ന്യൂദല്‍ഹി: ഐക്യരാഷ്‌ട്ര സഭയുടെ രക്ഷാ സമിതിയിലെ ഉപരോധ സമിതിയാണ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതും വിലക്കുകള്‍ കൊണ്ടുവരുന്നതും. 99ലാണ് ഈ സമിതി രൂപീകരിച്ചത്. താലിബാനെ വിലക്കിയതടക്കം പല പല കടുത്ത നടപടകള്‍ കൈക്കൊണ്ടിട്ടുള്ള ഈ സമിതിയാണ് പാക്കിസ്ഥാനില്‍ താമസിക്കുന്ന കൊടും ഭീകരന്‍ മസൂദ് അസറിനെ ആഗോള ഭീരനായി പ്രഖ്യാപിച്ചതും. അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും ചേര്‍ന്ന് അവരിപ്പിച്ച പ്രമേയത്തെ സമിതിയിലെ മുഴുവന്‍ രാജ്യങ്ങളും പിന്തുണയ്‌ക്കുകയും ചൈന എതിര്‍ക്കാതിരിക്കുകയുമായിരുന്നു.
ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അംഗരാജ്യങ്ങള്‍( ഇവിടെ പാക്കിസ്ഥാന്‍) ഉടന്‍ തന്നെ സ്വത്തുകള്‍ മരവിപ്പിക്കണം, സാമ്പത്തിക സ്രോതസുകള്‍ തടയണം. ഭീകരനായി പ്രഖ്യാപിച്ച വ്യക്തിയുടെ, സംഘടനയെങ്കില്‍ അതിന്റെ നേതാക്കളുടെ യാത്രകള്‍ വിലക്കണം. അംഗരാജ്യങ്ങള്‍ വഴി കടന്നുപോകാന്‍ പോലും അനുവദിക്കരുത്.
തങ്ങളുടെ രാജ്യത്തു നിന്ന് നേരിട്ടോ പരോക്ഷമായോ ആയുധങ്ങള്‍ ശേഖരിക്കാനും വാങ്ങാനും വില്ക്കാനും അനുവദിക്കരുത്. ആയുധങ്ങള്‍ തങ്ങളുടെ രാജ്യം വഴി കടത്താനും അംഗരാജ്യങ്ങള്‍ അനുവദിക്കരുത്. ആയുധ ഭാഗങ്ങള്‍കടത്തുന്നതും തടയണം. ആയുധ പരിശീലനങ്ങളും വിലക്കണം. ഇത്തരം വിലക്കുകളും നിയന്ത്രണങ്ങും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതും ഉപരോധ സമിതിയുടെ ചുമലതയാണ്.
അസര്‍ പാക്കിസ്ഥാനിയാണ്, ജീവിക്കുന്നതും അവിടെ. അതിനാല്‍ ഇയാളെ വിലക്കേണ്ടതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്തം പാക്കിസ്ഥനാനാണ്. ഇയാളുടെ സ്വത്ത് മരവിപ്പിക്കണം. യാത്രകള്‍ വിലക്കണം. ഇയാള്‍ നടത്തുന്ന മദ്രസകളും ഭീകര പരിഗീലന കേന്ദ്രങ്ങളും പൂട്ടണം. ഇയാള്‍ക്ക് ആയുധം നല്‍കുന്നതും അവ വാങ്ങാന്‍ സഹായം നല്‍കുന്നതും എല്ലാം അവര്‍ നിര്‍ത്തണം. ഐക്യരാഷ്‌ട്രസഭയില്‍ അംഗങ്ങളായ ഇരുനൂറോളം രാജ്യങ്ങളും ഇയാളെ ഒരു തരത്തിലും സഹായിക്കാന്‍ പാടില്ല.
















