കണ്ണൂര്‍ : മുഖ്യമന്ത്രിയുടെ മണ്ഡലമായ കണ്ണൂര്‍ ധര്മ്മടംം മണ്ഡലത്തിലും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ സുധാകരന് ലീഡ് ചെയ്യുന്നു. ധര്‍മ്മടത്ത് മാത്രം രണ്ടായിരത്തിലധികം വോട്ടുകളുടെ ലീഡാണ് കെ. സുധാകരനുള്ളത്.
കണ്ണൂര്‍ മണ്ഡലത്തില്‍ ആകെ 18,323 വോട്ടുകള്‍ക്കാണ് സുധാകരന് മുന്നില്‍ നില്‍ക്കുന്നത്. മട്ടന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളില്‍ മാത്രമാണ് കണ്ണൂര്‍ ലോകസഭാ മണ്ഡലത്തില്‍ സിറ്റിങ് എംപി കൂടിയായ പി.കെ. ശ്രീമതിക്ക് മുന്നേറാന്‍ ആയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി സുധാകരന്റെ ലീഡ് 18,000 കടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: