പത്തനംതിട്ട: പരാജയം ഉറപ്പായതോടെ പത്തനംതിട്ട മണ്ഡലത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ അക്രമത്തിന്റെ പാതയില്‍. എന്‍ഡിഎ സ്ഥാനാര്‍ഥി സുരേന്ദ്രനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സര്‍ക്കാരും പാര്‍ട്ടിയും ചേര്‍ന്നൊരുക്കിയ കുതന്ത്രങ്ങള്‍ പൊളിഞ്ഞതോടെയാണ് പ്രചാരണ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ നീക്കം തുടങ്ങിയത്.
ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മല്ലപ്പള്ളി- പുറമറ്റത്ത് സുരേന്ദ്രന്റെ സ്വീകരണയോഗം അലങ്കോലപ്പെടുത്തുകയും ബിജെപി പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തത്. സിപിഎം ശക്തികേന്ദ്രമെന്ന് അവര്‍ വിശ്വസിക്കുന്ന പ്രദേശത്ത് മുന്‍പെങ്ങും ഇല്ലാത്ത തരത്തില്‍ എല്ലാവിഭാഗം ജനങ്ങളും സ്വീകരണ പരിപാടിക്ക് എത്തിയതാണ് സിപിഎം- ഡിവൈഎഫ്ഐ സംഘത്തെ പ്രകോപിതരാക്കിയത്.
പ്രചാരണത്തിന്റെ തുടക്കം മുതല്‍ അനുദിനം വര്‍ധിച്ചു വരുന്ന ജനപിന്തുണ ഇരുകൂട്ടരേയും അങ്കലാപ്പിലാക്കിയിട്ടുണ്ട്. പി.സി. ജോര്‍ജിന്റെ കേരള ജനപക്ഷം കൂടി എന്‍ഡിഎയിലേക്ക് എത്തിയതോടെ സുരേന്ദ്രന്റെ വിജയം ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകരും സമ്മതിക്കുന്നു. ഇതോടെ സമനില തെറ്റിയപോലെയാണ് സിപിഎം നേതാക്കളുടെയും അണികളുടെയും പെരുമാറ്റം. പ്രചാരണം തുടങ്ങിയപ്പോള്‍ മുതല്‍ എന്‍ഡിഎയുടെ പ്രചാരണ സാമഗ്രികള്‍ ഇടത് മുന്നണി പ്രര്‍ത്തകര്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. സുരേന്ദ്രന് നേരെ പിണറായി സര്‍ക്കാരും സിപിഎമ്മും നടത്തുന്ന ഓരോനീക്കവും അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ധിപ്പിക്കുന്നതായാണ് കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: