ന്യൂദൽഹി: റഫാല്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയ്‌ക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രിം കോടതി വിധിയെ തെറ്റിദ്ധരിപ്പിച്ച് രാഹുൽ ഗാന്ധി കോടതിയലക്ഷ്യം നടത്തിയെന്ന് കാണിച്ചാണ് ബിജെപി കോടതിയിൽ ഹർജി നൽകിയത്.
ക്രിമിനല്‍ കോടതിയലക്ഷ്യ ഹര്‍ജിയാണ് ബിജെപി നല്‍കിയത്. റഫാല്‍ കേസിലെ കോടതി ഉത്തരവിനെ ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന് ബിജെപി എംപി മീനാക്ഷി ലേഖി നല്‍കിയ ഹര്‍ജിയില്‍ ആരോപിക്കുന്നു. ഹര്‍ജി സുപ്രിം കോടതി 15ന് പരിഗണിക്കും.
റഫാല്‍ കേസില്‍ അഴിമതി നടന്നുവെന്ന് സുപ്രിം കോടതി കണ്ടെത്തിയെന്നായിരുന്നു മോദിയെ കള്ളനെന്ന് വിളിച്ച് രാഹുല്‍ നടത്തിയ പ്രസ്താവന. പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് കാണാതായ രേഖകള്‍ പരിശോധിക്കുന്നതില്‍ തടസ്സങ്ങളില്ല എന്ന സുപ്രിം കോടതി വിധിയ്‌ക്ക് പിറകെയായിരുന്നു രാഹുലിന്റെ പ്രസ്താവന. പുനപരിശോധനയ്‌ക്കൊപ്പം ഹിന്ദു പത്രം പുറത്ത് വിട്ട രേഖകള്‍ പരിശോധിക്കുന്നതില്‍ വിരോധമില്ല എന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇത് എങ്ങനെയാണ് അഴിമതി നടന്നുവെന്ന് കോടതി പറഞ്ഞുവെന്ന രീതിയില്‍ ചിത്രീകരിക്കുന്നതെന്നാണ് ബിജെപിയുടെ ചോദ്യം.
രാഹുല്‍ വിഷയത്തില്‍ കോടതിയലക്ഷ്യം നടത്തിയെന്നാണ് നിയമരംഗത്തുള്ളവരും ചൂണ്ടിക്കാട്ടിയത്. പരമോന്നത കോടതി വിധിയെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വളച്ചൊടിച്ച് ഉപയോഗിച്ചത് കോടതിയലക്ഷ്യം തന്നെയാണെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പിന് മുമ്പ് ഹര്‍ജി പരിഗണിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുലിന്റെ പ്രസ്താവനയുടെ തെളിവ് സഹിതമാണ് ബിജെപി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: