Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിപരീത കരണി മുദ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2019, 01:04 am IST
inSamskriti

കഴിഞ്ഞ ശ്ലോകത്തില്‍ സൂര്യന്‍ സോമനില്‍ നിന്നൂറി വരുന്ന അമൃത് ഭുജിക്കുന്ന കാര്യം പറഞ്ഞു. അതിന്റെ പരിഹാരമാണ് ഇവിടെ ചിന്ത.

തത്രാസ്തി കരണം ദിവ്യം

സൂര്യസ്യ മുഖവഞ്ചനം

ഗുരൂപദേശതോജ്ഞേയം

ന തു ശാസ്ത്രാര്‍ഥ കോടിഭി: – 3 – 78

സൂര്യന്റെ മുഖത്തെ വഞ്ചിക്കുന്ന വിധത്തിലുള്ള ഒരു ദിവ്യമായ മുദ്ര ഉണ്ട്. അത് ഗുരൂപദേശത്തിലൂടെ അറിയണം. ശാസ്ത്രാര്‍ഥങ്ങളില്‍ നിന്നറിഞ്ഞാല്‍ പോര.

സോമനില്‍ നിന്നു പതിക്കുന്ന അമൃത്

നാഭിയിലിരിക്കുന്ന സൂര്യനില്‍ പതിച്ചു നഷ്ടപ്പെടാതിരിക്കാന്‍ ഉള്ള ഒരു മുദ്രയാണ് അടുത്ത ശ്ലോകത്തില്‍ പറയുന്നത്.

ഊര്‍ധ്വനാഭേരധസ്താലോ –

രൂര്‍ധ്വം ഭാനുരധ: ശശീ

കരണീ വിപരീതാഖ്യാ

 ഗുരുവാക്യേന ലഭ്യതേ. – 3 – 79

നാഭി മേലെയും കാലു താഴെയുമായി, സൂര്യന്‍ മേലെയും ചന്ദ്രന്‍ താഴെയുമായി ഉള്ളതാണ് വിപരീത കരണിയെന്ന മുദ്ര. ഇത് ഗുരൂപദേശത്താലറിയണം.

ചന്ദ്രന്‍ ബിന്ദുവിനെ മാത്രമല്ല ബോധത്തെയും പ്രതിനിധാനം ചെ.യ്യുന്നു. സൂര്യന്‍ മണിപൂരചക്രത്തെ മാത്രമല്ല പ്രാണനെയും ശരീരത്തെയും പ്രതിനിധീ കരിക്കുന്നു. അതായത് ബോധം ശരീരത്തിലേക്കൊഴുകുന്നുണ്ടെങ്കിലും ഇന്ദ്രിയങ്ങളിലൂടെ പാഴായിപ്പോകുന്നു.

ദ്രവ പദാര്‍ഥം താഴോട്ടൊഴുകും. ഭൂഗുരുത്വം ഇതിന് ആക്കം കൂട്ടും. തലയില്‍ നിന്നൊഴുകുന്ന അമൃത ജലം നാഭിയിലെത്തുന്നത് സ്വാഭാവിക ഒഴുക്കാണെന്നര്‍ഥം. എന്നാല്‍ തല താഴെയും കാലു മേലെയും വന്നാല്‍ ഒഴുക്ക് തിരിച്ചാവും. ഇതാണ് വിപരീത കരണിയുടെ തത്വം.

സര്‍വാംഗാസനത്തിന്റെ രീതിയില്‍ തന്നെയാണ് ഇതു ചെയ്യുന്നത്. സര്‍വാംഗാസനത്തില്‍ ഉടല്‍ 90 ഡിഗ്രിയിലാണ്. എന്നാല്‍ വിപരീത കരണിയില്‍ 45 ഡിഗ്രിയാണ്. കഴുത്ത് പൂര്‍ണമായി മുറുക്കുന്നില്ല എന്നര്‍ഥം.

ചെയ്യുന്നതെങ്ങനെ എന്നു നോക്കാം. 

മലര്‍ന്നു കിടക്കുക. കാലുകള്‍ ചേര്‍ന്നിരിക്കും. കാലും ഉടലും കൈയിന്റെ ഊന്നലിന്റെ സഹായത്തോടെ ഉയര്‍ത്തുക.

കാലുകള്‍ കുത്തനെയും ഉടല്‍ 45 ഡിഗ്രിയും ആണ്. മേല്‍കൈത്തണ്ട പിന്നില്‍ നിലത്തു പതിഞ്ഞും കീഴ്‌കൈ ത്തണ്ട ഏകദേശം 90 ഡിഗ്രിയില്‍ അരക്കെട്ടിനെ താങ്ങിയും ഇരിക്കും. ഇതാണ് പൂര്‍ണ സ്ഥിതി. സാധാരണ ശ്വാസത്തില്‍ സാധിക്കുന്നത്രയും സമയം ഈ സ്ഥിതിയില്‍ നിലകൊള്ളാം. തിരിച്ചു വന്നാല്‍ ശവാസനത്തില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം കൊടുക്കണം.

നിത്യമഭ്യാസ യുക്തസ്യ

ജീരാഗ്‌നി വിവര്‍ധിനീ

ആഹാരോ ബഹുലസ്തസ്യ

സമ്പാദ്യ: സാധകസ്യ ച 

അല്പാഹാരോ യദി ഭവേത്

അഗ്‌നിര്‍ ദഹതി തത്ക്ഷണാത്.- 3 – 80

ഇതു നിത്യം ചെയ്യുന്നവന്റെ ദഹനശക്തി വര്‍ധിക്കും. അപ്പോള്‍ അവന്‍ അധികം ആഹാരം കഴിക്കേണ്ടി വരും. ആഹാരം കുറഞ്ഞാല്‍ ഈ വര്‍ധിച്ച അഗ്‌നി ശരീരത്തെത്തന്നെ നശിപ്പിക്കും.

അധ: ശിരശ്ചോര്‍ധ്വപാദ:

ക്ഷണം സ്യാത് പ്രഥമേ ദിനേ

ക്ഷണാച്ച കിഞ്ചിദധികം

അഭ്യസേച്ച ദിനേ ദിനേ – 3 – 81

തല താഴെയും കാലു മേലെയുമായ ഈ അഭ്യാസം ആദ്യ ദിവസം ഒരു ക്ഷണം മാത്രം ചെയ്യുക. അടുത്ത ദിവസം അല്പ സമയം കൂട്ടുക. ഇങ്ങിനെ ക്രമത്തില്‍ മാത്രം സമയം വര്‍ധിപ്പിക്കുക.

നിത്യാഭ്യാസി ആനയെ എടുക്കും. ഇതൊരു ചൊല്ലാണ്. ഒരു പ്രഭു കുടുംബത്തില്‍ ഒരാനക്കുട്ടിയെ കൊണ്ടുവന്നു. അവിടെ അടിച്ചു തളിക്കാന്‍ വരുന്ന കല്യാണി മുറ്റം തൂക്കുമ്പോള്‍ ഈ കൊച്ചു കുട്ടിയാനയെ പൊക്കി അപ്പുറത്തു മാറ്റി വെച്ച് ആ സ്ഥലം കൂടി തൂക്കും. കറുമ്പനാന നിത്യം ഇങ്ങിനെ നിന്നു കൊടുക്കും. ഇതു തുടര്‍ന്നു. ആന വളരുന്നത്, വളര്‍ന്നത് കല്യാണി അറിഞ്ഞേയില്ല. ഒരു ദിവസം ഉടമസ്ഥന്‍ ഇതു കണ്ടല്‍ഭുതപ്പെട്ടു. ദുര്‍ബലയായ കല്യാണി ഒരു കൂറ്റന്‍ ആനയെ നിഷ്പ്രയാസം പൊക്കുന്നു. കഥയില്‍ അല്പം അതിഭാവുകത്വം ഉണ്ട്. എങ്കിലും അതിലൊളിഞ്ഞിരിക്കുന്ന പാഠം നാം കാണാതിരുന്നും കൂട.

വലിതം പലിതം ചൈവ

ഷണ്മാസോര്‍ധ്വം ന ദൃശ്യതേ

യാമമാത്രം തു യോ നിത്യ-

മഭ്യസേത് സ തു കാലജിത്. – 3 – 82

ആറു മാസം കൊണ്ട് ശരീരത്തിലെ ചുളിവും നരയും അപ്രത്യക്ഷമാവും. ഒരു യാമം (3 മണിക്കൂര്‍) സമയം നിത്യം ചെയ്യുന്നവന്‍ കാലനെ ജയിക്കും.

യോഗം കൊണ്ട് പ്രാരബ്ധ കര്‍മത്തെ ജയിക്കാമെന്നാണ് ഇവിടെ സൂചന. വിഷ്ണുധര്‍മ്മത്തില്‍ പറയുന്നു:- ‘സ്വദേഹാരംഭകസ്യാപി കര്‍മ്മണ: (പ്രാരബ്ധ കര്‍മ്മത്തിന്റെ പോലും) ക്ഷയാവഹ: യോഗ: ( ക്ഷയമുണ്ടാക്കാന്‍ യോഗത്തിനു കഴിയും).’

വിദ്യാരണ്യസ്വാമി ‘ ജീവന്‍ മുക്തി’ യില്‍ പറയുന്നു:- ‘യഥാ പ്രാരബ്ധ കര്‍മ തത്വജ്ഞാനാത് പ്രബലം ( പ്രാരബ്ധ കര്‍മം ജ്ഞാനത്തെക്കാളും ശക്തിയുള്ളതാണ് – തത്വജ്ഞാനത്താല്‍ നശിക്കില്ല) തഥാ തസ്മാദപി കര്‍മ്മണ: (അങ്ങിനെയുള്ള പ്രാരബ്ധ കര്‍മത്തെക്കാളും ) യോഗാഭ്യാസ: പ്രബല: (പ്രബലമാണ് യോഗാഭ്യാസം). അത ഏവ (അതു കൊണ്ടാണ് )യോഗിനാം ഉദ്ദാലക വീതഹവ്യാദീനാം (ഉദ്ദാലകന്‍ വീതഹവ്യന്‍ മുതലായ യോഗികള്‍) സ്വേച്ഛയാ (സ്വന്തം ഇഷ്ടമനുസരിച്ച് ) ദേഹത്യാഗ ഉപപദ്യതേ’ ( ദേഹമുപേക്ഷിച്ചത്, പ്രാരബ്ധത്തെ ജയിച്ചത്.)

ഭാഗവതത്തിലും പറയുന്നു:- ദൈവം ജഹ്യാത് സമാധിനാ (ഢകക  1524) സമാധി ( യോഗം) കൊണ്ട് ദൈവത്തെ (പ്രാരബ്ധ കര്‍മ്മത്തെ ) നശിപ്പിക്കാം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

New Release

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

പുതിയ വാര്‍ത്തകള്‍

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.