ന്യൂദല്‍ഹി : എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്ര ഹിന്ദി പരീക്ഷയ്‌ക്ക് തോറ്റിരുന്നെന്ന് ബിജപി നേതാവും സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷകനുമായ സുബ്രഹ്മണ്യന്‍ സ്വാമി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കാന്‍ അവര്‍ക്ക് ഒരു അര്‍ഹതയും ഇല്ലെന്നും സുബ്രഹ്മണ്യം സ്വാമി കുറ്റപ്പെടുത്തി.
ജീസസ് ആന്‍ഡ് മേരി കോളേജില്‍ പഠിക്കുന്ന കാലയളവില്‍ ഹിന്ദി ഭാഷാ പരീക്ഷയ്‌ക്ക് തോല്‍ക്കുകയാണ് ഉണ്ടായത്. അതുകൊണ്ട് തന്നെ വിദ്യാഭ്യസ യോഗ്യത സംബന്ധിച്ച് വിമര്‍ശിക്കാന്‍ പ്രിയങ്ക അര്‍ഹയല്ലെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
അതേസമയം വാരണസിയില്‍ ആര്‍ക്ക്‌വേണമെങ്കിലും മത്സിക്കാമെന്നും, ഗാന്ധി കുടുംബം രാജ്യത്തെ തകര്‍ക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















