Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാടും ഭീകരതയുടെ മണ്ണ്

സ്വന്തം ലേഖികbyസ്വന്തം ലേഖിക
May 1, 2019, 03:27 am IST
inKerala

പാലക്കാട്: കേരളം ഭീകരതയുടെ കേന്ദ്രമാകുമ്പോള്‍ തമിഴ്‌നാടിനോട് അതിര്‍ത്തി പങ്കിടുന്ന പാലക്കാട്ടും ഭീകരപ്രവര്‍ത്തന കേസുകള്‍ വര്‍ധിക്കുന്നു. മുതലമട മണി വധക്കേസ് മുതല്‍ അനവധി തീവ്രവാദക്കേസുകളാണ് ഇവിടെയുണ്ടായത്.

കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം നടത്തിയ അല്‍ ഉമയാണ് കോളിളക്കം സൃഷ്ടിച്ച മുതലമട മണി വധത്തിനു പിന്നിലും. 1996 ആഗസ്ത് 13ന് രാത്രിയിലാണ് ബിജെപി മുതലമട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ വെള്ളാരംകടവ് മണിയെ (35) അല്‍ ഉമക്കാര്‍ കൊലപ്പെടുത്തിയത്. കേരളത്തില്‍ അല്‍ ഉമ ബന്ധം സ്ഥിരീകരിച്ച ആദ്യ കേസ്.  1996 ഏപ്രിലില്‍ അല്‍ ഉമ ഭീകരര്‍ മുതലമടയിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ലിസ്റ്റ് തയാറാക്കി. ജൂലൈയില്‍ മണിയുടെ വീട് കണ്ടുപിടിച്ചു.  മണിയുടെ വീടിനോട് ചേര്‍ന്നുള്ള കാട് വാങ്ങാനാണെന്ന പേരിലെത്തിയ സംഘം സൗഹൃദം സ്ഥാപിച്ച് മടങ്ങി. തുടര്‍ന്ന് നായാട്ടിനെന്ന പേരില്‍ ആഗസ്ത് 13ന് അര്‍ധരാത്രി മണിയെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപമുള്ള പാറച്ചുവട്ടില്‍ വച്ച് വെട്ടിക്കൊന്നു. സംഭവത്തില്‍ കിഴക്കഞ്ചേരി സ്വദേശി ഷെരീഫ്, വിളയൂര്‍ സ്വദേശി സെയ്തലവി ബാവ, വല്ലപ്പുഴ സ്വദേശി അബ്ദുള്‍ ഖാദര്‍, വളാഞ്ചേരി സ്വദേശി സയ്യിദ് ഹബീബ് കോയ തങ്ങള്‍ എന്നിവര്‍ അറസ്റ്റിലായി. 18 വര്‍ഷത്തിന് ശേഷം 2015 മാര്‍ച്ച 16ന് കേസില്‍ വിധി വന്നു. മുഹമ്മദ് ഷെരീഫ്, ഹബീബ് കോയ എന്നിവര്‍ക്ക് ഇരട്ടജീവപര്യന്തം ശിക്ഷയും 2,15,500 രൂപ പിഴയും.

ഐഎസിലേക്ക്

പിന്നെ നാട്ടുകാരെ ഞെട്ടിച്ചത് അബുതാഹിര്‍ എന്ന ഇരുപത്തേഴുകാരന്‍ ഐഎസില്‍ ചേര്‍ന്ന വാര്‍ത്തയാണ്. പുതുപ്പരിയാരം പൂക്കാരത്തോട്ടം അബുതാഹിര്‍ ഡിഗ്രി പഠന ശേഷം 2012ല്‍ എന്‍ഡിഎഫിന്റെ മുഖപത്രമായ തേജസില്‍ ജോലിക്ക് ചേര്‍ന്നിരുന്നു. ആറു മാസത്തിനു ശേഷം, 2013 ഒക്ടോബറില്‍ അക്കൗണ്ടന്റായി ഖത്തറിലേക്ക് പോയി.  2014 ജൂലൈ ഒമ്പതിന് ഉംറക്കായി സൗദിയിലേക്ക് പോവുകയാണെന്ന് ഉമ്മയെ അറിയിച്ചു.

