Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദൈവത്താര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:35 am IST
inSamskriti

അണ്ടലൂര്‍, കാപ്പാട്, മാവിലായി, പാടുവിലായി എന്നീ ക്ഷേത്രങ്ങളിലാണ് ദൈവത്താര്‍ ദൈവം കുടികൊള്ളുന്നത്. നാലു ദൈവത്താര്‍മാരും സഹോദരന്‍മാരാണെന്നാണ് വിശ്വാസം. ഈ നാലുപേരില്‍ കാപ്പാട് ദൈവത്താര്‍ മാത്രമേ സംസാരിക്കുകയുള്ളൂ. കാപ്പാട് ദൈവത്താര്‍ മറ്റ് മൂന്നുപേരും ചെയ്തുപോയ ഏതോ തെറ്റിന് അവരുടെ നാവ് ചവിട്ടിപ്പറിച്ചു കളഞ്ഞതിനാലാണ് ഇവര്‍ മൂന്നുപേരും മൂകരായിതീര്‍ന്നത് എന്നൊരു കഥയുണ്ട്.

മറ്റ് മൂന്നുപേരെക്കാളും ആയോധന മുറകളില്‍ പ്രഗല്ഭനായിരുന്നുവെന്ന വസ്തുത ശരിവെക്കുന്നതാണ് കാപ്പാട് ദൈവത്താറുടെ ആയുധം മാറുന്ന ചടങ്ങ്. അതേസമയം ഇവരില്‍ ഏറ്റവും പ്രാധാന്യം അണ്ടലൂര്‍ ദൈവത്താര്‍ക്കാണ്. ഉത്സവകാലത്ത് അണ്ടലൂര്‍ ഗ്രാമം മുഴുവനും ഉത്സവത്തിമിര്‍പ്പിലായിരിക്കും. മറ്റ് മൂന്നിടങ്ങളിലും ചടങ്ങുകള്‍ക്കാണ് പ്രാധാന്യമെങ്കില്‍ അണ്ടലൂരില്‍ ദൈവത്താറുടെ ‘പൊന്മുടി’ക്കാണ് പ്രാധാന്യം. ഇവിടെ മുടി കണ്ടു ദര്‍ശനം നടത്തുക എന്നതാണു ഭക്തജനങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. സൗമ്യശീലനായ ദൈവത്താര്‍ ദര്‍ശന സമയത്ത് ഭക്തജനങ്ങളില്‍നിന്ന് നേര്‍ച്ച സ്വീകരിച്ചു അവരെ അനുഗ്രഹിക്കുന്നു. 

അണ്ടലൂര്‍ ദൈവത്താറെ ശ്രീരാമനായിട്ടാണ് കരുതുന്നത്. സീത, ലക്ഷ്മണന്‍, ഹനുമാന്‍, ബാലി, സുഗ്രീവന്‍, ലവകുശന്മാര്‍ എന്നീ കഥാപാത്രങ്ങളെ പ്രതിനിധാനം ചെയ്യുന്ന തെയ്യങ്ങളും അണ്ടലൂര്‍കാവിലെ ഉത്സവത്തിന് കെട്ടിയാടുന്നു. രാമായണകഥയുടെ രംഗാവിഷ്‌കാരം തന്നെയാണ് മിക്കവാറും ഇവിടുത്തെ കളിയാട്ടം. എന്നാല്‍ മറ്റ് മൂന്നിടങ്ങളിലെ  ദൈവത്താര്‍മാര്‍ക്കും ഇപ്രകാരം രാമായണകഥയുമായി ബന്ധമുള്ളതായിട്ടറിയുന്നില്ല.

അണ്ടലൂര്‍ കാവില്‍ ശ്രീരാമനായ ദൈവത്താര്‍ മേലേക്കാവില്‍ നിന്നും ലക്ഷ്മണനായ അങ്കക്കാരനോടും ഹനുമാനായ ബപ്പൂരനോടും വാനരപ്പടയായി സങ്കല്‍പ്പിക്കുന്ന വില്ലുകാരോടും (വ്രതമെടുത്ത നാട്ടുകാരായ ഭക്തജനങ്ങള്‍) കൂടെ സീതയെ അന്വേഷിച്ചു താഴെക്കാവിലേക്ക് എഴുന്നള്ളുന്നു. അവിടെ എത്തിയാല്‍ ആട്ടം (സാങ്കല്‍പ്പിക രാവണനുമായുള്ള യുദ്ധം) എന്ന സുദീര്‍ഘമായ ചടങ്ങു നടക്കുന്നു. ദൈവത്താര്‍ ഒരു ഉയര്‍ന്ന തറയില്‍ ഇരുന്നു അങ്കക്കാരനും ബപ്പൂരനും ആടുന്നത് കണ്ടിരിക്കും. ഈ ചടങ്ങിന് ശേഷം സീതയെ വീണ്ടെടുത്തു വീണ്ടും ദൈവത്താര്‍ പരിവാരങ്ങളോടെ മേലേക്കാവിലേക്ക് എഴുന്നള്ളുന്നു. മാവിലായിക്കാവിലെ അടിയുത്സവം പ്രസിദ്ധമാണ്. ദൈവത്താറുടെ സാന്നിധ്യത്തില്‍വെച്ചു സഹോദരന്മാര്‍ എന്നു സങ്കല്‍പ്പിക്കുന്ന രണ്ടു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ അടിക്കുന്നു. ഈ കാഴ്ച കണ്ടു തൃപ്തിപ്പെട്ടാല്‍ ദൈവത്താര്‍ അടിനിര്‍ത്താന്‍ ആജ്ഞാപിക്കുകയും ഇവരെ അനുഗ്രഹിക്കുകയും ചെയ്യും.

അണ്ടലൂരില്‍ ‘മുടി’ക്കും, കാപ്പാട് ‘വെടി’ക്കും, മാവിലായില്‍ ‘അടി’ക്കും ആണ് പ്രാധാന്യമെങ്കില്‍ പടുവിലായിലെ ദൈവത്താര്‍ക്ക് ‘പിടി’ എന്ന ചടങ്ങാണ് പ്രധാനം. മൂത്തകൂര്‍വാടുകാരും ഇളയകൂര്‍വാടുകാരും രണ്ടു സംഘമായി കോട്ടയത്തുരാജാവിന് മുമ്പില്‍ അണി നിരക്കുന്നു. എണ്ണയിലിട്ടു വച്ച തേങ്ങകള്‍ രാജാവു ഓരോന്നായി മുകളിലോട്ട് എറിഞ്ഞുകൊടുക്കുന്നു. ഇത് പിടിച്ചെടുത്ത് കിഴക്കേ മതിലില്‍ കൊണ്ടുപോയി ഉടച്ചാല്‍ ആ വിഭാഗം ജയിച്ചതായി രാജാവു പ്രഖ്യാപിക്കുന്നു. ഇതാണ് പ്രധാനമായ ‘പിടി’ (തേങ്ങ പിടി) എന്ന ചടങ്ങ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

India

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

Kerala

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

India

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

Kerala

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

പുതിയ വാര്‍ത്തകള്‍

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.