Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മോദിയുടെ കരുതല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2019, 05:46 am IST
inVicharam

പകുതിവഴി നിര്‍മാണം നിര്‍ത്തിവെച്ച അഴിമതിയുടെ പര്യായമായ ‘ഫ്രീ വീടുകള്‍’ കേരളത്തിലെ ആദിവാസി കോളനികളില്‍ കാണാം. എന്നാല്‍, നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഫണ്ടിങ്ങിലൂടെ പണികഴിക്കപ്പെടുന്ന വീടുകള്‍ ഉറപ്പിന്റെ, അഴിമതിരഹിത ഭരണകൂടത്തിന്റെ കാര്യക്ഷമതയെ സൂചിപ്പിക്കുന്നുണ്ട്. 2022 ഓടെ എല്ലാവര്‍ക്കും വീട് പണിത് നല്‍കുമെന്ന് മോദി സര്‍ക്കാര്‍ പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യമാകുമെന്ന് ചിന്തിക്കുന്ന വോട്ടര്‍മാര്‍ക്ക് അറിയാം. ഇതുവരെ ഒന്നര കോടി ടെറസ് വീടുകളാണ് നാല് വര്‍ഷത്തില്‍ പണിത് നല്‍കിയത്.

മൂന്നു ഗഡുക്കളായി 2000 രൂപ വീതം 6000 രൂപ പ്രതിവര്‍ഷം 12 കോടി കര്‍ഷകര്‍ക്ക് നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ എത്തിക്കുന്ന കിസാന്‍ സമ്മാന്‍ പദ്ധതി എന്നെന്നും നിലനില്‍ക്കുന്ന പദ്ധതിയാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. 

കശ്മീരിന് പ്രത്യേക പ്രധാനമന്ത്രിയും, പ്രത്യേക പതാകയും പ്രത്യേക പ്രസിഡന്റും വേണമെന്ന് വാദിക്കുന്നവരെ പ്രീണിപ്പിക്കുന്ന നയമാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ക്ക്. വടക്കേ ഇന്ത്യയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും വിജയകരമായി നടപ്പാക്കുന്നു ആയുഷ് മാന്‍ ഭാരത് പദ്ധതി. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഈ പദ്ധതിപ്രകാരം പ്രതിവര്‍ഷം 50 കോടി പാവപ്പെട്ട രോഗികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ സഹായം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളുള്‍പ്പെടെയുള്ള സ്വകാര്യ-പൊതുമേഖലാ-സഹകരണ ആശുപത്രികളില്‍നിന്ന് ലഭിക്കുന്ന പദ്ധതിയാണിത്. ചികിത്സാ വിവരങ്ങളും ഡോക്ടറുടെ കത്തുമുണ്ടെങ്കില്‍  സഹായം ഉറപ്പാക്കുന്ന ഈ പദ്ധതി നരേന്ദ്ര മോദി സര്‍ക്കാര്‍ നല്‍കിയ വലിയ സഹായമാണ്.

സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്ര സായുധ പോലീസ് സേനകള്‍, ആസാം റൈഫിള്‍സ്, എന്‍എസ്ജി എന്നിവയിലെ കോണ്‍സ്റ്റബിള്‍ മുതല്‍ ഓഫീസര്‍ വരെയുള്ള റാങ്കുകാര്‍ക്ക് ദല്‍ഹി-ജമ്മു-ശ്രീനഗര്‍ റൂട്ടില്‍ സൗജന്യ വിമാനയാത്ര അനുവദിക്കാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം സൈനികര്‍ക്ക് വലിയൊരാശ്വാസമാണ്. 2.5 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍, ഉയര്‍ന്ന ശമ്പളം, പെന്‍ഷന്‍, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സൈനികര്‍ക്കും മറ്റ് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും നല്‍കി മോദി സര്‍ക്കാര്‍. 

51 വര്‍ഷം ഭരിച്ചിട്ടും ജനങ്ങള്‍ക്ക് ശൗചാലയം പണിത് നല്‍കാനോ, 18,000 ഗ്രാമങ്ങളില്‍ വൈദ്യുതിയെത്തിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നില്ല. അഞ്ച് ലക്ഷം ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് ജലസേചന സബ്‌സിഡി കൊടുക്കാനോ, അവരുടെ കുടുംബങ്ങളുടെ ആരോഗ്യസംരക്ഷണം ഉറപ്പുവരുത്താനോ, ധാന്യങ്ങള്‍ സമയാസമയങ്ങളില്‍ നേരിട്ട് സംഭരണം നടത്തി ഉയര്‍ന്ന വില നല്‍കാനോ ശ്രമിച്ചിരുന്നില്ല. ശുദ്ധജലമെത്തിക്കാന്‍ ടാങ്കര്‍ ട്രെയിനുകളോടിച്ച പാരമ്പര്യത്തിന് തുടക്കമിട്ടത് നരേന്ദ്രമോദി സര്‍ക്കാരാണ്.

