Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സേവ് രാമന്‍’ ഹാഷ്ടാഗുമായി കളക്ടറുടെ ഫേസ്ബുക്കില്‍ ആനപ്രേമികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2019, 09:29 pm IST
in Kerala

തൃശൂര്‍: ‘ഞങ്ങള്‍ക്ക് ഞങ്ങളുടെ രാമനെ തിരിച്ചു തരൂ’… തൃശൂര്‍ കളക്ടറുടെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ നിറഞ്ഞു തുളുമ്പുന്ന അപേക്ഷയാണിത്. കൊമ്പന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ എഴുന്നള്ളിപ്പ് നിരോധനത്തിനെതിരെയാണ് ആനപ്രേമികളുടെ പ്രതിഷേധവും അപേക്ഷയും. അനുപമ. ടി.വി ഐഎഎസ് എന്ന ഔദ്യോഗിക അക്കൗണ്ടിലെ വിഷു ആശംസാ പോസ്റ്റിനു താഴെയാണ് കമന്റുകള്‍ നിറഞ്ഞിരിക്കുന്നത്. 

‘മാഡം ഞങ്ങളുടെ രാമനെ ഞങ്ങള്‍ക്ക് വിട്ടുതരണം’ എന്നാണ് ഒരാളുടെ കമന്റ്, മറ്റൊരാളുടെ അപേക്ഷ ‘മാഡം ഞങ്ങള്‍ക്ക് രാമനില്ലാതെ പറ്റില്ല, പ്ലീസ് വിട്ടുതരണം’ എന്നാണ്.  ‘ഒരുപാട് കഷ്ടപ്പെട്ടാണ് ഞങ്ങള്‍ രാമന് വേണ്ടി സമരം ചെയ്തത്, അതിനുശേഷം രാമന്റെ വിലക്ക് മാറ്റി എന്നാണ് അധികാരികള്‍ ഉറപ്പ് നല്‍കിയത്. ഞങ്ങളെ ഇനിയും വിഷമിപ്പിക്കരുത്. ഇതിന് പിന്നില്‍ ഞങ്ങള്‍ക്കൊരു കപട ഉദ്ദേശ്യവുമില്ല,

ഞങ്ങളുടെ രാമനോടുള്ള അതിയായ സ്‌നേഹം മാത്രമേയുള്ളള്ളു, ‘ഞങ്ങളുടെ രാമനെ തിരിച്ചുതരൂ.. ഇത് അപേക്ഷയാണ്. നിരോധിക്കാന്‍ വേറെന്തൊക്കെയുണ്ട്, ഞങ്ങളുടെ രാമനെ തന്നെ വേണോ..’, ‘എല്ലാ ജില്ലയിലേക്കും വേണ്ട മാഡം, തൃശൂര്‍ ജില്ലയില്‍ മാത്രം മതി. അതിനും കഴിയില്ലെങ്കില്‍ തൃശൂര്‍ പൂരത്തിനെങ്കിലും വിലക്കൊന്ന് മാറ്റാമോ..’ എന്നിങ്ങനെ പോകുന്നു കമന്റുകളും അപേക്ഷകളും. 

ഫെബ്രുവരിയില്‍ ഗുരുവായൂര്‍ ചേമ്പാലക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് രാമചന്ദ്രനെ എഴുന്നെള്ളിപ്പിച്ചതിനിടെയുണ്ടായ സംഭവത്തില്‍ രണ്ടുപേരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നെള്ളിപ്പുകളില്‍ നിന്ന് വിലക്കിയത്. വിലക്കിനെതിരെ ഈ മാസം ആദ്യവാരത്തില്‍ ആനഉടമസ്ഥ സംഘത്തിന്റെയും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും നേതൃത്വത്തില്‍ തൃശൂരില്‍ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചിരുന്നു.

കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അടക്കം എല്ലാ രാഷ്ടീയ പാര്‍ട്ടികളുടേയും പ്രതിനിധികള്‍ സമരത്തില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. അതിന് ശേഷം ഏപ്രില്‍ 10ന് തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ രാമചന്ദ്രനെ തൃശൂര്‍ ജില്ലയില്‍ ഒന്നിടവിട്ട ദിവസങ്ങളിലായി ആഴ്ചയില്‍ മൂന്ന് ദിവസം എഴുന്നെള്ളിക്കാനുള്ള അനുമതി മന്ത്രിമായ കെ. രാജു, വി.എസ്. സുനില്‍കുമാര്‍ എന്നിവര്‍ ആന ഉടമസ്ഥ സംഘത്തിന്റെയും ഫെസ്റ്റിവല്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടേയും നേതാക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നടത്തിയ കാപട്യമായിരുന്നെന്ന് തിരിച്ചറിഞ്ഞത് മുതലാണ് ആരാധകര്‍ കളക്ടറുടെ ഫേസ്ബുക്കില്‍ പൊങ്കാലയുമായെത്തിയത്. 

അതേ സമയം രാമചന്ദ്രന് വിലക്കേര്‍പ്പെടുത്തിയ നിലപാടിനെ അനുകൂലിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ‘രാമനെ എഴുന്നെള്ളിക്കാതിരിക്കുന്നതാണ് ഏറ്റവും സേഫ്റ്റി’, ‘തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ വരുന്നതിന് മുന്‍പും തൃശൂര്‍ പൂരവും തെക്കേ ഗോപുരനട തള്ളിത്തുറക്കലും ഉണ്ടായിരുന്നു, രാമചന്ദ്രന്റെ കാലശേഷവും ഇതൊക്കെ മുറപോലെ നടക്കും’ എന്നൊക്കെയാണ് എഴുന്നെള്ളിപ്പ് വിലക്കിനെ അനുകൂലിക്കുന്നവര്‍ക്ക് പറയാനുള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.