Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തോല്‍വിക്ക് കാരണം കണ്ടെത്തി പ്രതിപക്ഷം; കുറ്റം വോട്ടിങ് യന്ത്രത്തിന് കൂടിക്കാഴ്ചകള്‍ റദ്ദാക്കി

കെ.സുജിത്byകെ.സുജിത്
May 21, 2019, 08:00 am IST
inIndia

ന്യൂദല്‍ഹി: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എന്‍ഡിഎക്ക് ഭൂരിപക്ഷം പ്രഖ്യാപിച്ചതോടെ ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തെ പഴിച്ച് പ്രതിപക്ഷ നേതാക്കള്‍.  നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമായതോടെയാണ് ഒരിടവേളക്ക് ശേഷം പ്രതിപക്ഷം വീണ്ടും ഇവിഎമ്മിനെ കുറ്റപ്പെടുത്തി രംഗത്തുവന്നത്. മധ്യപ്രദേശില്‍ ഉള്‍പ്പെടെ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ഈ ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ പാര്‍ട്ടികള്‍ താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു. 

കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍, തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി തുടങ്ങിയവരാണ് വോട്ടെണ്ണലിന് മുന്‍പ് തന്നെ തോല്‍വി തിരിച്ചറിഞ്ഞ് ഇവിഎമ്മിനെ പ്രതിയാക്കി നാണക്കേട് മറയ്‌ക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെയും കുറ്റപ്പെടുത്തി. വോട്ടിങ് യന്ത്രങ്ങളില്‍ നടത്തിയ ക്രമക്കേടുകള്‍ എക്‌സിറ്റ് പോളുകളിലൂടെ ന്യായീകരിക്കാനുള്ള ശ്രമമാണെന്നായിരുന്നു മമതയുടെ വാദം. ബംഗാളില്‍ ബിജെപി മുന്നേറ്റമുണ്ടാക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. സമൂഹമാധ്യമങ്ങളിലെ ഇടത്, ജിഹാദി പ്രൊഫൈലുകളിലും ഇവിഎമ്മിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ട്. 

എക്‌സിറ്റ് പോള്‍ എന്‍ഡിഎക്ക് അനുകൂലമായത് പ്രതിപക്ഷത്ത് അസ്വസ്ഥതകള്‍ സൃഷ്ടിച്ചിട്ടുണ്ട്. രാഹുലും സോണിയയുമായി നടത്താനിരുന്ന കൂടിക്കാഴ്ച ബിഎസ്പി അധ്യക്ഷ മായാവതി റദ്ദാക്കി. ഇന്നലെ ദല്‍ഹിയിലെത്തി മായാവതി ഇരുവരുമായും ചര്‍ച്ച നടത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് ബിഎസ്പി നിഷേധിച്ചു. പ്രതിപക്ഷ സഖ്യത്തിനായി ഓടിനടക്കുന്ന ആന്ധ്ര മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവാണ് ചര്‍ച്ചയ്‌ക്ക് മുന്‍കൈയെടുത്തിരുന്നത്. എന്നാല്‍, എസ്പി നേതാവ് അഖിലേഷ് യാദവുമായി ഇന്നലെ അവര്‍ കൂടിക്കാഴ്ച നടത്തി. യുപിയില്‍ എസ്പി-ബിഎസ്പി സഖ്യം പ്രതീക്ഷിച്ച നേട്ടമുണ്ടാക്കില്ലെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 

കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സര്‍ക്കാരുകള്‍ ഭീഷണിയില്‍

ബിജെപി വീണ്ടും അധികാരത്തിലെത്തുന്നതോടെ കര്‍ണാടക, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ ഭരണം കൈവിടുമെന്ന ആശങ്കയില്‍ കോണ്‍ഗ്രസ്. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നും ആവശ്യപ്പെട്ട് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേലിന ്ബിജെപി കത്ത് നല്‍കി. ഭൂരിപക്ഷത്തിന് രണ്ട് സീറ്റ് കുറവുള്ള കോണ്‍ഗ്രസ് ബിഎസ്പിയുടെയും എസ്പിയുടെയും പിന്തുണയോടെയാണ് സര്‍ക്കാര്‍ രൂപീകരിച്ചത്. ഇരുപതോളം കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതൃത്വവുമായി ബന്ധം പുലര്‍ത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സര്‍ക്കാരിനെ വീഴ്‌ത്തിയാല്‍ മതിയെന്ന് ബിജെപി കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. 

