Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സുരസയുടെ പരീക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2019, 01:23 am IST
in Samskriti

സമ്പാതി പോയശേഷം വാനരസേനാനായകന്മാര്‍ ഒത്തു ചേര്‍ന്ന് അനന്തര നടപടികളെക്കുറിച്ച് ആലോചിച്ചു. ‘ഇനി നമുക്ക് ഈ മഹാസമുദ്രം കടക്കണം. അതിനുള്ള കഴിവ് ആര്‍ക്കുണ്ട്. ഒരാള്‍ പോയാല്‍ മതി. ആര്‍ക്കു പോകാനാവും ? ഓരോരുത്തരും അവരവരുടെ കഴിവുകളെക്കുറിച്ച് പറയുക. ‘അംഗദന്‍ പറഞ്ഞു. വാനരില്‍ ചിലര്‍ തങ്ങള്‍ക്ക് പത്തു യോജന മുതല്‍ തൊണ്ണൂറു യോജന വരെ ചാടാനാവുമെന്ന് വെളിപ്പെടുത്തി. നൂറു യോജന ദൂരെയാണ് ലങ്ക. തനിക്ക് ലങ്കയിലേക്ക് ചാടാനാകും. തിരികെ ചാടാനായില്ലെങ്കില്‍ പെട്ടു പോകുമെന്ന് അംഗദന്‍ പറഞ്ഞു.

ചാടാന്‍ താനും തയ്യാറാണെന്ന് ജാംബവാന്‍ പറഞ്ഞു. പക്ഷേ വാര്‍ധക്യം നിമിത്തം ലക്ഷ്യം തെറ്റിയാല്‍ സമുദ്രത്തിലാകും വീഴുകയെന്നും ഓര്‍മിപ്പിച്ചു. 

ഇതെല്ലാം കേട്ടതായി ഭാവിക്കാതെ ഒരാള്‍ ഇരിപ്പുണ്ടായിരുന്നു-ഹനുമാന്‍. ആത്മസ്ഥൈര്യവും തന്റേടവുമില്ലാത്തവനെപ്പോലെ ഹനുമാനിരുന്നു. ജാംബവാന്‍ ഹനുമാന്റെയരികിലെത്തി, ഇതെല്ലാം കേട്ടിട്ടും നീയെന്താണ് ഇങ്ങനെ ഒന്നുമറിയാത്തവനെപ്പോലെ ഇരിക്കുന്നതെന്ന് ചോദിച്ചു. സീതാന്വേഷണത്തിന് ലങ്കയിലേക്ക് കടക്കാന്‍ നിനക്കു മാത്രമേ സാധിക്കൂ. ദേവിയെ കാണണമെങ്കില്‍ ഈ സമുദ്രം കടന്ന് ലങ്കയിലെത്തണം. നിനക്കുമാത്രമേ അതിന് സാധിക്കൂ. 

വീരാഗ്രേസരന്മാരുടെ ഇടയില്‍ ഞാനെത്ര നിസ്സാരനാണ്. എന്നെക്കൊണ്ട് അതിന് സാധിക്കുമോ എന്ന് ഹനുമാന്‍ മറുപടി നല്‍കി. നിനക്കേ അതിനു കഴിയൂ എന്നു പറഞ്ഞ് ജാംബവാന്‍ ഹനുമാനെ പുകഴ്‌ത്തി. ‘ നിന്നേക്കാള്‍ വലിയൊരു വീരനില്ല നമുക്കിടയില്‍. ദേവാധിനാഥന്മാരുടെയെല്ലാം വരദാനഭാജനം. ശ്രീരാമദേവന്റെ വിശ്വാസപാത്രം. ഇതില്‍ കൂടുതല്‍ എന്തു മഹിമയാണ് ഒരാള്‍ക്കുണ്ടാകുക. മൂന്നുലോകങ്ങളിലും നിനക്കു ചെയ്യാനാവാത്തൊരു കാര്യമില്ല. നിന്നെക്കുറിച്ച് നീ മനസ്സിലാക്കാത്തതു കൊണ്ടാണ്.’ അുകേട്ട ഹനുമാന്‍ ഊര്‍ജ്ജ്വസ്വലനായി. ‘എനിക്കു കഴിയുമെന്നാണ് നിങ്ങളുടെ വിശ്വാസമെങ്കില്‍ ലങ്കയിലേക്ക് ചാടാന്‍ ഞാന്‍ തയ്യാറാണ്. രാമദേവന്റെ അനുഗ്രഹത്താല്‍ നമുക്ക് വിജയം സിദ്ധിക്കട്ടെ. ‘ ഹനുമാന്‍ കുതിച്ചൊന്നു ചാടി മഹേന്ദ്രഗിരിയുടെ മുകള്‍പ്പരപ്പിലെത്തി. പിന്നീട് ശ്രീരാമദേവനെ ഹൃദയത്തിലാവാഹിച്ച് തെക്കേ സമുദ്രപ്പരപ്പിലേക്ക് ഒന്നു നോക്കി. മറ്റു വാനരന്മാര്‍ വിസ്മയത്തോടെ നോക്കി നില്‍ക്കേ  ഹനുമാന്‍ അലറിക്കുതിച്ചൊരു ചാട്ടം. 

മഹേന്ദ്രഗിരി ഒന്ന് കുലുങ്ങിപ്പതിഞ്ഞമര്‍ന്നു.  വൃക്ഷങ്ങള്‍ ആടിയുലഞ്ഞു. സിംഹങ്ങളും ആനകളും ഭയന്നോടി. ചാടിയുയര്‍ന്ന മാരുതി മിന്നല്‍ വേഗത്തില്‍ തെക്കോട്ടാഞ്ഞ് മറഞ്ഞു. മിന്നല്‍ വേഗത്തില്‍ മുന്നോട്ട്  സഞ്ചരിച്ച ഹനുമാന്റെ മുന്നില്‍ ഒരു ഭീകരരൂപിണി പ്രത്യക്ഷപ്പെട്ടു. അവള്‍ ഹനുമാനെ അപ്പാടെ ഭക്ഷിക്കാന്‍ തുനിഞ്ഞു. ‘ഈ ആകാശത്തിനു മീതേ പോകുന്ന എല്ലാ ജീവജാലങ്ങളേയും ഭക്ഷിച്ചാണ് ഞാന്‍ ജീവിക്കുന്നത്. അനേക ശതാബ്ദങ്ങളായി ഞാന്‍ ഇങ്ങനെയാണ് കഴിഞ്ഞു കൂടുന്നത്. ഇതെല്ലാം എനിക്ക് ബ്രഹ്മദേവകല്പിതമാണ്’ അവള്‍ പറഞ്ഞു. 

ഹനുമാന്‍ താനൊരു കാര്യസാധ്യത്തിനായി പോകുകയാണെന്ന് ആ സ്ത്രീസത്വത്തോടു പറഞ്ഞു. ‘ ഞാന്‍ ശ്രീരാമദൂതനാണ്.   സ്വാമി ഏല്‍പ്പിച്ചൊരു ദൗത്യം നിറവേറ്റിയ ശേഷം ഞാന്‍ തിരികെ വരാം. വാക്കുപാലിക്കുന്നതില്‍ നിന്ന് ഞാന്‍ വ്യതിചലിക്കില്ല.’ ഹനുമാന്‍ വിനയത്തോടെ പറഞ്ഞു. എന്തൊക്കെ പറഞ്ഞിട്ടും ആ ഭീകരരൂപിണി വഴങ്ങിയില്ല. ഒടുവില്‍ തന്നെ ഭക്ഷിച്ചു കൊള്ളാന്‍ ഹനുമാന്‍ അനുമതി നല്‍കി. അവളോട് വാ തുറക്കാന്‍ ആവശ്യപ്പെട്ടു. അവള്‍ വലിയ ഗുഹപോലുള്ള വാ പിളര്‍ത്തി. അപ്പോള്‍ ഹനുമാന്‍ തന്റെ ശരീരം പര്‍വതത്തോളം വലുതാക്കി. അവള്‍ ആകാശം പോലെ വായ് വലുതാക്കി. ഉടനെ ബുദ്ധിമാനായ ഹനുമാന്‍ തന്റെ ശരീരം തീരെ  ചെറുതാക്കി. അവളുടെ വായിലൂടെ കടന്ന് ചെവിയിലൂടെ പുറത്തു വന്നു. 

ചെവിയിലൂടെ പുറത്തുവന്നത് പിറവിയെടുത്തതിനു തുല്യമായതിനാല്‍ അവിടുന്ന് എന്റെ അമ്മയായി മാറിയെന്ന് ഹനുമാന്‍ പറഞ്ഞു. 

ഉടനെ ആ സത്വം ശാന്തയായി ഇങ്ങനെ പറഞ്ഞു തുടങ്ങി; ‘ മകനേ നീ എന്റെ പുത്രനായത് ഭാഗ്യം. ഞാന്‍ നാഗമാതാവായ സുരസയാണ്. ശ്രീരാമദേവ കാര്യാര്‍ഥം പോകുന്ന നിന്റെ വീര്യശൗര്യബലങ്ങള്‍ പരീക്ഷിച്ചറിയാന്‍ ഇന്ദ്രാദികള്‍ പറഞ്ഞതനുസരിച്ച് വന്ന് മാര്‍ഗതടസ്സമുണ്ടാക്കിയതാണ് ഞാന്‍. നിനക്ക് സര്‍വ വിജയവും ഭവിക്കട്ടെ. ‘ 

സുരസയോട് യാത്ര പറഞ്ഞ് ഹനുമാന്‍ വീണ്ടും മുന്നോട്ട് കുതിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെരുമ്പാവൂരിന് മേലുള്ള ‘ലഹരി ക്യാപിറ്റല്‍’ എന്ന മേല്‍വിലാസം മാറ്റുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Kerala

ബോബി ചെമ്മണ്ണൂരിനെതിരായ ലൈംഗിക അധിക്ഷേപ കേസ് പിന്‍വലിക്കാം: ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി നടി

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: അസാധാരണ പ്രോസിക്യൂഷന്‍ ഉത്തരവ് തിരുത്തും,ചന്ദ്രശേഖരനെ രക്ഷിക്കാന്‍ ചരടുവലികള്‍ ഉണ്ടെന്ന് വ്യക്തം

മാ ഇന്‍ടി ബംഗാരത്തില്‍ സാമന്ത (ഇടത്ത്) അരുന്ധതി എന്ന സിനിമയിലെ രംഗം (വലത്ത്)
Entertainment

വിവാഹജീവിതത്തിലെ തിരിച്ചടി, പിന്നീട് മറ്റൊരാളെ ജീവിതപങ്കാളിയാക്കി, തന്നെ എഴുതിത്തള്ളാന്‍ വരട്ടെയെന്ന് സാമന്ത; വന്‍ഹിറ്റടിച്ച ശേഷം ഇനി പ്രസവബ്രേക്കിന്

India

തൃണമൂലിനെ തകർത്തെറിഞ്ഞ വംഗനാട്ടിൽ ഡോ. ശ്യാമപ്രസാദ് മുഖർജിയുടെ 125 അടി ഉയരമുള്ള പ്രതിമ ഉയരും ; ശിലാസ്ഥാപനം നടത്താൻ അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഹലാലയുടെ മറവിൽ കൂട്ടബലാത്സംഗം ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യം ; രക്ഷപ്പെടാൻ ശരിയ നിയമം മറയാക്കാൻ പറ്റില്ലെന്ന് ഹൈക്കോടതി

പുനലൂരില്‍ ബേക്കറിയില്‍ യുവാക്കള്‍ ഏറ്റുമുട്ടി

കൊല്ലത്ത് പുരോഹിതന്‍ പീഡന കേസില്‍ അറസ്റ്റില്‍

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.