ബെംഗളൂരു: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കര്‍ണാടകത്തിലെ ജലവിഭവ മന്ത്രിയുമായ ഡി.കെ. ശിവകുമാറിന്റെ 75 കോടിയുടെ ബിനാമി സ്വത്തുക്കള്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന റെയ്ഡുകളില്‍ മന്ത്രിക്ക് 429.32 കോടിയുടെ അനധികൃത സ്വത്ത് ഉണ്ടെന്ന് കണ്ടെത്തിയിരുന്നു.
മന്ത്രിക്കെതിരായ നിയമനടപടികള്‍ ഉടന്‍ തുടങ്ങുമെന്ന് ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ ബി.ആര്‍. ബാലകൃഷ്ണ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 75 കോടിയുടെ ബിനാമി സ്വത്ത് മന്ത്രിയുടേതാണെന്നതിന് കൃത്യമായ തെളിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറിന്റെ അമ്മയുടെ പേരിലാണ് വസ്തുവും അതിലെ കെട്ടിടവും രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
കര്‍ണാടക, ഗോവ മേഖലകളിലായി 12,268 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം അവസാനം മാത്രം അനധികൃത സ്വത്ത് കണ്ടെത്താന്‍ 144 റെയ്ഡുകളാണ് നടത്തിയത്. ഇതുവഴി 7,098 കോടിയുടെ അനധികൃത സ്വത്തും കണ്ടെത്തി.
