 അച്ഛന്‍ ജോലി ചെയ്യുന്ന സൗദി അറേബ്യയിലേക്ക് പോകുന്നതായി അറിയിച്ചതിനെത്തുടര്‍ന്ന് അച്ഛന്റെ സുഹൃത്ത് വിമാനത്താവളത്തില്‍ കാത്തുനിന്നെങ്കിലും അബുതാഹിര്‍ എത്തിയില്ല. പിന്നീട് ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. തുടര്‍ന്ന് 15 ദിവസങ്ങള്‍ക്ക് ശേഷമാണ് അബുതാഹിര്‍ ഉമ്മയെ വിളിച്ച് സുരക്ഷിതനാണെന്ന് അറിയിക്കുന്നത്. പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയാണ് താന്‍ സിറിയയിലെത്തിയെന്നും അല്‍ ഖ്വയ്ദയില്‍ ചേര്‍ന്നുവെന്നും അറിയിച്ചത്. 2017 ഏപ്രിലില്‍ അബുതാഹിര്‍ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. 

കുടുംബങ്ങള്‍ കൂട്ടത്തോടെ ഐഎസിലേക്ക്

പാലക്കാട് യാക്കര സ്വദേശികളായ സഹോദരങ്ങളും അവരുടെ ഭാര്യമാരും 2016ലാണ് ഐഎസില്‍ ചേര്‍ന്നത്. യാക്കര സ്വദേശിയായ ഇസ, ഭാര്യ നിമിഷ ഫാത്തിമ, ഇസയുടെ സഹോദരന്‍ യഹ്യ, ഭാര്യ മറിയം എന്നിവരാണ് ഐഎസില്‍ ചേര്‍ന്നത്. 

  ക്രൈസ്തവരായ ബെസ്റ്റണ്‍, ബെക്‌സണ്‍ എന്നിവരാണ് ഇസ്ലാംമതം സ്വീകരിച്ച് യഹിയ, ഇസ എന്നിവരായത്. ഇസയായിരുന്നു ആദ്യം മതം മാറിയതും പിന്നീട് സഹോദരനെ മതം മാറ്റിയതും. ഇവരുടെ ഭാര്യമാരായ തിരുവനന്തപുരം സ്വദേശിനി നിമിഷയും എറണാകുളം സ്വദേശിനി മെറിനും മതംമാറിയിരുന്നു.

കാസര്‍കോട് സ്വകാര്യ ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷയെ റൂംമേറ്റായ പെണ്‍കുട്ടിയാണ് മതംമാറാന്‍ പ്രേരിപ്പിച്ചത്. സക്കീര്‍നായിക്കിന്റെ വീഡിയോകളും മറ്റും കാണിച്ചായിരുന്നു മതംമാറ്റം. തുടര്‍ന്ന് ചില ഇടനിലക്കാര്‍ വഴിയായിരുന്നു ഇസയും നിമിഷയും പരിചയപ്പെടുന്നതും വിവാഹിതരാവുന്നതും.

മുംബൈയില്‍ വച്ചാണ് എറണാകുളം സ്വദേശിനിയായ മെറിന്‍ എന്ന മറിയയും യഹിയയും പരിചയപ്പെടുന്നതും വിവാഹിതരാകുന്നതും. ബിസിനസ് ആവശ്യത്തിനെന്നു പറഞ്ഞ പോയ ഇവര്‍ ഐഎസില്‍ ചേര്‍ന്നു. ഇവരുടെ തിരോധാനത്തിന് ശേഷം ഈസയുടെ സഹപാഠി കഞ്ചിക്കോട് സ്വദേശി ഷിബി(31)നും ഐഎസില്‍ ചേര്‍ന്നു. പിന്നീട് തിരിച്ചുവന്നില്ല. സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ യഹ്യയും ഷിബിയും മരിച്ചു. 

ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം കൊല്ലങ്കോട് സ്വദേശിയായ റിയാസ് അബൂബക്കറെ എന്‍ഐഎ അറസ്റ്റ് ചെയ്തത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

Kerala

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

പുതിയ വാര്‍ത്തകള്‍

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

വ്യക്തിപരമായ കാര്യങ്ങളില്‍ അഭിഭാഷകര്‍ക്ക് പ്രത്യേകാവകാശങ്ങളില്ലെന്ന് ഹൈക്കോടതി

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.