീക്കങ്ങള്‍ അവര്‍ കുഴിച്ച കുഴിയില്‍ വീഴുന്നതിന് കാരണമായി.

പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്നാണ് ഏതാനും മാസം മുമ്പ് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകള്‍ വിശേഷിപ്പിക്കപ്പെട്ടത്. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നിവിടങ്ങളില്‍  കോണ്‍ഗ്രസ് വിജയം നേടുകയും ചെയ്തു. മൂന്ന് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയതോടെ ബിജെപിയുടെ കോണ്‍ഗ്രസ് മുക്തഭാരതം എന്ന രാഷ്‌ട്രീയപ്രചാരണത്തിന് വിരാമമായി എന്ന് പലരും കരുതി. എന്നാല്‍ പതിനേഴാം ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് മുക്തഭാരതം എന്ന ബിജെപി മുദ്രാവാക്യം സാര്‍ത്ഥകമാകുന്ന കാഴ്ചയാണ് നാം കണ്ടത്, ഭാരതത്തിന്റെ ഹിന്ദിഹൃദയഭൂമിയില്‍ പ്രത്യേകിച്ചും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

Kerala

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

Alappuzha

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

Kerala

മാറ്റിവച്ച കൈകളാല്‍ ആദ്യ ജന്മദിനാഘോഷം; അമൃതയില്‍ വികാരനിര്‍ഭര നിമിഷങ്ങള്‍

Kerala

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

പുതിയ വാര്‍ത്തകള്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

മലപ്പുറത്ത് ഒഴുക്കില്‍പ്പെട്ട് നാലു വയസുകാരന്‍ മരിച്ചു; തോടിന്റെ കരയിലൂടെ നടക്കുന്നതിനിടെ അബദ്ധത്തിൽ വെള്ളത്തിലേക്ക് വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.