ന്യൂദല്‍ഹി: ട്രെയിന്‍ യാത്രക്കാര്‍ക്കിടയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച 73, 000 ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അറസ്റ്റ ചെയ്തതായി അധികൃതര്‍. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് റെയില്‍വേ മന്ത്രാലയം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
മോഷണവും, ആക്രമണങ്ങളും ഇവരുടെ ഭാഗത്ത് നിന്നും കൂടി വരുന്നതിനാല്‍ ട്രെയിന്‍ യാത്രക്കാര്‍ റെയില്‍വേ അധികൃതര്‍ക്ക് പരാതി നല്‍കിയതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
2015 ജനുവരി വരെ 73,837 ട്രാന്‍സ്‌ജെന്‍ഡറുകള്‍ യാത്രക്കാരില്‍ നിന്നും പണം തട്ടുന്ന സമയത്ത് പിടികൂടിയതായി റെയില്‍വേ മന്ത്രാലയം അറിയിച്ചു. 2016 ല്‍ 19,800, 2017 ല്‍ 18,526, 2018 ല്‍ 20,566 എന്നിങ്ങനെയാണ് റെയില്‍വേ പുറത്ത് വിട്ട കണക്കുകള്‍. വിവിധ കേസുകളിലായി ഈ വര്‍ഷം ജനുവരിയില്‍ 1,399 ട്രാന്‍സ്‌ജെന്‍ഡറുകള്‍ അറസ്റ്റിലായതായി അധികൃതര്‍ അറിയിച്ചു.
