റെയില്‍വേ സ്റ്റേഷനുകളില്‍ ഒട്ടേറെ പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. ശുചിത്വ തൊഴിലാളികള്‍ക്ക് ഒട്ടേറെ സംരംഭകത്വ പ്രോത്സാഹന വായ്‌പകള്‍ അനുവദിച്ചു. കുടിവെള്ളം സൗജന്യമായും, വെന്‍ഡിങ് മെഷീനകള്‍ വഴി ലിറ്ററിന് അഞ്ചു രൂപ നിരക്കിലും ലഭ്യമാക്കി. നാല്‍പ്പതു ലക്ഷം രൂപ വരെ വാര്‍ഷിക കച്ചവടമുള്ള കച്ചവടക്കാര്‍ നികുതി പിരിക്കുന്നുണ്ടെങ്കിലും ശമ്പളമുള്‍പ്പെടെയുള്ള ചെലവുകള്‍ പരിഗണിച്ച് അവരെ ജിഎസ്ടി നികുതിയില്‍നിന്നും മോദി സര്‍ക്കാര്‍ ഒഴിവാക്കി.

60 ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള കച്ചവടക്കാരെ മോദി സര്‍ക്കാര്‍ ആദായ നികുതിയില്‍നിന്നും ഒഴിവാക്കി. 1.5 കോടി രൂപ വരെ ടേണ്‍ ഓവറുള്ള ബിസിനസ്സുകാര്‍ക്ക് ഏകീകൃതവും ലാഭകരവുമായ സ്‌കീം തിരഞ്ഞെടുത്ത് നിശ്ചിത നികുതി അടയ്‌ക്കാം. ഇത്തരം ഒട്ടേറെ ആനുകൂല്യങ്ങളാണ് മോദി സര്‍ക്കാര്‍ കച്ചവടക്കാര്‍ക്കായി നല്‍കിയിരിക്കുന്നത്. ജിഎസ്ടി സമ്പ്രദായം നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാര്യക്ഷമതയുടെ തെളിവാണ്. 

കാര്‍ഷികോല്‍പ്പന്നങ്ങള്‍ താലൂക്ക് ആസ്ഥാനങ്ങളിലും ഗ്രാമങ്ങളിലെ പുതിയ ഗോഡൗണുകളിലും സംഭരിച്ച്, നിലവിലുള്ള വിലയുടെ ഒന്നര ഇരട്ടി താങ്ങുവില നിശ്ചയിച്ച്, സര്‍ക്കാര്‍ ഏജന്‍സികള്‍ അതത് സീസണുകളില്‍ തന്നെ സംഭരിക്കുന്ന കാര്യക്ഷമമായ ധാന്യസംഭരണ നയം നരേന്ദ്ര മോദി സര്‍ക്കാരിന്റേയും ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെയും മുഖമുദ്രയായിരുന്നു. 

ഐഎസ് ഭീകരാക്രമണം നടന്ന രാജ്യങ്ങളില്‍ നിന്ന് മലയാളികളുള്‍പ്പെടെയുള്ള നഴ്‌സുമാരെ രക്ഷപ്പെടുത്തിക്കൊണ്ടുവന്നു ഈ സര്‍ക്കാര്‍. ഗള്‍ഫിലെ ഇന്ത്യക്കാര്‍ക്ക് ആത്മാഭിമാനം നല്‍കുന്ന പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. വിദേശരാജ്യങ്ങളുമായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ബന്ധങ്ങള്‍ പ്രവാസികളായ ഭാരതീയരുടെ കഷ്ടപ്പാടുകള്‍ എളുപ്പത്തില്‍ പരിഹരിക്കുന്നതിന് പ്രയോജനപ്പെട്ടു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് 18 റഫാല്‍ വിമാനങ്ങള്‍ വാങ്ങാനാണ് പദ്ധതിയിട്ടത്. ബാക്കിയുള്ള 108 എണ്ണം രാജ്യത്ത് നിര്‍മിക്കാനുള്ള നടപടികള്‍ക്കുപോലും തീരുമാനമെടുക്കാതെ ‘കമ്മീഷനായി’ ഉഴലുകയായിരുന്നു. അടിയന്തരമായി 36 വിമാനങ്ങള്‍ വേണ്ട സ്ഥാനത്ത് 18 എണ്ണത്തിനുള്ള കരാര്‍പോലും ഉറപ്പിക്കാനാകാത്തവര്‍ രാജ്യസുരക്ഷയെയാണ് അപകടത്തിലാക്കിയത്. ഓരോ വിമാനത്തിനും യുപിഎ സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയേക്കാള്‍ ഒന്‍പതുശതമാനം കുറഞ്ഞ തുകയ്‌ക്കാണ് എന്‍ഡിഎ സര്‍ക്കാര്‍ കരാറുറപ്പിച്ചത്. എച്ച്എഎല്‍ തുടങ്ങി എട്ടോളം കമ്പനികള്‍ക്കാണ്   വിമാനങ്ങളുടെ വിവിധ ഭാഗങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ കൊടുത്തത്. അംബാനിയുടെ കമ്പനി ഏറ്റെടുത്ത നിര്‍മാണ കമ്പനി ഇതില്‍ ചെറിയൊരു ഘടകം മാത്രം നിര്‍മിക്കുന്ന ജോലിയാണ് ഏറ്റെടുത്തത്. മെയ്‌ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള റഫാല്‍ ഇടപാടില്‍ അംബാനി ഒട്ടേറെ നിര്‍മാണ കമ്പനികളില്‍ ഒരു ചെറിയ പങ്കാളി മാത്രമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

India

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

India

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

Kerala

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.