ധര്‍മാചാരപരോഹമിത്യവമതേ-
രക്ഷോഭിരേകാന്വയൈബ
ര്‍മഹ്യം ദേവി വിനിന്ദിതാം ദിശമദുര്‍
ജാതിദ്വിഷശ്ചാമരാഃ
ദൈവാദിത്യുഭയച്യുതോ വിശരണോ
രക്ഷ്യോഹമിത്യാദയബ
സ്ത്വത്പാദപ്രണദൗ ജയന്തി നിരൃതേ-
രത്യാകുലാഃ പ്രാര്‍ഥനഃ
ഞാന്‍ സദാചാര നിഷ്ഠയുള്ളവനാകയാല്‍ സ്വവംശജരായ അസുരന്മാരാല്‍ നിന്ദ്യനായി. വര്‍ഗവിദ്വേഷികളായ സുരന്മാരോ എനിക്ക് ശുഭമല്ലാത്ത സ്ഥാനം തന്ന് ദിക്പാലകനാക്കി. ദൗര്‍ഭാഗ്യത്താല്‍ സ്ഥാനമോ സഹായമോ ഇല്ലാത്തവനായി. ഇങ്ങനെയെല്ലാം പറഞ്ഞ് കാല്‍ക്കല്‍ വീണ് കേഴുന്ന നിരൃതി എന്ന ദിക്പാലകന്റെ പ്രാര്‍ഥന ജയിക്കട്ടെ.















