Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീലങ്കൻ സ്‌ഫോടനം: അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 9, 2019, 07:45 am IST
inKerala

നിലമ്പൂർ: കഴിഞ്ഞ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ മുന്നോറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിലമ്പൂർ അത്തിക്കാട് സലഫി കോളനിയും നിരീക്ഷണത്തിൽ. പാകിസ്ഥാൻ കോളനിയെന്ന് വിളിപ്പേരുള്ള ഇവിടെ നിന്ന് വർഷങ്ങൾക്ക് മുമ്പ് മതപഠനത്തിനായി ഒരു വിദ്യാർഥി ശ്രീലങ്കയിലേക്ക് പോയിരുന്നു. മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പോലീസ് ഇടപെട്ട് ഇയാളെ തിരിച്ച് നാട്ടിലെത്തിച്ചെങ്കിലും ഇപ്പോൾ ആ വിഷയം കൂടുതൽ അന്വേഷണത്തിന് വിധേയമാക്കുകയാണ് അധികൃതർ. ഇസ്ലാമിക മതപഠനത്തിന് ഒരുവിധ സാഹചര്യവുമില്ലാത്ത ശ്രീലങ്കയിലേക്ക് വിദ്യാർഥി പോയതിൽ ദുരൂഹതയുണ്ടെന്നാണ് വിലയിരുത്തൽ.

2004-2005 കാലഘട്ടത്തിലാണ് ചാലിയാർ പഞ്ചായത്തിൽ എരഞ്ഞിമങ്ങാടിന് സമീപം അത്തിക്കാട് എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങി മുജാഹിദ് വിഭാഗത്തിൽപെട്ട ഒരു സംഘം പ്രത്യേക കോളനി സ്ഥാപിച്ചത്. ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അറബിക് അധ്യാപകനായ സുബൈർ മങ്കടയുടെ നേതൃത്വത്തിലാണ് സ്ഥലം വാങ്ങിയത്. പിന്നീട് കണ്ണൂർ, തലശ്ശേരി എന്നിവിടങ്ങളിൽ നിന്നായി പല കുടുംബങ്ങൾ സ്ഥലം വാങ്ങി വീട് വെച്ച് താമസിക്കാൻ തുടങ്ങി. ഇവർക്കായി പള്ളിയും മദ്രസയും കോളനിയിൽ സ്ഥാപിച്ചു. 

മറ്റുള്ളവരിൽ നിന്നും അകന്നായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. സ്ത്രീകൾക്ക് പുറത്തിറങ്ങാൻ അവകാശം ഉണ്ടായിരുന്നില്ല. സ്ത്രീകൾ പുറത്ത് ജോലിക്ക് പോകുന്നത് നേതാവ് വിലക്കിയിരുന്നു. മുഹമ്മദ് നബിയുടെ ജീവിതചര്യ പിന്തുടരാനായിരുന്നു നിർദ്ദേശം. ആട് മേയ്‌ക്കലായിരുന്നു പ്രധാന തൊഴിൽ. 21 വീടുകൾ ഈ കോളനിയിൽ ഉണ്ടായിരുന്നു. ഈ കോളനിയിലെ താമസക്കാരനായിരുന്ന വിദ്യാർഥി മാനവേദൻ സ്‌കൂളിൽ പഠിക്കവേ സ്‌കൂളിൽ നടന്ന കലാമത്സരത്തിൽ അവതരിപ്പിച്ച ഒരു ഇനം മുസ്ലീം വിരുദ്ധമാണെന്ന് ആരോപിച്ച് സ്‌കൂളിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. ഈ സംഭവത്തിൽ പോലീസ് ഇടപെട്ടതോടെയാണ് കോളനിയിൽ നടക്കുന്ന പ്രവർത്തനങ്ങൾ പുറംലോകം അറിയുന്നത്.

കോളനിയുടെ പ്രവർത്തനങ്ങൾ രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയാകുമെന്ന സംശയം ശക്തമായതോടെ സ്‌പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥൻ 2011ൽ ഇന്റലിജൻസ് എഡിജിപിക്ക് റിപ്പോർട്ട് അയച്ചു. ഡിജിപിക്ക് കൈമാറിയ ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതോടെയാണ് സ്‌റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് പോലും ഈ കോളനിയെക്കുറിച്ച് അറിയുന്നത്. ഇടയ്‌ക്ക് വിദേശികളും കോളനിയിലെ നിത്യസന്ദർശകരായി മാറിയിരുന്നു. 

കോളനിയുടെ നേതാവ് താൻ ഷേഖ് (കൽപ്പന പുറപ്പെടുവിക്കാൻ അധികാരമുള്ള നേതാവ്) ആണെന്ന് പ്രഖ്യാപിച്ചതോടെ കോളനിയിൽ ഭിന്നത രൂപപ്പെട്ടു. ഇത് പോലീസ് മുതലെടുത്തു. തങ്ങളുടെ വീട്ടിലെ സ്ത്രീകൾ ജോലിക്ക് പോകുന്നത് വിലക്കിയ നേതാവിന്റെ ഭാര്യ തൊട്ടടുത്തുള്ള ഗവ. സ്‌കൂളിലെ അധ്യാപികയായിരുന്നു. ഇത് ചിലർ ചൂണ്ടിക്കാട്ടിയതോടെ ഭിന്നത രൂക്ഷമായി. നേതാവിനെ ചിലർ പരസ്യമായി തന്നെ എതിർത്തു തുടങ്ങി. പോലീസിന്റെ ഇടപെടലും കൂടിയായപ്പോൾ പലരും കോളനി വിട്ട് പോയി. രാത്രിയിൽ ആഡംബരകാറുകൾ കോളനിയിൽ എത്താൻ തുടങ്ങിയത് നാട്ടുകാരിൽ സംശയമുണർത്തി. പുറത്ത് നിന്നും സാമ്പത്തിക പിന്തുണ ലഭിക്കുന്നുണ്ടെന്നുള്ളതിന്റെ തെളിവായിരുന്നു ഇത്. താമസക്കാർക്ക് പല ബിസിനസുകളും തുടങ്ങാൻ പുറത്തുനിന്ന് വന്നവർ പിന്തുണ നൽകിയിരുന്നു. ഇപ്പോൾ  വിരലിലെണ്ണാവുന്നവർ മാത്രമാണ് കോളനിയിൽ താമസിക്കുന്നതെങ്കിലും രാത്രികാലങ്ങളിൽ നിരവധി പേർ ഇവിടെ എത്തുന്നതായി പ്രദേശവാസികൾ പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

Automobile

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

Entertainment

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

എ. ബാലകൃഷ്ണൻ സമർപ്പിത ജീവൻ വ്രതി : അനുശോചിച്ച് ആർഎസ്എസ്

കൂത്താട്ടുകുളം കാക്കൂറില്‍ വിവാഹ സംഘം സഞ്ചരിച്ച ബസ് മറിഞ്ഞ് 30 പേര്‍ക്ക് പരുക്ക് ; അപകടംസ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.