 ജെഡിഎസ്സും കോണ്‍ഗ്രസ്സും തമ്മിലുള്ള പോരാണ് കര്‍ണാടകയില്‍ സര്‍ക്കാരിന് ഭീഷണി. നിരവധി കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറാന്‍ തയാറെടുത്തിട്ടുമുണ്ട്. കരുതലോടെയിരിക്കാന്‍ രാഹുല്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും മന്ത്രി സിദ്ദുവും തമ്മിലുള്ള അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലെത്തി. തന്നെ ഒഴിവാക്കി മുഖ്യമന്ത്രിയാവുകയാണ് സിദ്ദുവിന്റെ ലക്ഷ്യമെന്ന് അമരീന്ദര്‍ തുറന്നടിച്ചു. മുഖ്യമന്ത്രിയുമായി പ്രശ്‌നമുണ്ടെങ്കില്‍ സിദ്ദു രാജിവെക്കണമെന്ന് മറ്റൊരു മന്ത്രിയായ സാധു സിങ്ങും പറഞ്ഞു. ബിജെപിയില്‍നിന്ന് രാജിവെച്ചാണ് സിദ്ദു കോണ്‍ഗ്രസ്സിലെത്തിയത്. ഇവിടെനന്ന് രാജിവെച്ചാല്‍ എവിടെയാണ് പോകുകയെന്ന് ദൈവത്തിനറിയാമെന്നും അദ്ദേഹം പരിഹസിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഏഷ്യൻ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; ഷൂട്ടിംഗില്‍ വിദര്‍ശ കെ വിനോദിന് വെള്ളി

Kerala

റേഞ്ച് റോവർ വിവാദത്തിൽ പ്രതികരിച്ച് കെ.എം. ഷാജി; എന്റെ വാഹനത്തിൽ ‘വ്യാജവാഴക്കുല’ ഇല്ലല്ലോ, 11. 30 ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

News

രാഷ്‌ട്രത്തിന്റെ ആത്മാവുണര്‍ത്താന്‍ രാമനല്ലാതെ മറ്റാര്…

India

വാരാണസിയിൽ തലയ്‌ക്ക് 30 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ കമാൻഡർ ബ്രിജേഷ് ഗഞ്ച്ഹു കൊല്ലപ്പെട്ടു ; വധിച്ചത് ഭീകര വിരുദ്ധ സേന

പുതിയ വാര്‍ത്തകള്‍

മുംബൈ ലാല്‍ബാഗില്‍ വിനായക ചതുര്‍ത്ഥി ആഘോഷത്തിനിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചു

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്ക് കർണാടകയിൽ വെച്ച് ഭക്ഷ്യവിഷബാധ: ആരോഗ്യം തൃപ്തികരം, പൊതുപരിപാടികള്‍ റദ്ദാക്കി

ശബരിമലയിലെ അനാസ്ഥക്കെതിരെ ഹിന്ദു ഐക്യവേദി ധര്‍ണ 22ന്

ഇടച്ചിറ അകംപുറത്ത് ബഷീറിന്റെ പുരയിടത്തില്‍ നട്ട ചേനവിത്ത് വാഴക്കുലയുടെ മാതൃകയില്‍ പൊട്ടിമുളച്ചപ്പോള്‍

ചേന മുളച്ചപ്പോള്‍ വാഴക്കുല; അപൂര്‍വ കാഴ്ച കാണാന്‍ തിരക്ക്

ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന വനിതാസംഗമം പ്രജ്ഞ - 26 എറണാകുളത്ത് മുന്‍ പിഎസ്‌സി ചെയര്‍മാന്‍ കെ.എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. സിനി കൃഷ്ണപുരി, പ്രവ്രാജിക സുമേധപ്രാണ മാതാജി, ഒ.എം. ശാലീന, കെ. സ്മിത, ടി. അനൂപ്കുമാര്‍, ബിന്ദു കെ.പി. സമീപം

ആത്മവിശ്വാസം പകരാന്‍ അദ്ധ്യാപകര്‍ക്കേ കഴിയൂ: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാസപ്പടി കേസ്: നിയമോപദേശം ലഭിച്ചു, കേസെടുക്കാന്‍ വൈമനസ്യം

വീടില്ലാതെ തെരുവിൽ അലഞ്ഞുതിരിഞ്ഞപ്പോൾ അഭയം നൽകി: ഒടുവിൽ അന്തകനായതും അയാൾ തന്നെ! മധ്യവയസ്കനെ മർദ്ദിച്ചു കൊന്ന യുവാവ് അറസ്റ്റിൽ

ഇന്ന് സമാപിക്കും: രാമായണത്തിന്റെ സാംസ്‌കാരിക സ്വാധീനം പകര്‍ന്ന് നല്‍കി രാമകഥാ കോണ്‍ക്ലേവ്

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.