Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭൗതികശാസ്ത്രവും പ്രകൃതിയുടെ സൂക്ഷ്മരൂപവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2019, 01:02 am IST
inSamskriti

ഭൗതികലോകത്തെക്കുറിച്ചുള്ള അറിവ് നാം നേടുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയും ബുദ്ധിയിലൂടെയുമാണ്. അറിവിനെ രണ്ടുതരത്തില്‍ വ്യാഖ്യാനിക്കാം. യുക്തിയില്‍ അധിഷ്ഠിതമായ അറിവും, അന്തര്‍ജ്ഞാനവും. 

പ്രപഞ്ചത്തെ കാര്യകാരണസഹിതം നിരീക്ഷിച്ച് അറിവുകള്‍ സമാഹരിച്ച്, തരംതിരിച്ച്, ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തി, സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നതാണ് ഭൗതികശാസ്ത്രം. അതേസമയം വിഷയങ്ങള്‍ ഗ്രഹിക്കുന്നതില്‍ ഇന്ദ്രിയങ്ങള്‍ക്കുള്ള പരിമിതികള്‍ പലതാണ്. അതെങ്ങനെ എന്ന് അറിയാന്‍ ശ്രമിക്കാം. 

പ്രപഞ്ചത്തില്‍ ദൃഷ്ടിഗോചരങ്ങള്‍ എന്നു പറയാവുന്നത് സപ്ത

വര്‍ണങ്ങളിലൂടെ പ്രതിഫലിച്ച് കണ്ണിലെത്തുന്നവ മാത്രമാണ്. എന്നാല്‍, സപ്തവര്‍ണങ്ങള്‍ക്ക് ഇരുപുറവുമുള്ള വൈദ്യുതകാന്തതരംഗങ്ങള്‍ നമുക്ക് ദൃഷ്ടിഗോചരങ്ങളല്ല. ഇത് കണ്ണിന്റെ അല്ലെങ്കില്‍ കാഴ്ചയുടെ പരിമിതിയായതിനാല്‍ കാണാവുന്നത് മാത്രമേ പ്രപഞ്ചത്തിലുള്ളൂ എന്ന് സമര്‍ഥിക്കാനാവില്ല. കാഴ്ച പോലെ പ്രാധാന്യമര്‍ഹിക്കുന്നു ശബ്ദവും. വസ്തുക്കളിലെ കമ്പനമാണ് ശബ്ദത്തിന് ആധാരം. എന്നാല്‍, നമ്മുടെ കാതുകള്‍ക്ക് ശ്രവിക്കാന്‍ കഴിയാത്ത കമ്പനങ്ങളുമുണ്ട്. അവ പക്ഷേ പക്ഷിമൃഗാദികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്നു. 

സ്പര്‍ശത്തിനുമുണ്ട് പരിമിതികള്‍. നമുക്ക് താങ്ങാനാവുന്ന താപനിലയിലുള്ള രണ്ടു വസ്തുക്കളിലെ താപവ്യത്യാസം തൊട്ടറിയാനായേക്കും. എന്നാല്‍, ചൂട് വളരെക്കൂടുതലുള്ള രണ്ടു വസ്തുക്കളിലെ താപവ്യതിയാനം തൊട്ടറിയാന്‍ കഴിയില്ല. ഗന്ധത്തേയും സ്വാദിനേയും ആധാരമാക്കിയുള്ള അറിവുകള്‍ക്കുമുണ്ട് ഈ അപൂര്‍ണത. 

ഇന്ദ്രിയങ്ങളിലൂടെയുള്ള ഗ്രാഹ്യശക്തിയുടെ അപൂര്‍ണത മനസ്സിലാക്കി, അത് ദൂരീകരിക്കാനാണ് ബാഹ്യോപകരണങ്ങളുടെ നിര്‍മിതിയിലേക്ക് ഭൗതികശാസ്ത്രമെത്തിയത്. അതോടെ ഇന്ദ്രിയങ്ങളിലൂടെ നേടാവുന്ന അറിവുകളുടെ പതിന്മടങ്ങ് ശാസ്ത്രം സ്വായത്തമാക്കിക്കഴിഞ്ഞു. അനുനിമിഷം വളരുന്ന ശാസ്ത്രനേട്ടങ്ങള്‍ എല്ലാ മേഖലകളിലും മനുഷ്യനില്‍ നിര്‍ണായക സ്വാധീനമായി.  ഇങ്ങനെയൊക്കെയെങ്കിലും ആത്യന്തികമായ സത്യം എന്ത് എന്നതിന് കൃത്യമായ ഉത്തരം സമ്മാനിക്കാന്‍ ശാസ്ത്രത്തിനുമാകുന്നില്ല. മാത്രവുമല്ല, വസ്തുനിഷ്ഠമെന്ന് ശാസ്ത്രം തെളിയിച്ച കണ്ടുപി

