ന്യൂദല്‍ഹി: ചൗക്കീദാര്‍ വിഷയത്തില്‍ സുപ്രീംകോടതി കടന്നാക്രമിക്കുകയും അതിരൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തതോടെ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ പത്തി താഴ്‌ത്തി. കോടതി കടുത്ത നടപടി തന്നെ എടുക്കുമെന്ന് ഭയന്ന രാഹുല്‍ ഒടുവില്‍ മാപ്പു പറയാമെന്ന് സമ്മതിച്ചു.
ചൗക്കീദാര്‍ കള്ളനെന്ന് കോടതിയും പറഞ്ഞുവെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരെ ബിജെപി നേതാവ് മീനാക്ഷി ലേഖി നല്‍കിയ കോടതിയലക്ഷ്യക്കേസ് പരിഗണിക്കവേയാണ് രാഹുലിനെ കോടതി കടന്നാക്രമിച്ചത്.
തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ സമ്മതിക്കുകയാണ് വേണ്ടത്. എന്നാല്‍ തെറ്റിനെ വീണ്ടും ന്യായീകരിക്കുകയാണ് രാഹുല്‍ ചെയ്തത്. കോടതി വ്യക്തമാക്കി. ഖേദമല്ല സമ്പൂര്‍ണ്ണമായ മാപ്പാണ് വേണ്ടതെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകനും ആവശ്യപ്പെട്ടു. രാഹുലിന്റെ അഭിഭാഷകന്‍ മാപ്പ് പറഞ്ഞെങ്കിലും തിങ്കളാഴ്ച മാപ്പപേക്ഷിച്ചുള്ള പുതിയ സത്യവാങ്മൂലം നല്‍കാന്‍ കോടതി നിര്‍ദേശിക്കുകയായിരുന്നു.
ഖേദം പ്രകടിപ്പിച്ച് 22 പേജ് സത്യവാങ്ങ്മൂലം നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. ഒരു ഖേദം പ്രകടിപ്പിക്കാന്‍ നിങ്ങള്‍ 22 പേജാണ് എടുത്തിരിക്കുന്നത്. ഇതെന്തിന്? ഖേദം പ്രകടിപ്പിക്കുന്നുവെന്ന വാക്ക് ബ്രാക്കറ്റില്‍ ഇട്ടതെന്തിന്? ഇവിടെവിടെയോ നിങ്ങള്‍ തെറ്റു സമ്മതിക്കുന്നുണ്ട്, മറ്റെവിടെയോ നിങ്ങള്‍ അത് നിഷേധിക്കുകയും ചെയ്യുന്നു. നിങ്ങള്‍ ഒരു പ്രസ്താവന നടത്തി, ഇപ്പോള്‍ നിങ്ങള്‍ അതിനെ ന്യായീകരിക്കുന്നു. ഞങ്ങള്‍ പറഞ്ഞെന്ന് നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന കാര്യം ഞങ്ങള്‍ എവിടെയാണ് പറഞ്ഞത്? കോടതി രാഹുലിനോട് ചോദിച്ചു.
‘രാഹുല്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ മൂന്നു തെറ്റുകളുണ്ടെന്ന് രാഹുലിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്‌വി കോടതിയില്‍ സമ്മതിച്ചു. ഖേദം പ്രകടിപ്പിക്കുന്ന ഇൗ സത്യവാങ്്മൂലത്തിനു പകരം മാപ്പു പറയുന്ന പുതിയ സത്യവാങ്മൂലം തിങ്കളാഴ്ച സമര്‍പ്പിക്കാമെന്നും സിങ്‌വി കോടതിയോട് പറഞ്ഞു. പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച കോടതി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും അറിയിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
















