Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

വോട്ടിങ് യന്ത്രത്തിനെതിരെ പ്രതിപക്ഷത്തിന്റെ നുണപ്രചാരണം പൊളിയുന്നു

കെ.സുജിത്byകെ.സുജിത്
May 22, 2019, 06:38 am IST
inIndia

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പില്‍ ദയനീയ പരാജയം ഉറപ്പായതോടെ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന നുണപ്രചാരണം പൊളിയുന്നു. വോട്ട് രേഖപ്പെടുത്തിയ യന്ത്രങ്ങള്‍ സൂക്ഷിച്ച സ്‌ട്രോങ് റൂമുകളിലേക്ക് പുറമെനിന്ന് കൃത്രിമം നടത്തിയ യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. 

വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലാകുന്നത് കണക്കിലെടുത്ത് മണ്ഡലങ്ങളില്‍ കൂടുതല്‍ ഇവിഎമ്മുകള്‍ എത്തിക്കാറുണ്ട്. ഇങ്ങനെ അധികമായി കരുതിയിരുന്ന വോട്ടിങ് യന്ത്രങ്ങള്‍ മാറ്റുന്നതാണ് പ്രതിപക്ഷം മറ്റ് രീതിയില്‍ പ്രചരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഹരിയാന എന്നിവിടങ്ങളില്‍ ഇത്തരത്തിലുള്ള വോട്ടിങ് യന്ത്രങ്ങള്‍ വാഹനത്തില്‍ മാറ്റുന്നതിന്റെ ദൃശ്യങ്ങള്‍ പ്രതിപക്ഷം നുണപ്രചാരണത്തിന് ഉപയോഗിച്ചിരുന്നു.

എല്ലാ വോട്ടെടുപ്പിലുമുണ്ടാകാറുള്ള സാധാരണ നടപടിയെയാണ് തോല്‍വി മുന്‍കൂട്ടിക്കണ്ട് വിവാദമാക്കിയത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് യുപിയിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ വ്യക്തമാക്കി. മതിയായ സുരക്ഷയോടെ നടപടിക്രമങ്ങള്‍ പാലിച്ചാണ് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും മുന്നിലാണ് യന്ത്രങ്ങള്‍ സീല്‍ ചെയ്യുന്നത്. ഇതിന്റെ വീഡിയോയും പകര്‍ത്തും. സ്‌ട്രോങ് റൂമുകള്‍ 24 മണിക്കൂറും നിരീക്ഷിക്കാന്‍ എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പ്രതിനിധികള്‍ക്ക് അനുവാദവുമുണ്ട്. ഇവിഎമ്മുകള്‍ മാറ്റാനാകില്ല. ജനങ്ങള്‍ പരിഭ്രാന്തരാകരുത്, അദ്ദേഹം വിശദീകരിച്ചു. 

തെരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നുവെന്ന ആരോപണം തള്ളി മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി രംഗത്തെത്തിയതും പ്രതിപക്ഷത്തിന് തിരിച്ചടിയായി. മികച്ച രീതിയിലാണ് തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. കമ്മീഷനെ വിമര്‍ശിക്കേണ്ടതില്ല. ഇവിഎമ്മിനെതിരായ ആരോപണങ്ങള്‍ അവസാനിപ്പിക്കാന്‍ കമ്മീഷന്‍ നടപടിയെടുക്കണം, അദ്ദേഹം ചൂണ്ടിക്കാട്ടി. 

തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വിവിപാറ്റ് മെഷീനുകളിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജ്ജി സുപ്രീംകോടതിയും തള്ളി. പ്രതിപക്ഷം ഏറെ നാളായി ഈ ആവശ്യം ഉന്നയിക്കുന്നു. തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ ഇവിഎമ്മിനെതിരായ ആരോപണം ആവര്‍ത്തിച്ചു. ഇതില്‍ പരാതികള്‍ നല്‍കാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാന്‍ കമ്മീഷന്‍ തീരുമാനിച്ചു. 

പ്രതിപക്ഷത്തിന്റേത് തീക്കളി

2014ന് ശേഷമുള്ള തുടര്‍ച്ചയായ തോല്‍വികള്‍ക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ഒറ്റ ന്യായീകരണമേയുള്ളു. അതാണ് ഇവിഎം. വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്തുന്നുവെന്ന ആദ്യത്തെ ആരോപണം. ഇപ്പോള്‍ അത് സ്‌ട്രോങ് റൂമുകളില്‍ നിന്നു യന്ത്രങ്ങള്‍ കടത്തുന്നുവെന്നാക്കി. 

കൃത്രിമം നടത്താന്‍ ബിജെപിക്ക് സാധിക്കുമെങ്കില്‍ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ എങ്ങനെയാണ് കോണ്‍ഗ്രസ് ജയിച്ചതെന്ന ചോദ്യത്തിന് മറുപടിയില്ല. പഞ്ചാബ്, ദല്‍ഹി, കര്‍ണാടക ഫലങ്ങളും ഇവിഎം വിരുദ്ധര്‍ മറച്ചുപിടിക്കുന്നു. നേരത്തെ ക്രമക്കേട് തെളിയിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അവസരം നല്‍കിയെങ്കിലും ആരോപണമുന്നയിച്ചവര്‍ വെല്ലുവിളി ഏറ്റെടുത്തില്ല. ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ലണ്ടനില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ സംഘടിപ്പിച്ച പരിപാടിയും പൊളിഞ്ഞിരുന്നു. തോല്‍വിയില്‍ നിന്ന് ഒളിച്ചോടാനുള്ള പ്രതിപക്ഷത്തിന്റെ പാഴ്ശ്രമം ജനങ്ങള്‍ക്കിടയില്‍ ജനാധിപത്യ സംവിധാനത്തില്‍ അവിശ്വാസം വര്‍ധിപ്പിക്കുന്ന തീക്കളിയായി മാറുകയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.