Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിവരങ്ങള്‍ ചോരുന്നു; സ്വര്‍ണക്കടത്ത് അന്വേഷണം തകിടം മറിയുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 22, 2019, 09:25 am IST
inKerala

തിരുവനന്തപുരം:സ്വര്‍ണക്കടത്ത് കേസില്‍ വിവരങ്ങള്‍ ചോരുന്നത്  ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘത്തിന്റെ അന്വേഷണത്തെ തകിടം മറിക്കുന്നു. പ്രതികളെ പിടികൂടുന്നതിനും അന്വേഷണത്തിനും തടസ്സം നേരിടുന്നു.

ഡിആര്‍ഐ തെരയുന്ന തിരുവനന്തപുരത്തെ സ്വര്‍ണവ്യാപാരി മലപ്പുറം സ്വദേശിയായ ഹക്കിമിന് ബാംഗ്ലൂര്‍, മുംബൈ, കോയമ്പത്തൂര്‍  എന്നിവിടങ്ങളിലെ സ്വര്‍ണവ്യാപാരികളുമായി അടുത്ത ബന്ധമുണ്ട്. ഇവരുടെ കേന്ദ്രങ്ങളെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചെങ്കിലും അവിടെ പോയി അന്വേഷണം നടത്തണമെങ്കില്‍ പോലീസിന്റെ സഹായം വേണം. വിവരം ചോരുമെന്നതിനാല്‍  അന്വേഷണത്തെ ഇത് കാര്യമായി ബാധിക്കും. അതിനാല്‍ സമയമെടുത്ത് അന്വേഷണം നടത്തുന്ന   രീതിയാണ് ഡിആര്‍ഐ ഇപ്പോള്‍ അവലംബിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്നവരെല്ലാം സമൂഹത്തില്‍ ഉന്നത നിലവാരത്തിലുള്ളവരും വന്‍കിട വ്യാപാരികളുമാണ്. ഇവര്‍ക്ക് രാഷ്‌ട്രീയ സ്വാധീനത്തേക്കാള്‍ ഉദ്യോഗസ്ഥ തലത്തിലെ ബന്ധം വളരെ വലുതാണ്. ഇവരുടെ ശുപാര്‍ശയ്‌ക്ക് അനുസരിച്ചാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയമിക്കുന്നതും മറ്റുള്ളവരെ സ്ഥലം മാറ്റുന്നതും. നിയമനത്തിന് സഹായിച്ചവരെ തിരികെ സഹായിച്ചതോടെയാണ് തിരുവനന്തപുരം കൊച്ചി വിമാനത്താവളങ്ങള്‍ വഴിയുള്ള കടത്ത് വ്യാപകമായത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കുള്ള സ്ഥലം മാറ്റം  അര്‍ഹതപ്പെട്ട തരത്തിലാണോ എന്നും  ഡിആര്‍ഐ സംഘം പരിശോധിക്കുന്നുണ്ട്.  

പ്രതികള്‍ക്ക് സാമ്പത്തികമായും അല്ലാതെയും സഹായം ലഭിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം . ഇത് പ്രതികളെ പിടികൂടുന്നതിനും തടസ്സമായിട്ടുണ്ട്.  ഒളിത്താവളങ്ങളില്‍ ഡിആര്‍ഐ സംഘം എത്തുമ്പോള്‍ പ്രതികള്‍ അവിടെ നിന്നും രക്ഷപ്പെട്ടിരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഇതു തുടരുകയാണ്. മൊബൈല്‍ ഫോണ്‍വരെ പ്രതികള്‍ മാറ്റിക്കഴിഞ്ഞു. 

ഡിആര്‍ഐ സംഘം അറസ്റ്റ് ചെയ്ത കഴക്കൂട്ടം സ്വദേശി സെറീന, ഒളിവിലുള്ള മുഖ്യപ്രതി അഡ്വ.ബിജുമോഹന്റെ സംഘത്തെ കൂടാതെ മറ്റ് പല സംഘങ്ങളുടെയും കാരിയരായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് വിവരം. സെറീനയുടെ ബന്ധുക്കള്‍ വിദേശത്തുണ്ട്. മകള്‍ പഠിക്കുന്നതും വിദേശത്താണ്. ഇതിന്റെ മറവില്‍ വിദേശത്തേക്ക് യാത്ര ചെയ്താണ് കള്ളക്കടത്ത് നടത്തുന്നത്.

ഒരു കിലോ സ്വര്‍ണ്ണം കടത്തുമ്പോള്‍ മൂന്ന് ലക്ഷം രൂപവരെ ലഭിക്കുന്നുണ്ട്. നിരവധി തവണ വിവിധ സംഘങ്ങളുടെ കാരിയര്‍മാരായി സെറീന പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അറിയുന്നു. മറ്റ് സ്ത്രീകളെയും കടത്ത് സംഘത്തിലെ കണ്ണികളാക്കി. പലരെയും തൊഴില്‍ വിസ നല്‍കി വിദേശത്ത് കൊണ്ടുപോയ ശേഷം തിരികെ കാരിയര്‍മാരാക്കുകയാണ് പതിവ്.   സെറീനയെക്കൂടാതെ  ഡിആര്‍ഐ അറസ്റ്റ് ചെയ്ത കണ്ടക്ടര്‍ സുനില്‍കുമാര്‍,  ബിജു മോഹന്റെ ഭാര്യ സവിത എന്നിവര്‍ റിമാന്‍ഡിലാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

സംവിധായകൻ മനു അശോകനും ബോബി–സഞ്ജയ് ടീമും വീണ്ടും ഒന്നിക്കുന്നു

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

New Release

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം;ഓപ്പറേഷൻ ത്രാൾ ടീസർ എത്തി

Kerala

നേപ്പാളിൽ കുടുങ്ങിയ മലയാളികൾക്കായി അടിയന്തര ഹെൽപ്പ് ഡെസ്ക് ആരംഭിച്ച് ബിജെപി

New Release

ഇത്. എസ്. ഐ. ലൗലജൻ ടി.എസ് ,അതിമനോഹരം പുതിയ പോസ്റ്റർ എത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ മരിച്ചു, വിമാനം പൂർണമായും തകർന്നു

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.