കോഴിക്കോട് : ശ്രീലങ്കയില്‍ മുസ്ലിം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നത് വിലക്ക് ഏര്‍പ്പെടുത്തുന്നതിനെ അനുകൂലിച്ച് എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവ്. അറയ്‌ക്കല്‍ രാജവംശം ഭരിച്ച ആയിഷ ബീവി ആദി രാജയുടെ മുഖം മറച്ചിട്ടില്ലെന്നും പിന്നെന്തിനാണ് ഇപ്പോഴത്തെ മുസ്ലിം സ്ത്രീകള്‍ നിഖാബ് ധരിക്കുന്നതെന്നും ഫേസ് ബുക്ക് പോസ്റ്റിലസൂടെയാണ അദ്ദേഹം ചോദിച്ചത്.
ഉദ്യോഗസ്ഥരോട്, പ്രജകളോട്, മത പണ്ഡിതരോട്, അന്യ നാട്ടിലെ ഭരണാധികാരികളോട് മുഖാമുഖം നോക്കി സംസാരിക്കുന്ന തല മറയ്‌ക്കാത്ത ആയിഷ ബീവിയുടെ ചിത്രവും അദ്ദേഹത്തിന്റെ കുറിപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്നാണ് ശ്രീലങ്കയില്‍ സ്ത്രീകള്‍ നിഖാബ് അണിയുന്നത് നിരോധിച്ചത്. ബുര്‍ഖ നിരോധിച്ച നടപടിയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തുന്ന പശ്ചാത്തലത്തിലാണ് ശിഹാബുദ്ദീന്‍ പൊയ്‌ത്തുംകടവിന്റെ കുറിപ്പ് ശ്രദ്ധേയമാകുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്

















