കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപി മികച്ച വിജയം കൈവരിക്കുമെന്ന് ദേശീയ ന്യൂനപക്ഷമോര്‍ച്ചാ അധ്യക്ഷന്‍ അബ്ദുള്‍ റഷീദ് അന്‍സാരി. കേരളത്തില്‍ ഇപ്പോള്‍ എന്‍ഡിഎയ്ക്ക് മികച്ച പിന്തുണയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കുറഞ്ഞത് അഞ്ച് സീറ്റ് എന്‍ഡിഎയ്ക്ക് ഉറപ്പാണെന്നാണ് വിലയിരുത്തല്‍. ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരാണെന്ന യുഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും കള്ളപ്രചാരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.
മോദി സര്‍ക്കാര്‍ രാജ്യസുരക്ഷയ്ക്കും വികസനത്തിനും പ്രാധാന്യം നല്കി. മോദിയുടെ ഭരണം ഇന്ത്യയുടെ സുവര്‍ണ കാലഘട്ടമാണ്. അച്ചടക്കമുള്ള പാര്‍ട്ടിയാണ് എന്‍ഡിഎ. ശൗചാലയം, അടിസ്ഥാന സൗകര്യങ്ങള്‍, വിദ്യാഭ്യാസം, നിര്‍മാണ മേഖല തുടങ്ങി എല്ലാ രംഗത്തും നേട്ടം കൈവരിക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞു. ന്യൂനപക്ഷത്തിനെ പരിഗണിച്ച ആദ്യത്തെ സര്‍ക്കാരാണിത്. ന്യൂനപക്ഷക്കാരിലെ 33 ശതമാനം പെണ്‍കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് ലഭ്യമാക്കിയതും മോദി സര്‍ക്കാരിന്റെ നേട്ടമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എല്‍ഡിഎഫ് സര്‍ക്കാര്‍ ജനദ്രോഹികളാണ്. ആചാരാനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് ന്യൂനപക്ഷമോര്‍ച്ച സംസ്ഥാനധ്യക്ഷന്‍ നോബിള്‍ മാത്യൂസ് പറഞ്ഞു. പ്രളയാനന്തരം കേന്ദ്രം നല്കിയ തുകയല്ലാതെ സര്‍ക്കാര്‍ എത്ര ചെലവാക്കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. മോദിയുടെ ഭരണത്തില്‍ അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയായി വളര്‍ന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് എന്‍ഡിഎ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ കള്ളക്കേസുകള്‍ എടുത്തു.
തെരഞ്ഞടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് എത്തുമെന്നും അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഡെന്നി ജോസും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: