ന്യൂദല്‍ഹി: തെക്കന്‍, പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ വരള്‍ച്ചാ മുന്നറിയിപ്പ്. അണക്കെട്ടുകളലെ ജലനിരപ്പ് ആപല്‍ക്കരമാം വിധം താഴുന്നതു കണക്കിലെടുത്താണിത്. ലഭ്യമായ വെള്ളം അതീവ ശ്രദ്ധയോടെ ഉപയോഗിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. തമിഴ്‌നാടിനും കര്‍ണ്ണാടകത്തിനും വരെ മുന്നറിപ്പ് നല്‍കിയിട്ടുണ്ടെങ്കിലും കേരളത്തിന് തത്ക്കാലം നല്‍കിയിട്ടില്ല.
എങ്കിലും ജലനിരപ്പ് കേരളത്തിലെ ഡാമുകളിലും കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ വൈകാതെ കേരളത്തിനും മുന്നറിയിപ്പ് ലഭിക്കും. പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പില്‍ നിന്ന് 20 ശതമാനം കുറയുമ്പോഴാണ് സാധാരണയായി മുന്നറിയിപ്പ് നല്‍കുക.
91 അണക്കെട്ടുകൡലെ ജലനിരപ്പാണ് കേന്ദ്ര ജലക്കമ്മീഷന്‍ നിരീക്ഷിച്ചുവരുന്നത്. ദക്ഷിണേന്ത്യയിലെ ഡാമുകളില്‍ മൊത്തം ശേഷിയുടെ 13 ശതമാനം വെള്ളമേയുള്ളൂ.
