ടിത്തങ്ങളും സിദ്ധാന്തങ്ങളും പലപ്പോഴായി പരിഷ്‌ക്കരിക്കപ്പെട്ടിട്ടുമുണ്ട്. ശരിയെന്ന് ശാസ്ത്രം ഇന്നു പറയുന്ന പല കാര്യങ്ങളും അര്‍ഥരഹിതമാണെന്ന് തെളിയിക്കപ്പെട്ടേക്കാം. കൃത്യമായ ഉത്തരങ്ങളല്ല, ശാസ്ത്രം മുന്നോട്ടു വയ്‌ക്കുന്നതെന്നും സാധ്യതകള്‍ മാത്രമാണെന്നും ഇതില്‍ നിന്ന് വ്യക്തമാകുന്നു. 

ടോളമിയും കോപ്പര്‍നിക്കസ്സുമെല്ലാം ഭൂമിയും സൂര്യനുമുള്‍പ്പെട്ട ആകാശഗോളങ്ങളെ നിരീക്ഷിക്കുന്നതിനും എത്രയോ മുമ്പു തന്നെ ഭാരതീയ ആചാര്യന്മാര്‍ ഭൂമി സൂര്യനെ വലംവയ്‌ക്കുന്നതായി കണ്ടെത്തിയിരുന്നു. പ്രാചീന ഭാരതത്തിലെ ഗണിതശാസ്ത്രജ്ഞനായിരുന്ന ആര്യഭടന്റെ ‘ആര്യഭടീയ’ത്തില്‍ ഇക്കാര്യങ്ങളെല്ലാം പ്രതിപാദിച്ചിട്ടുണ്ട്. പ്രകൃതിയുടെ പ്രവര്‍ത്തനങ്ങള്‍ കണിശമായി കണ്ടെത്തുക അസാധ്യമാണ്. മനുഷ്യന് ‘പിടിത്തം തരാത്ത’ ഒരു അകലം അല്ലെങ്കില്‍ അനിശ്ചിതത്വം പ്രകൃതി എപ്പോഴും സൂക്ഷിക്കുന്നു. 

സ്ഥൂലമായ പ്രപഞ്ചത്തെ പഞ്ചേന്ദ്രിയങ്ങളിലൂടെ നമ്മള്‍ അറിയുമ്പോള്‍ അതിന്റെ മറ്റൊരു വശവും ആലോചനാ വിധേയമാക്കണം. പ്രപഞ്ചത്തെയെല്ലാം നയിക്കുന്ന മഹാശക്തി സൂക്ഷ്മരൂപത്തില്‍ പ്രപഞ്ചത്തില്‍ തന്നെയുണ്ട്. പ്രകൃതിയിലെ എല്ലാ ചരാചരങ്ങളിലും അത് അന്തര്‍ലീനമാണ്. യുക്ത്യാധിഷ്ഠിതമായ അറിവിലൂടെ ആ ശക്തിയെ കണ്ടെത്താനാവില്ല. അന്തര്‍ദര്‍ശനമെന്നതിന്റെ പ്രായോഗികത വെളിപ്പെടുന്നത് ഇവിടെയാണ്. ഭാരതത്തിലെ ഋഷിവര്യന്മാര്‍ക്ക് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പു തന്നെ ഇത് ബോധ്യപ്പെട്ടിരുന്നു. ഇന്ദ്രിയവ്യാപ്തിക്ക് കരുത്തു പകരുന്ന ഉപകരണങ്ങളേക്കാള്‍ ശക്തമായ ആന്തരികോപകരണങ്ങള്‍ മനുഷ്യന്റെ ഉള്ളില്‍ തന്നെയുണ്ടെന്ന് അവര്‍ തിരിച്ചറിഞ്ഞിരുന്നു. ആത്മസത്യത്തെ കണ്ടെത്താന്‍ അവര്‍ ഇറങ്ങിത്തിരിച്ചത് സ്വന്തം മനസ്സിന്റെ ആഴങ്ങളിലേക്കായിരുന്നു. ധ്യാനത്തിലൂടെ അവര്‍ ബുദ്ധിയെ സൂക്ഷ്മപ്പെടുത്തി. ബുദ്ധിയെ ക്ഷയിപ്പിക്കുന്ന ഇന്ദ്രിയഭോഗങ്ങളെ അവര്‍ അകറ്റി നിര്‍ത്തി. ഭാരതത്തിന്റെ ആധ്യാത്മിക ചൈതന്യത്തിന് ആധാരമാണ് സൂക്ഷ്മാതിസൂക്ഷ്മമായ ഈ അന്തശ്ചേതന. 

