കോഴിക്കോട്: വിദ്യാര്‍ത്ഥികളുടെ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് എംഇഎസ് കോളേജ് സര്‍ക്കുലര്‍. അടുത്ത അധ്യയന വര്‍ഷം മുതല്‍ എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം വേണ്ടെന്ന് കണിച്ച് എംഇഎസ് പ്രസിഡന്റ് ഡോ. പി.കെ. ഫസല്‍ ഗഫൂറാണ് സര്‍ക്കുലര്‍ പുറത്തുവിട്ടത്. പൊതു സമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം അംഗീകരിക്കാനാകില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. വിദ്യാര്‍ത്ഥിനികള്‍ മുഖം മറച്ചുകൊണ്ടുള്ള യാതൊരു വിധത്തിലുമുള്ള വസ്ത്ര ധാരണത്തിലും ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണം. വിവാദത്തിന് ഇടം കൊടുക്കാതെ 2019-20 അധ്യായന വര്‍ഷം മുതല്‍ അത് പ്രാവര്‍ത്തികമാക്കണമെന്നും ഇക്കാര്യം നിയമമായി ഉള്‍പ്പെടുത്തി പുതിയ അധ്യായന വര്‍ഷത്തെ കോളജ് കലണ്ടര്‍ തയാറാക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു.
കേരള ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയമമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ സമസ്തയടക്കമള്ള മുസ്ലീം സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് വിശ്വാസത്തിന് നേരെയുള്ള കടന്നുകയറ്റമാണെന്നും, എം.ഇ.എസിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും സമസ്ത വ്യക്തമാക്കി.
















