Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

രാവണന്റെ ആഗമനവും സീതാപഹരണവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 3, 2019, 01:35 am IST
inSamskriti

രാമാശ്രമത്തിലെത്തിയ സംന്യാസി പിന്നീട് സീതയോട് വിവരിച്ചതെല്ലാം ലങ്കാധിപതിയായ രാവണനെക്കുറിച്ചായിരുന്നു. ‘ ബ്രഹ്മകുല ജാതനാണ് ഞാന്‍. മുമ്പ് ഇവിടെ തപസ്സു ചെയ്തിരുന്നു. തപസ്സിദ്ധി ലഭിച്ച ശേഷം ഞാന്‍ ലങ്കയിലേക്ക് പോയി. രാവണ ചക്രവര്‍ത്തിയാണ് അവിടെയിപ്പോള്‍ ഭരിക്കുന്നത്. ത്രിലോകപുരന്ദരനായ രാവണനെക്കുറിച്ച് ഭവതി കേട്ടിട്ടില്ലേ? ‘ സംന്യാസിയുടെ 

വിവരണങ്ങള്‍ കേട്ടപ്പോള്‍ സീത സംശയത്തോടെ ചോദിച്ചു, ‘ ദുഷ്ടരായ രാക്ഷസന്മാരുടെ രാജാവല്ലേ രാവണന്‍ ? രാക്ഷസരാജാവ് ഭരിക്കുന്ന രാജ്യം എത്ര നികൃഷ്ടമായിരിക്കും! ‘  

ഇതു കേട്ട സംന്യാസി ഇങ്ങനെ പറഞ്ഞു; ‘ അത് ഭവതി തെറ്റിദ്ധരിച്ചതാണ്. മുമ്പ് എന്റെ ധാരണയും അങ്ങനെയായിരുന്നു. അതിന്റെ സത്യമറിയാനാണ് ഞാന്‍ ലങ്കയിലേക്ക് പോയത്. കേട്ടതും യാഥാര്‍ഥ്യവും പരസ്പര വിരുദ്ധമായിരുന്നു. രാവണന്‍ മഹാനായ ചക്രവര്‍ത്തിയാണ്. സര്‍വൈശ്വര്യങ്ങളുമുണ്ട് ആ രാജ്യത്ത്. രാവണന്റെ സദ്ഭരണത്തില്‍ അസൂയാലുക്കളായവരാണ് ഇങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്. രണ്ടേ രണ്ടു കുറവുമാത്രമാണ് ആ രാജ്യത്തിനുള്ളത്. ഒന്ന് രാവണന് അനുയോജ്യയായ ഒരു പത്‌നിയില്ല. ലങ്കാരാജ്യത്തിന് അനുയുക്തയായ ഒരു റാണിയുമില്ല. ഭവതി മനസ്സു വെച്ചാല്‍ ഈ രണ്ടു കുറവും മാറും.’

ഇത്രയും കേട്ടപ്പോള്‍ വന്നത് രാവണന്‍ തന്നെയെന്ന് സീതയ്‌ക്ക് മനസ്സിലായി. ‘ അതിഥികളെ ഞാന്‍ അപമാനിക്കാറില്ല. രാക്ഷസവര്‍ഗത്തെ സംഹരിക്കാന്‍ ദൃഢനിശ്ചയമെടുത്ത എന്റെ ഭര്‍ത്താവും അദ്ദേഹത്തിന്റെ അനുജനും ഇങ്ങു വരും മുമ്പ് രാക്ഷസ പക്ഷപാതിയായ നിങ്ങള്‍   സ്ഥലംവിട്ടു കൊള്‍ക. അല്ലെങ്കില്‍ ആത്മനാശമാകും ഫലം.’ ഇതു കേട്ട സംന്യാസി  സീതയെ പരിഹസിച്ച്  ഇങ്ങനെ പറഞ്ഞു; ‘ പാവപ്പെട്ട മുയലുകള്‍ സിംഹങ്ങളേയും സിംഹരാജാവിനേയും സ്പര്‍ശിക്കുമോ?’  ഈ ആക്ഷേപം  സഹിക്കാവുന്നതിലേറെയായിരുന്നു സീതയ്‌ക്ക്.  രാവണന് കോപത്തോടെ സീത മറുപടി നല്‍കി.  

 ‘ വേഷംകെട്ടി വന്ന കള്ള സംന്യാസീ, നീ ലോകാധിനാഥനെ പരിഹസിക്കുന്നോ? ‘   അഹന്തപൂണ്ട രാവണന്‍ സ്വന്തം രൂപം ധരിച്ചു. സീതയെ അപഹരിക്കാനായി കൈകള്‍ മുന്നോട്ടു നീട്ടി. അപ്പോള്‍ ഏതോ അദൃശ്യ ശക്തികള്‍ രാവണന്റെ വക്ഷസ്സിനേയും  ചരണങ്ങളേയും കരങ്ങളേയും പ്രതിരോധിച്ചു. 

സീതയുടെ പാതിവ്രത്യമായിരുന്നു വക്ഷസ്സിനെ പ്രതിരോധിച്ചത്. കരങ്ങളെ പ്രതിരോധിച്ചത് രാവണനുണ്ടായ മുന്‍കാലശാപവും ചരണങ്ങളെ തടഞ്ഞത് ആശ്രമദ്വാരത്തില്‍ കണ്ട ചാപാകൃതിയിലുള്ള രേഖയാണെന്നും രാവണന്റെ സൂക്ഷ്മബുദ്ധി കണ്ടുപിടിച്ചു. രാമസമീപത്തേക്ക് പോകാനൊരുങ്ങിയപ്പോള്‍  ഈ രേഖയ്‌ക്കകത്ത് അന്യരും രേഖയ്‌ക്ക് പുറത്ത് സീതയും കടക്കരുതെന്ന് പറഞ്ഞു ചാപം കൊണ്ട് വരച്ച ‘ലക്ഷ്മണരേഖയായിരുന്നു അത്.

അത്യന്തം ഘോരരൂപിയായി തീര്‍ന്ന രാവണന്‍ ആശ്രമത്തോടെ ആ വനഭാഗം മുഴുവനെടുത്ത് സീതയെ അപഹരിച്ച് പുഷ്പക വിമാനത്തിലാക്കി ലങ്കയിലേക്ക് കുതിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.