ഇന്ദ്രിയജയം നേടിയ ഋഷിവര്യന്മാര്‍ക്ക് ധ്യാനത്തിന്റെ പരകോടിയില്‍ വെളിപ്പെട്ടു കിട്ടിയവയാണ് വേദങ്ങള്‍. ഇന്ദ്രിയപരമായ കാഴ്ചയിലൂടെയല്ല, ദിവ്യദൃഷ്ടിയിലൂടെയാണ് ഋഷിമാര്‍ വേദങ്ങള്‍ കണ്ടെത്തിയത്. ബോധചക്ഷുസ്സ് അഥവാ ജ്ഞാനക്കണ്ണ് ഇല്ലാത്തവരാണ് തങ്ങളുടെ മനോധര്‍മമനുസരിച്ച് വേദങ്ങളെയും ഉപനിഷത്തുക്കളേയും വ്യാഖ്യാനിക്കുന്നത്. ആയുര്‍വേദം നല്‍കുന്ന രോഗവിമുക്തി ഇത്തരം ഭൗതികവാദികള്‍ക്ക് സ്വീകാര്യമാണ്. എന്നാല്‍, ജ്യോതിഷത്തിന്റെ ശാസ്ത്രീയതയെ അവര്‍ ചോദ്യം ചെയ്യും. ഇവ രണ്ടിന്റേയും മൂലാധാരം വേദങ്ങളാണെന്നത് സൗകര്യപൂര്‍വം അവര്‍ മറക്കുന്നു.

ആത്മസത്യത്തെ അറിഞ്ഞ് ഋഷീശ്വരന്മാര്‍ രൂപപ്പെടുത്തിയ ശാസ്ത്രങ്ങളെ ഭൗതികശാസ്ത്രത്തിന്റെ അളവുകോലില്‍ തിട്ടപ്പെടുത്താനാവില്ല. ഭൗതികശാസ്ത്രം ഇപ്പോഴും അപൂര്‍ണമെന്നിരിക്കേ അതിന് ജ്യോതിഷം പോലുള്ള ശാസ്ത്രങ്ങളെ എങ്ങനെ വിശകലനം ചെയ്യാനാവും. ഗ്രഹങ്ങള്‍ക്കും നക്ഷത്രങ്ങള്‍ക്കും ഭൂമിയിലെ ജീവജാലങ്ങള്‍ക്കുമേലുള്ള സ്വാധീനത്തെക്കുറിച്ച് പൂര്‍ണമായ അറിവു പകരാന്‍ ഭൗതികശാസ്ത്രത്തിന് ഇതേവരെ കഴിഞ്ഞിട്ടില്ല. അങ്ങനെയെങ്കില്‍ സ്വാധീനിക്കുന്നില്ലെന്ന് എങ്ങനെ സമര്‍ഥിക്കാനാവും? ഭാരതീയശാസ്ത്രങ്ങളോട് മുന്‍വിധിയില്ലാത്ത സമീപനമാണ് ഭൗതികശാസ്ത്രത്തിന് ആവശ്യമെന്ന തിരിച്ചറിവാണ് ഇവിടെ അനിവാര്യമാകുന്നത്.  

(അവലംബം:  അനുഷ്ഠാനവിജ്ഞാനകോശം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.