ന്യൂദല്‍ഹി : രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് മെയ് 15 വരെ ലഭിക്കുന്ന തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണ് വിധി.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിക്കുന്ന ബോണ്ടുകളുടെ വിശദാംശങ്ങള്‍ മെയ് 30 നുള്ളില്‍ മുദ്രവെച്ച കവറില്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: