ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ച വ്യക്തിയെന്ന് വിമര്‍ശിച്ച ബിഎസ്പി അധ്യക്ഷ മായാവതിക്കെതിരെ കേന്ദ്രമന്ത്രി രാംദാസ് അത്വാലെ.
വിവാഹം കഴിക്കാത്ത മായാവതിയാണ് മോദിക്കും ഭാര്യക്കുമെതിരെ പരാമര്‍ശം നടത്തിയത്. വിവാഹജീവിതം നയിക്കാത്ത അവര്‍ക്ക് കുടുംബ കാര്യങ്ങളോ ഭര്‍ത്താക്കന്‍മാരോട് പെരുമാറുന്നതോ അറിയില്ല.
മായാവതിയോട് ബഹുമാനമുണ്ട്. എന്നാല്‍ അവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നുവെന്നും അത്തേവാലെ പറഞ്ഞു. മോദി ഭാര്യയെ ഉപേക്ഷിച്ചതുപോലെ ബി.ജെ.പി നേതാക്കള്‍ തങ്ങളെ ഉപേക്ഷിക്കുമെന്ന് അവരുടെ ഭാര്യമാര്‍ ഭയപ്പെടുന്നുവെന്നായിരുന്നു മായാവതിയുടെ പ്രസ്താവന.
















