തിരുവല്ല: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ഉള്‍പ്പെടെയുള്ള മണ്ഡലത്തില്‍ ആചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാന്‍ വിശ്വാസികള്‍ക്കൊപ്പം നിലപാട് സ്വീകരിച്ച സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കുമെന്ന് വീരശൈവ സംയുക്തവേദി നേതൃയോഗം തീരുമാനിച്ചു.
കേരളത്തില്‍ 20 ലക്ഷത്തില്‍ പരം വീരശൈവര്‍ ഉണ്ട്. ഹിന്ദു ആചാരാനുഷ്ഠാനങ്ങളാണ് തങ്ങള്‍ ആചരിച്ചുവരുന്നത്. അതിനാല്‍ 12ല്‍ അധികം മണ്ഡലങ്ങളില്‍ തങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
നേതൃയോഗത്തില്‍ സംസ്ഥാന നേതാക്കളായ അഡ്വ. എ.വി. അരുണ്‍പ്രകാശ്, മധു ഇടപ്പോണ്‍, എം.എന്‍. ചന്ദ്രശേഖരന് കോട്ടയം, മഹേഷ് ശാസ്താംകോട്ട, ശ്യാമള കൃഷ്ണകുമാര്‍, ശശി തട്ടാരമ്പലം, രഞ്ജിത് ഹരിപ്പാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: