Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാഡിമിടിപ്പ് എടുക്കാന്‍ പോലും അറിയാത്ത മെഡി. വിദ്യാര്‍ഥികള്‍

അനീഷ് അയിലംbyഅനീഷ് അയിലം
May 14, 2019, 07:50 am IST
inKerala

തിരുവനന്തപുരം: സ്വകാര്യവത്കരണവും കച്ചവടവും സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു. സ്വാശ്രയ കോളേജുകളിലെ എംബിബിഎസിന് ഉള്‍പ്പെടെ പലയിടത്തും അധ്യാപകരോ പഠന വിധേയമാക്കാന്‍ രോഗികളോ ഇല്ല. നഴ്‌സിങ് കോളേജുകളിലും പാരാമെഡിക്കല്‍ കോഴ്‌സുകളിലും പ്രാക്ടിക്കല്‍ നല്‍കാന്‍ നെട്ടോട്ടം. വിദഗ്‌ദ്ധരായ അധ്യാപകര്‍ ഇല്ലാത്തതും കോളേജുകളുടെ പ്രവര്‍ത്തനത്തിന് കൃത്യമായ പരിശോധനകള്‍ ഇല്ലാത്തതും ഈ രംഗത്തെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം നഷ്ടപ്പെടുത്തുന്നു.

എംബിബിഎസ്, ദന്തല്‍, ആയുര്‍വേദ, ഹോമിയോ, യുനാനി, നഴ്‌സിങ്, പാരാമെഡിക്കല്‍ കോഴ്‌സുകള്‍  അടക്കം 1260 കോഴ്‌സുകളിലായി ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ആരോഗ്യമേഖലയില്‍ പഠിക്കുന്നത്. ഈ രംഗത്തുള്ളതില്‍ 90 ശതമാനത്തിലധികവും സ്വകാര്യ  കോളജുകളാണ്. പാലക്കാട് കേരള മെഡിക്കല്‍ കോളേജില്‍ 2016 ല്‍ എംബിബിഎസിന് പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെ മറ്റ് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലേക്ക് മാറ്റാനുള്ള നെട്ടോട്ടത്തിലാണ് രക്ഷിതാക്കള്‍.

കേരള മെഡിക്കല്‍ കോളേജില്‍ ഒപിപോലും പ്രര്‍ത്തിക്കുന്നില്ല. വിദ്യാര്‍ത്ഥികളും രക്ഷാകര്‍തൃസമിതിയും നല്‍കിയ ഹര്‍ജികളില്‍  ഈ മാസം 21ന് വിധി പറയും.  വര്‍ക്കല എസ്ആര്‍ മെഡിക്കല്‍ കോളേജിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നു. ഇവിടെ ക്ലാസ്സുകള്‍ നടക്കുന്നില്ലെന്ന് ഹൈക്കോടതിക്കും ബോദ്ധ്യമായി. 350 കിടക്കകളും 170 അധ്യാപകരും ഉള്‍പ്പെടെ വിപുലമായ സൗകര്യമാണ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കേണ്ടത്. 

ഇവിടെ ഒരു രോഗിപോലും ഒപിയില്‍ എത്താറില്ലെന്നും സര്‍ജന്മാരോ വിദഗ്‌ദ്ധ അധ്യാപകരോ ഡിപ്പാര്‍ട്ട്‌മെന്റുകളോ പ്രവര്‍ത്തിക്കുന്നില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍  പരിശോധനയില്‍ കണ്ടെത്തി. മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്‍കേണ്ട സര്‍ജറി റൂമുകള്‍ പൊടി പിടിച്ച് കിടക്കുന്നുവെന്നാണ് നിരീക്ഷണ സമിതി റിപ്പോര്‍ട്ടിലുള്ളത്. ഇതാണ് പല സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയും സ്ഥിതി.

മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനാവേളയില്‍ പലയിടത്തും രോഗികളെ നിറയ്‌ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നുവെന്ന് രക്ഷിതാക്കള്‍ പറയുന്നു. തലനാരിഴയ്‌ക്ക് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയില്‍ നിന്ന് രക്ഷനേടിയവരാണ് അധികവും. ഇത്തരം കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് നാഡിമിടിപ്പ് പോലും രേഖപ്പെടുത്താന്‍ അറിയില്ലെന്ന് രക്ഷിതാക്കള്‍ പറയുന്നു. എന്നിട്ടും ഇത്തരം കോളേജുകളില്‍ 95ശതമാനത്തിലേറെ വിജയം ഉണ്ടാകുന്നത് ദുരൂഹമാണ്.

ബിഎസ്‌സി നഴ്‌സിങ്ങിന് 122 കോളേജുകളുണ്ട്.  90 ശതമാനവും സ്വകാര്യ മേഖലയിലാണ്. പലകോളേജുകള്‍ക്കും സ്വന്തമായി ആശുപത്രികളില്ല. മറ്റ് ആശുപത്രികളുടെ കനിവിലാണ് ഇവിടത്തെ വിദ്യാര്‍ത്ഥികളുടെ നഴ്‌സിങ് പരിശീലനം. നേരത്തെ വിദഗ്‌ദ്ധരായ അധ്യാപകരുടെ പേരുകള്‍ പലകോളേജുകള്‍ ഉപയോഗിച്ചിരുന്നു. അത് കാണിച്ചാണ് ഇവര്‍ പ്രവേശനം നടത്തിയിരുന്നത്.

എന്നാല്‍ അധ്യാപകര്‍ക്ക് ആരോഗ്യ സര്‍വ്വകലാശാല രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതോടെ ഒരാള്‍ക്ക് ഒരിടത്ത് മാത്രമേ പഠിപ്പിക്കാനാവൂ. ഇതോടെ വിദഗ്‌ദ്ധരായ അധ്യാപകരില്ലാതെയാണ് പല നഴ്‌സിങ് കോളേജുകളും പ്രവര്‍ത്തിക്കുന്നത്. മറ്റ് കോഴ്‌സുകള്‍ നടത്തുന്ന സ്വകാര്യ കോളേജുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് പോകാമെന്നുവച്ചാല്‍ കോഴ്‌സിന്റെ മുഴുവന്‍ ഫീസും നല്‍കണം. പ്ലസ്ടു പരീക്ഷാ ഫലം വന്നതോടെ പൊള്ളത്തരങ്ങള്‍ നിറച്ച വെബ്‌സൈറ്റുകളുമായി രക്ഷിതാക്കളെ ആകര്‍ഷിക്കാന്‍  സ്വകാര്യകോളേജുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)
India

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

Entertainment

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

New Release

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

New Release

1 ബില്യൺ വ്യൂസ് നേടുന്ന ആദ്യ ചിത്രം! സായ് ശ്രീനിവാസിന്റെ റൊമാൻ്റിക് ആക്ഷൻ ഡ്രാമ “ഞാൻ ഗഗൻ” ഒക്ടോബർ 9ന് റീ റിലീസിന്

പുതിയ വാര്‍ത്തകള്‍

കാപ്പി സ്ക്വാഡ്’ ജിയോഹോട്ട്സ്റ്റാറിൽ ഒക്ടോബർ 15 മുതൽ സ്ട്രീമിംഗ് ആരംഭിക്കുന്നു.

‘വോട്ട് മോഷണം’ ആരോപണങ്ങൾക്കെതിരെ 42 വിരമിച്ച ജഡ്ജിമാർ; ഭരണഘടനാ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

പ്രിയങ്ക വനിതാ പോലീസ് ഉദ്യോഗസ്ഥയെ കൈമുട്ട് കൊണ്ട് ഇടിച്ചു, രാഹുൽ അനുചിതമായി സ്പർശിച്ചു ; വീഡിയോയുമായി ബിജെപി , എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

രാജ്യത്തെ ബംഗ്ലാദേശ് ആക്കാൻ ഗൂഢാലോചന ; രാഹുൽ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന് കശ്മീരി സ്വദേശി ഫഹീം നസീർ ; മർദ്ദിച്ച് കോൺഗ്രസുകാർ

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.