ബെംഗളൂരു: ജര്‍മനിയിലെ മുന്‍ ഭരണാധികാരി അഡോള്‍ഫ് ഹിറ്റ്‌ലറുടെ വ്യാജചിത്രത്തോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദനയുടെ നടപടി വിവാദത്തില്‍. കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ദിവ്യ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് പ്രധാനമന്ത്രിയെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതിനെതിരെ പ്രതിഷേധം വ്യാപകമായി.
കുട്ടികളൊടൊപ്പമുള്ള അഡോള്‍ഫ് ഹിറ്റ്‌ലറുടെയും മോദിയുടെയും ചിത്രങ്ങള്‍ ഒന്നിച്ചാണ് ദിവ്യ സ്പന്ദന തിങ്കളാഴ്ച സ്വന്തം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. കുട്ടിയുടെ തോളില്‍ പിടിച്ചുനില്‍ക്കുന്ന ഹിറ്റ്‌ലറുടെ ചിത്രം എഡിറ്റ് ചെയ്ത്, കുട്ടിയുടെ ചെവിയില്‍ പിടിക്കുന്ന തരത്തിലാക്കി മുമ്പ് പ്രചരിച്ചിപ്പിരുന്ന വ്യാജ ചിത്രമാണ് ദിവ്യ പോസ്റ്റ് ചെയ്തത്. 2018 ജൂലൈയിലാണ് ഈ വ്യാജ ചിത്രം പ്രചരിച്ചിരുന്നത്.
















