Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിഷ്ണുവിന്റെ അവതാരദൗത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 17, 2019, 03:40 am IST
inSamskriti

ഹയഗ്രീവാസുര നിഗ്രഹവും വൈവസ്വതമനുവിന്റെ മോക്ഷവുമായിരുന്നു ദശാവതാരങ്ങളില്‍ ഒന്നാമതുള്ള മത്സ്യാവതാരത്തിന്റെ നിയോഗം. ഹയഗ്രീവന്‍ ഒരിക്കല്‍ നാലുവേദങ്ങളും അപഹരിച്ചു. ബ്രഹ്മാവ് ഇതുകണ്ട് ഏറെ ദു:ഖിതനായി. വൈദികകര്‍മങ്ങള്‍ സംരക്ഷിക്കാനും ബ്രഹ്മാവിന്റെ ദു:ഖമകറ്റാനും 

മനുവിന് മോക്ഷം നല്‍കാനുമായി മഹാവിഷ്ണു മത്സ്യമായി രൂപം പൂണ്ട് അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കി. 

ക്ഷിപ്രകോപിയായ ദുര്‍വാസാവിന്റെ ശാപത്താല്‍ ജരാനര ബാധിച്ച ദേവന്മാര്‍ ശാപമോചനം നേടാന്‍ അമൃതിനായി പാലാഴി കടഞ്ഞു. കടകോലായി ഉപയോഗിച്ച മന്ഥര പര്‍വതം ഇടയ്‌ക്ക് കടലില്‍ താണുപോയി. അത് കടലില്‍ നിന്ന് ഉയര്‍ത്താനാണ് മഹാവിഷ്ണു  കൂര്‍മാവതാരം കൈക്കൊണ്ടത്. രണ്ടാമത്തെ അവതാരമാണ് കൂര്‍മം.

വിഷ്ണു മൂന്നാമത് അവതരിച്ചത് വരാഹമായി. ഹിരണ്യകശിപുവിന്റെ അനുജനായ ഹിരണ്യാക്ഷന്‍ ഒരിക്കല്‍ ഭൂമീദേവിയെ അപഹരിച്ചു. പാതാളത്തിലാണ് ദേവിയെ പാര്‍പ്പിച്ചത്. ഇതുകണ്ട വിഷ്ണുഭഗവാന്‍ വരാഹരൂപം പൂണ്ട്,  ഹിരണ്യാക്ഷനെ വധിച്ച് ഭൂമിയെ തന്റെ തേറ്റകളില്‍ പൊക്കിയെടുത്ത് യഥാസ്ഥാനത്ത് സ്ഥാപിച്ചു.  

നാലാമത്തെ അവതാരം നരസിംഹം. ഹിരണ്യാക്ഷന്റെ ജ്യേഷ്ഠനായ ഹിരണ്യകശിപുവിനെ നിഗ്രഹിക്കുകയായിരുന്നു ദൗത്യം. ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്ലാദന്‍ വിഷ്ണുവിന്റെ പരമഭക്തനായിരുന്നു. പ്രഹ്ലാദനെ വധിക്കാന്‍ ഹിരണ്യ കശിപു തന്ത്രങ്ങള്‍ പലതും പരീക്ഷിച്ചു. ഒടുവില്‍, തന്റെ ഭക്തനായ പ്രഹ്ലാദനെ രക്ഷിക്കാനും ദുഷ്ടനായ ഹിരണ്യകശിപുവിനെ വധിക്കാനും ഭഗവാന്‍ നരസിംഹമായി അവതരിച്ചു. 

അഞ്ചാമത്തേത് അവതാരങ്ങളില്‍ ആദ്യ മനുഷ്യരൂപമായ വാമനാവതാരം. അസുരചക്രവര്‍ത്തിയായ മഹാബലിയില്‍ നിന്ന് ഭൂഭരണം ദേവന്മാര്‍ക്ക് നല്‍കാനാണ് വാമനന്‍ അവതരിച്ചത്. വടുരൂപത്തിലെത്തിയ വിഷ്ണു, ചോദിക്കുന്നതെന്തും നല്‍കുന്ന മഹാബലിയോട് മൂന്നടി മണ്ണു ചോദിച്ചു. മൂന്നു ലോകവും മഹാബലിയുടെ ശിരസ്സും ചേര്‍ത്ത് മൂന്നടി അളന്ന ശേഷം ബലിയെ വാമനന്‍ പാതാളത്തിലേക്ക് താഴ്‌ത്തി. 

ഭൂമിയില്‍ അഹങ്കരിച്ചു വാണ ക്ഷത്രിയരാജാക്കന്മാരെ നാമാവശേഷമാക്കാന്‍ മഹാവിഷ്ണു ഭൃഗു വംശത്തില്‍ ജമദഗ്‌നിയുടേയും രേണുകയുടേയും പു

ത്രനായി ജനിച്ചു. പരശുരാമന്‍( ഭൃഗുരാമന്‍ ) എന്നറിയപ്പെട്ട ജമദഗ്‌നി പു

ത്രന്‍, ശസ്ത്രവിദ്യയില്‍ പരമശിവന്റെ ശിഷ്യനാണ്.  ഒരൊറ്റ അസ്ത്രത്താല്‍ ക്രൗഞ്ചപര്‍വതത്തെ പിളര്‍ന്ന ശിഷ്യന് ശിവന്‍ പരാതോഷികമായി ദിവ്യമായൊരു പരശു നല്‍കി. ഭൃഗുരാമന്‍, പരശുരാമനെന്ന്  അറിയപ്പെട്ടു തുടങ്ങിയത് അങ്ങനെയാണ്. അച്ഛന്റെ ആജ്ഞയനുസരിച്ച് പരശുരാമന്‍ അമ്മയെ വധിക്കുകയും അച്ഛനെക്കൊണ്ടു തന്നെ അവര്‍ക്ക് പുനര്‍ജനി നല്‍കുകയും ചെയ്തു. ഇരുപത്തിയൊന്നു തവണ ക്ഷത്രിയരാജവധം നടത്തിയിട്ടുണ്ട്് പരശുരാമന്‍. കാര്‍ത്തവീര്യനെ കൊന്ന പരശുരാമനോട് ജമദഗ്‌നിയെ നിഗ്രഹിച്ചാണ് കാര്‍ത്തവീര്യന്റെ പുത്രന്മാര്‍ പ്രതികാരം തീര്‍ത്തത്. ക്ഷത്രിയന്മാരെ ഉന്മൂലനം ചെയ്യാന്‍ ഈയൊരു സംഭവമാണ് പരശുരാമനെ പ്രേരിപ്പിച്ചത്. 

(തുടരും)

Tags: കമ്പരാമയണം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നിര്‍ഭയനായി അംഗദന്‍

Samskriti

രാമസന്നിധിയിലെത്തിയ വിഭീഷണന്‍

Samskriti

ചിത്രകൂടത്തിലെത്തിയ അതിഥികള്‍

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.