കൊച്ചി : ഫ്രാങ്കോ മുളക്കലിനെതിരെയുള്ള പീഡനക്കേസിലെ പ്രധാന സാക്ഷിയായ സിസ്റ്റര്‍ ലിസി വടക്കേലിന് സുരക്ഷ നല്കാന് ഉത്തരവ്. കോട്ടയം ജില്ല വിറ്റ്നസ് പ്രൊട്ടക്ഷന്‍ അതോറിറ്റിയാണ് ഉത്തരവിട്ടിരിക്കുന്നത്.
മൂവാറ്റുപുഴയിലെ ജ്യോതിഭവനിലാണ് സിസ്റ്റര്‍ ലിസി ഇപ്പോള്‍ താമസിക്കുന്നത്. ഇവര്‍ക്ക് പോലീസ് സംരക്ഷണ ഉള്‍പ്പടെയുള്ള എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കി പുതിയ സ്ഥലത്തേയ്ക്ക് മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. അപായ സാധ്യത കണക്കിലെടുത്താണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
2018ല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരമുള്ളതാണ് വിറ്റനസ് പ്രൊട്ടക്ഷന്‍ സ്കീം. ഇന്ത്യയില്‍ ഈ സ്കീം അനുസരിച്ച് പുറപ്പെടുവിക്കുന്ന ആദ്യത്തെ ഉത്തരവാണ് സിസ്റ്റര്‍ ലിസിയുടേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: