ന്യൂദല്‍ഹി : രാഹുല്‍ ഗാന്ധിയോട് കേരളത്തില്‍ നിന്ന് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടിരിന്നുവെന്ന് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്നാല്‍ രാഹുല്‍ തന്റെ ആവശ്യം അവഗണിക്കുകയാണ് ഉണ്ടായത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ശരദ് പവാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
കോണ്‍ഗ്രസ് പ്രാദേശിക വികാരങ്ങള്‍ക്ക് വഴങ്ങുന്നുവെന്ന് അദ്ദഹം ആരോപിച്ചു. ദേശീയ വിഷയങ്ങളില്‍ സഖ്യ ധാരണകള്‍ കോണ്‍ഗ്രസ് ലംഘിക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രി പദം തന്റെ ലക്ഷ്യമല്ലെ്ന്നും പവാര്‍ പറഞ്ഞു. ഇടതുപക്ഷത്തിന് കേരളത്തില്‍ മികച്ച സ്വാധീനമുണ്ട്.
ഇടതുപക്ഷത്തിനെതിരെ കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നത് കേന്ദ്രത്തില്‍ മതേതര ചേരിയെ ദുര്‍ബലപ്പെടുത്താനാണ് സാധ്യത.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ ഒരു പ്രശ്നം ഉണ്ടാകാതിരിക്കുക എന്നത് പ്രതിപക്ഷ നിരയിലെ എല്ലാരുടേയും ഉത്തരവാദിത്തമാണ്. വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരെ രാഹുല്‍ ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ്, തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും ഫലവത്തായില്ല. രാഹുല്‍ വയനാട് മത്സരിക്കാനുള്ള തീരുമാനത്തിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്.
രാഹുല്‍ രണ്ട് സീറ്റില്‍ മത്സരിക്കുന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും പക്ഷേ വയനാടിന് പകരം തൊട്ടപ്പുറത്തെ കര്‍ണ്ണാടകയില്‍ മത്സരിക്കുന്നതായിരുന്നു രാഹുലിന് നല്ലതെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: