Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വനവാസകാലമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 01:04 am IST
inSamskriti

എല്ലാവരോടും യാത്ര പറഞ്ഞ് വനവാസത്തിന് ഇറങ്ങുകയായി രാമന്‍. കൈകേയിയോട് യാത്രപറയവേ, അത്യന്തം ദു:ഖിതനായി തീര്‍ന്ന തന്റെ അച്ഛനെ ശ്രദ്ധാപൂര്‍വം പരിചരിക്കണമെന്ന് രാമന്‍ പ്രത്യേകം ഓര്‍മപ്പിച്ചു. 

സത്യസംരക്ഷണത്താല്‍ നിന്റെ അച്ഛന്‍ കീര്‍ത്തിമാനായി തീര്‍ന്നുവെന്നായിരുന്നു കൈകേയിയുടെ മറുപടി. പിതാവിന്റെ ആവശ്യം പ്രതിഷേധത്തിന്റെ ചെറിയൊരു സ്വരം പോലും ഉയര്‍ത്താതെ അനുസരിച്ച ശ്രീരാമനെയും കൈകേയി പ്രകീര്‍ത്തിച്ചു. അമ്മയായ കൗസല്യയോടും രാമന്‍ ആവശ്യപ്പെട്ടത് അച്ഛനെ പരിപാലിക്കണമെന്നായിരുന്നു. അച്ഛനെ ആശ്വസിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കാം, നീ സീതയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുകൊള്ളുകയെന്നായിരുന്നു കൗസല്യ മകനു നല്‍കിയ നിര്‍ദേശം. ദു:ഖാര്‍ത്തനായി നിന്ന അച്ഛനോട് യാത്ര ചോദിക്കുമ്പോള്‍  ശ്രീരാമചന്ദ്രന് മനമിടറി. 

രാജ്യഭരണം ഭരതനെ ഏല്‍പ്പിച്ച് വിശ്രമിക്കാന്‍ ദശരഥനോട് രാമന്‍ പറഞ്ഞു. ദശരഥന്റെ മറുപടി ഇങ്ങനെയായിരുന്നു.  ‘നിന്റെ മാതാവിന്  അല്ലലൊന്നും വരാതെ  ഞാന്‍  സംരക്ഷിക്കാം. അതുപോലെ ലക്ഷ്മണകുമാരനേയും സീതയേയും നീ കാത്തുകൊള്ളുക. ലക്ഷ്മണാ നിന്റെ ജ്യേഷ്ഠനേയും ജ്യേഷ്ഠത്തിയേയും നീ എപ്പോഴും പരിചരിക്കുക. മകളേ സീതേ, പതിവ്രതാധര്‍മം പരിപാലിക്കുന്ന നിന്നെയോര്‍ത്ത്് ഞാന്‍ അഭിമാനിക്കുന്നു. നിങ്ങള്‍ക്കായി സര്‍വമംഗളങ്ങളം നേരുന്നു.’

മാതാക്കളേയും പിതാവിനേയും ഗുരുജനങ്ങളേയും യഥായോഗ്യം വന്ദിച്ച് സീതയും രാമലക്ഷ്മണന്മാരും യാത്രപറഞ്ഞിറങ്ങി. രാജഗോപുരഥത്തില്‍ രഥം തയ്യാറാക്കി നിര്‍ത്തിയിരുന്നു സുമന്ത്രന്‍. വലിയൊരു ജനാവലി അവിടെ തിങ്ങിക്കൂടിയിരുന്നു. ശ്രീരാമന്‍ തേരിലേറി തൊഴുകൈയോടെ അയോധ്യാവാസികളോട് യാത്രപറഞ്ഞു. 

പൗരപ്രമുഖര്‍ താങ്ങാനാവാത്ത ദു:ഖത്തോടെ രാമനോട് ചോദിച്ചു;’ അങ്ങെന്താണീ ചെയ്യുന്നത്. എന്തൊരു വേഷമാണിത്? അങ്ങല്ലേ ഞങ്ങളുടെ മഹാരാജാവാകേïത്. അങ്ങ് ഞങ്ങളെ ഉപേക്ഷിച്ച് സംന്യാസം സ്വീകരിക്കുകയാണോ? ‘

നിങ്ങളെ ഉപേക്ഷിക്കുകയല്ല, അച്ഛന്റെ സത്യകല്പന നിര്‍വഹിക്കുകയാണ് താനെന്ന് രാമന്‍ അവരോടായി പറഞ്ഞു. അനന്തരാവകാശിയെ തള്ളാനും കൊള്ളാനുമുള്ള അധികാരം രാജാവിനല്ല പൊതുജനങ്ങള്‍ക്കാണെന്നായിരുന്നു ജനസഞ്ചയത്തിന്റെ വാദം. വാദപ്രതിവാദങ്ങള്‍ ഏറി വന്നപ്പോള്‍ കൈകേയീറാണിയാണ് രാമന്റെ വനവാസത്തിനും ഭരതന്റെ കിരീടധാരണത്തിനും കാരണക്കാരിയെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു. 

എന്നാല്‍ കൈകേയി തെറ്റുകാരിയല്ലെന്നും വരം ഉപേയാഗപ്പെടുത്തിയത് തെറ്റാകുന്നത് എങ്ങനെയെന്നും രാമന്‍ ചോദിച്ചു. ക്ഷോഭിക്കാതെ ശാന്തരാകാന്‍ രാമന്‍ ജനളോടു പറഞ്ഞു. ‘ശാന്തരാകാം, പക്ഷേ അങ്ങേയ്‌ക്കൊപ്പം ഞങ്ങളും വരു’മെന്ന്് അയോധ്യയിലെ ജനങ്ങള്‍ ശഠിച്ചു. ശ്രീരാമന്‍ അവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. . രഥം മുന്നോട്ടു നീ്്്ങ്ങി. രണ്ടു യോജന ദൂരം അന്ന്് അവര്‍ യാത്ര ചെയ്തു. സമയം സന്ധ്യയായതോടെ ആള്‍പ്പാര്‍പ്പില്ലാത്ത, ദുഷ്ടമൃഗങ്ങള്‍ വസിക്കുന്ന, വൃക്ഷങ്ങളാല്‍ നിബിഡമായ ഒരിടത്ത് അവര്‍ എത്തിച്ചേര്‍ന്നു. വിലക്കിയിട്ടും രാമനൊപ്പം സഞ്ചരിച്ച ജനക്കൂട്ടവും രാമലക്ഷ്മണന്മാരും സീതയും ആ രാത്രി അവിടെ വിശ്രമിക്കാന്‍ തീരുമാനിച്ചു. എല്ലാവരും ഗാഢനിദ്രയിലായി. പാതിരാത്രി കഴിഞ്ഞു. ഉറക്കമില്ലാതെ കിടന്ന രാമന്‍ ഭാവിപരിപാടികളെ കുറിച്ച്  ചിന്തയിലാണ്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.