Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചിത്രകൂടത്തിലെത്തിയ അതിഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2019, 06:08 am IST
inSamskriti

ചങ്ങാടത്തിലേറി കാളിന്ദി കടന്ന് രാമലക്ഷ്മണന്മാരും സീതയും ബഹുദൂരം വീണ്ടും നടന്നു. മധ്യാഹ്നത്തില്‍ അവരൊരു മൈതാനത്ത് എത്തിച്ചേര്‍ന്നു. അവിടെ വൃക്ഷങ്ങളെല്ലാം ഉണങ്ങിക്കരിഞ്ഞു കിടപ്പുണ്ടായിരുന്നു. ചുട്ടുപഴുത്ത മണല്‍. ഒരു ജീവി പോലുമില്ലാതെ കിടന്ന മണലാരണ്യം. തീക്കടല്‍ പോലെ കിടന്ന ആ പ്രദേശം പൂപോലെ മൃദുലമായ പാദങ്ങളോടു കൂടിയ സീതയേയും കൊണ്ട് നടന്നു നീങ്ങുക പ്രയാസമായിരുന്നു. 

എന്തുചെയ്യുമെന്ന് രാമലക്ഷ്മണന്മാര്‍ ചിന്തിച്ചു നില്‍ക്കേ ആ മണലാരണ്യം പൂങ്കാവനമായി മാറി. അവിടം വൃക്ഷലതാദികളാല്‍ നിറഞ്ഞു. കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളാല്‍ അവ പൂത്തുലുഞ്ഞു. സുഗന്ധഹാരിയായ കാറ്റേറ്റ് സീതാദേവിയുടെ മനസ്സും ശരീരവും കുളിര്‍ത്തു. ഇത് എന്തൊരു അത്ഭുതം!  അവര്‍ വിശ്വസിക്കാനാവാതെ പരസ്പരം നോക്കി. വനദേവതമാരുടെ ആശംസയാവാം. മുനിജനങ്ങളുടെ അനുഗ്രഹമാകാം. സീതാദേവിയുടെ പാതിവ്രത്യ പ്രസരണമാകാം. 

അവര്‍ ആനന്ദത്തോടെ ആ മൈതാനം കടന്നു. എത്തിച്ചേര്‍ന്നത് പുണ്യഭൂമിയായ ചിത്രകൂടത്തിലായിരുന്നു. നയനമനോഹരമായിരുന്നു അവിടുത്തെ കാഴ്ചകള്‍. ജലക്രീഡയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആനക്കൂട്ടങ്ങള്‍. തുമ്പിക്കൈകളില്‍ വെള്ളമെടുത്ത്  ആശ്രമോപാന്തത്തിലുള്ള തൊട്ടികളില്‍ അവ വെള്ളം നിറയ്‌ക്കുന്നു. മാനുകള്‍ ഹോമത്തിനുള്ള ദര്‍ഭകള്‍ അറുത്തു കൊണ്ടുവരുന്നു. അന്ധരായ മുനിമാര്‍ക്ക് വാല്‍നീട്ടി കൊടുത്ത് അതില്‍ പിടിപ്പിച്ചു കൊണ്ട് കുരങ്ങന്മാര്‍ വഴികാട്ടികളാകുന്നു. ആശ്രമങ്ങളിലേക്ക് വേണ്ട നെല്‍ക്കതിരുകള്‍ തത്തകള്‍ ശേഖരിച്ചു കൊണ്ടുവരുന്നു. 

അവിടെയെത്തിയ അതിഥികളെ പ്രകൃതി സ്വയം സ്വാഗതം ചെയ്തു. അനേകം മഹര്‍ഷിമാരുടെ ആദരവും ആതിഥ്യവും സ്വീകരിച്ച് മൂവരും സന്തുഷ്ടരായി. അവര്‍ക്ക് വിശ്രമത്തിന് വേണ്ട സൗകര്യങ്ങളെല്ലാം ഒരുക്കിയിരുന്നു മുനിമാര്‍. മുനിപത്നിമാര്‍ സീതയെ വേണ്ടവിധം പരിചരിച്ചു. അതിഥികള്‍ അന്ന് ഉപചാരങ്ങളെല്ലാം സ്വീകരിച്ച് നിറഞ്ഞമനസ്സോടെ അവിടെ അന്തിയുറങ്ങി. 

പിറ്റേന്ന് ലക്ഷ്മണന്‍ മുനികുമാരന്മാരുടെ സഹായത്തോടെ അവിടെ നല്ലൊരു പര്‍ണശാല തീര്‍ത്തു. സീതാരാമന്മാര്‍ക്ക് വിശ്രമിക്കാന്‍ മനോഹരമായൊരു കുടീരമൊരുക്കി. അതിനരികെ തനിക്കായി ഒരു കൊച്ചു കുടീരവുമൊരുക്കി ലക്ഷ്മണന്‍. പിന്നീട് മൂന്നു പേരും അവിടെ സ്ഥിരതാമസമാക്കി. 

പകല്‍ മുഴുവന്‍ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും പരിചരിക്കുക. രാത്രി അവര്‍ക്കായി കാവലിരിക്കുക. ഇങ്ങനെയാണ് ലക്ഷ്മണകുമാരന്റെ ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയത്. 

പകല്‍, ലക്ഷ്മണന്‍ സീതയ്‌ക്കും രാമനും വേണ്ട ആഹാരവസ്തുക്കള്‍ ശേഖരിക്കും. ദുഷ്ടമൃഗങ്ങളെ വേട്ടയാടി നിഗ്രഹിക്കും. ജ്യേഷ്ഠനും ജ്യേഷ്ഠത്തിക്കും നല്‍കി മിച്ചമുണ്ടെങ്കിലേ ലക്ഷ്മണന്‍ ആഹാരം കഴിക്കാറുള്ളൂ. മുനിജനങ്ങളുടേയും ലക്ഷ്മണന്റേയും കരുതലില്‍  അയോധ്യയിലേക്കാളേറെ സുഖലോലുപരായാണ് സീതയും രാമനും ചിത്രകൂടത്തില്‍ കഴിഞ്ഞു പോന്നത്.

Tags: കമ്പരാമയണം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നിര്‍ഭയനായി അംഗദന്‍

Samskriti

രാമസന്നിധിയിലെത്തിയ വിഭീഷണന്‍

Samskriti

വിഷ്ണുവിന്റെ അവതാരദൗത്യങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.