Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രേഖാമൂലം

ഉദിത്byഉദിത്
May 19, 2019, 03:49 am IST
inVicharam

സിനിമയില്‍ തലമുറമാറ്റം സ്വാഭാവികം: സിബി മലയില്‍

ഒരു തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ് സിനിമയില്‍. പുതിയ ആളുകള്‍ വരുകയും പഴയവര്‍ പിന്‍വാങ്ങുകയും ചെയ്തുകൊണ്ടിരിക്കുന്നു. അത് ഒരു പ്രകൃതി നിയമം ആയി തന്നെ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. മറ്റൊന്ന്, അന്ന് നമ്മുടെ പടങ്ങളില്‍ അഭനിയിച്ചിരുന്ന താരങ്ങളുടെയൊക്കെ സിനിമകളുടെ സ്വഭാവങ്ങള്‍ മാറിയിരിക്കുന്നു. മള്‍ട്ടിബജറ്റ് സിനിമകള്‍, മള്‍ട്ടിക്രോര്‍സ് സിനിമകള്‍ എന്നിവയിലേക്ക് മാറിയിരിക്കുന്നു. അത്തരം സിനിമകളുടെയൊക്കെ പരിസരങ്ങള്‍ വ്യത്യസ്തമാണ്. അത്തരം വലിയ സിനിമകളുടെ വിഷയങ്ങളുമായി നമുക്ക് പൊരുത്തപ്പെടാന്‍ കഴിയാതെ പോവുന്നു.

-സിബി മലയില്‍

ഏറ്റവും കൂടുതല്‍ മനുഷ്യപ്പറ്റുള്ളവര്‍ മാധ്യമപ്രവര്‍ത്തകരാണെന്നാണ് എനിക്കു തോന്നുന്നത്. എഴുത്തുകാരന് സമൂഹം അനുശാസിക്കുന്ന ചട്ടങ്ങളെ അനുസരിക്കേണ്ടതില്ല. ‘നാല്‍ക്കാലി’ എന്നൊരു കഥ ഞാനെഴുതിയത് പത്രവാര്‍ത്തയെ പിന്തുടര്‍ന്നു ലഭിച്ച ഒരനുഭവത്തില്‍ നിന്നുമാണ്. വികലാംഗയായ ഒരു പെണ്‍കുട്ടിയെക്കുറിച്ചുള്ള വാര്‍ത്ത. അവള്‍ ഒരു ശ്രീലങ്കക്കാരനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും അയാളില്‍ നിന്നും പണം കൈപ്പറ്റുകയും അവസാനം പിടിയിലാവുകയും ചെയ്യുന്ന ഒരു വാര്‍ത്തയാണത്. ഒരു കഥാകൃത്തിന്റെ പക്ഷത്തുനിന്നു ചിന്തിക്കുമ്പോള്‍ ആ കഥയെ മാറ്റിയെഴുതാന്‍ കഴിയും. ആ പെണ്‍കുട്ടിയുടെ പക്ഷം ചേരാന്‍ കഴിയും. അത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമാണ്. അയാള്‍ക്കു നിയമവ്യവസ്ഥയെ അനുസരിക്കേണ്ടതില്ല.

-കെ. രേഖ

കഥയെക്കുറിച്ചുള്ള പഴയ സങ്കല്‍പങ്ങള്‍ മാറി. വ്യക്തിപരമായ ആനന്ദം എന്നൊക്കെ പറയാറുണ്ടായിരുന്നു. ഒരു കഥാപാത്രത്തോടുള്ള എംപതി തോന്നാതെ തന്നെ ആ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പ്രതികരിക്കാനുമൊക്കെ വായനക്കാര്‍ക്കു കഴിയുന്ന വിധത്തില്‍ മലയാളകഥ ക്രമീകരിക്കപ്പെട്ടു കഴിഞ്ഞു. അതു വലിയ നേട്ടമാണെങ്കിലും നമ്മെ നിയന്ത്രിക്കുന്നതു ദൃശ്യമാധ്യമങ്ങളാണ് എന്നതാണ് സങ്കടകരമായ കാര്യം.

-ഇ.പി. രാജഗോപാലന്‍

മുഖ്യധാരാ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളും കഥ ചര്‍ച്ച ചെയ്യുന്നുണ്ട്. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കുക എന്ന കേവലമായ ദൗത്യം മാത്രമേ മാധ്യമങ്ങള്‍ക്കുള്ളൂ. കഥയ്‌ക്കുള്ള പ്രമേയങ്ങള്‍ എന്നെ സംബന്ധിച്ച് ആത്മനിഷ്ഠമായ തലത്തില്‍ നിന്നാണ് ഉണ്ടായി വന്നിട്ടള്ളത്. അതു പിന്നീട് സാമൂഹികതലത്തിലേക്കും സഞ്ചരിക്കുന്നു. എന്റെ പ്രമേയങ്ങള്‍ ഈ സാമൂഹികതലത്തില്‍ നിന്നുണ്ടായി വന്ന ചില പൊളിറ്റിക്കല്‍ പോയിന്റ്‌സ് തന്നെയായിരുന്നു. ഒരു കഥ നമ്മിലേക്കു വരുന്നതുപോലെ നാം കഥയെ അങ്ങോട്ട് അന്വേഷിച്ചുപോകുന്നുണ്ടോ എന്ന ചോദ്യം വരുന്ന ഒരു ഘട്ടമാണിത്.

-പ്രമോദ് രാമന്‍

ആവിഷ്‌കരിക്കേണ്ട കാര്യങ്ങള്‍ സമയത്ത് ആവിഷ്‌കരിച്ചില്ലെങ്കില്‍ വലിയ കുഴപ്പമുണ്ടാകും. അത് എഴുത്തുകാരന്റെ ബാധ്യതയാണ്. പറയാനുള്ള കാര്യങ്ങള്‍ പറയേണ്ട കാലഘട്ടത്തിലൂടെയാണ് നാമിന്നു കടന്നുപോകുന്നത്. വാഴപ്പിണ്ടി സാഹിത്യകാരനായിട്ട് ഒരു കാര്യവുമില്ല. എന്റെ എഴുത്ത് വളരെ പൊളിറ്റിക്കലായിട്ടു മാറുന്നത് അതുകൊണ്ടാണ്.

-സന്തോഷ് ഏച്ചിക്കാനം

വി്‌വേകമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യമാണു വേണ്ടത്. വാര്‍ത്താമാധ്യമത്തിന്റെയും കഥയുടെയും ടൂള്‍ ഒന്നാണ്. കഥാകൃത്ത് കാണുന്നതുപോലെ മാധ്യമ പ്രവര്‍ത്തകനും ജീവിതത്തെ കാണുമായിരിക്കും. പക്ഷേ, കഥയിലേക്കു വരുമ്പോള്‍ ഒരു പാരലല്‍ ഹിസ്റ്ററിയാണുസംഭവിക്കുന്നത്.

-ബി. മുരളി

കാട്ടുമാക്കാനാവുകയാണ് മനുഷ്യത്വത്തിലേക്കു മടങ്ങാനുള്ള മാര്‍ഗം. നാം ഒരാളുടെ പേരു കേള്‍ക്കുമ്പോള്‍ അവരുടെ ജാതി, മതം ഇതൊക്കെ അടിസ്ഥാനമാക്കിയാണ് കാണുന്നത്. എന്നാല്‍ കാട്ടില്‍ എല്ലാവരും വെറും ജീവികളാണ്. ‘വന്യത’യാണ് പ്രകൃതിദത്തം. വന്യതയില്‍ നിന്നാണ് നാം സംസ്‌കാരത്തിലേക്കു കടന്നു വരുന്നത്. വന്യതയാണ് എന്റെ കഥയുടെ കാതല്‍. ജീവിതത്തിന്റെ വന്യത ആവിഷ്‌കരിക്കാനാണ് കഥകളെഴുതുന്നത്.

-ഫ്രാന്‍സിസ് നൊറോണ

സത്സന്ധതയില്ലായ്‌മ മൊത്തത്തില്‍ ഉള്ളതുകൊണ്ടു ചിലതൊക്കെ പറയാതിരിക്കലാണ് നല്ലത്. മൂന്നുനേരം ആഹാരം കിട്ടിക്കഴിഞ്ഞാല്‍ പൊളിറ്റിക്കലായിട്ടുള്ളതെല്ലാം വെറും അഭിനയം മാത്രമാണ്. പൊളിറ്റിക്കല്‍ ആക്കുന്ന ചില ഘട്ടങ്ങളുണ്ട്. ‘കൃത്യത’ എന്നത് ഇന്നു പ്രധാന ചര്‍ച്ചാവിഷയമാണ്.

-ജി.ആര്‍. ഇന്ദുഗോപന്‍

രണ്ടു ദിവസം പട്ടിണി കിടന്നാല്‍ തീരാവുന്ന പൊളിറ്റിക്കല്‍ കറക്ട്‌നെസ്സേ നമുക്കുള്ളൂ. വിശന്നാല്‍ അടുത്തിരുന്നയാളോടു ചോദിക്കും. കിട്ടിയില്ലെങ്കില്‍ തട്ടിപ്പറിക്കും.

-അബിന്‍ ജോസഫ്

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്റെ വിശ്വാസ്യതയില്‍ ഒരു സംശയവും വേണ്ടെന്ന് കോടതികള്‍ പോലും വ്യക്തമാക്കിയിട്ടുള്ളതാണ്. രണ്ടു വര്‍ഷം മുമ്പ് തെരഞ്ഞെടുപ്പു കമീഷന്‍ ദല്‍ഹിയില്‍ ഒരു യോഗം വിളിച്ചിരുന്നു. വോട്ടിങ്‌മെഷീനുമായി ബന്ധപ്പെട്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുണ്ടെങ്കില്‍ ലോകത്ത് എവിടെ നിന്നും എന്‍ജിനീയര്‍മാരെ കൊണ്ടുവന്ന് പ്രൂവ് ചെയ്യാന്‍ അന്ന് അവസരം നല്‍കി. പക്ഷേ, ഈ ആരോപണം ഉന്നയിച്ചവരാരും അന്നതിന് തയ്യാറായില്ല.

-ടിക്കാറാം മീണ

കേരളീയര്‍ക്ക് പൊതുവെ ഒരു ധാരണയുണ്ട്. മഹാബലി അവരുടെ സ്വന്തമാണെന്ന്. ആ ധാരണ ശരിയല്ല. മഹാരാഷ്‌ട്രക്കാര്‍ക്കും മഹാബലി എന്ന ഒരു മിത്ത് ഉണ്ട്; മഹാത്മാഫുലെ ആണ് ഈ മിത്ത് മഹാരാഷ്‌ട്രയില്‍ അവതരിപ്പിച്ചത്.

-കെ.ടി. രവിവര്‍മ്മ

‘വില്ലന്‍’ എന്ന ചിത്രത്തില്‍ എന്നെ ഡിജിപിയായി കാസ്റ്റു ചെയ്ത ബി. ഉണ്ണികൃഷ്ണന്‍ എന്ന സംവിധായകന്‍ തന്നെയാണ് അടുത്ത ചിത്രമായ ‘കോടതിസമക്ഷം ബാലന്‍ വക്കീല്‍’ എന്ന ചിത്രത്തില്‍ കഞ്ചാവുവലിക്കാരനായ സോമശേഖരപ്പിള്ള എന്ന കഥാപാത്രം തന്നത്. ഒരു സംവിധായകന് അത്രയും വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നിലെ നടനില്‍ സങ്കല്‍പ്പിക്കാന്‍ കഴിയുന്നതു തന്നെ ഭാഗ്യം. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ‘ബിഗ്ബ്രദര്‍’ എന്ന ചിത്രത്തില്‍ എനിക്കുചേരുന്ന മൂന്നു കഥാപാത്രങ്ങളുണ്ട്. അതില്‍ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ആ സംവിധായകന്‍ എനിക്കുതന്നിട്ടുണ്ട്. പലര്‍ക്കും കിട്ടാത്ത അത്തരം സൗഭാഗ്യങ്ങള്‍ എനിക്കുള്ള അംഗീകാരമാണ്.

-സിദ്ദിഖ്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

India

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

Samskriti

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

India

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

World

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

പുതിയ വാര്‍ത്തകള്‍

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.