മുംബൈ: ഐപിഎല്ലില്‍ കിങ്സ് ഇലവന് പഞ്ചാബിനെതിരായ വിജയത്തില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ണായകമായത് നായകന് കീറണ്‍ പൊള്ളാര്‍ഡിന്റെ ബാറ്റിങ്ങ്. തുടക്കംമുതലേ തകര്‍ച്ച നേരിട്ട മുംബൈ നിരയില്‍ വിന്‍ഡീസ് സൂപ്പര്‍ താരം നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ടീമിന് അവിശ്വസനീയ വിജയം സമ്മാനിച്ചത്. പൊള്ളാര്‍ഡ് 31 പന്തില്‍ പത്ത് സിക്സും മൂന്ന് ഫോറും അടക്കം 83 റണ്‍സ് നേടി. സ്ഥിരം നായകന് രോഹിത് ശര്‍മ പരിക്കിന്റെ പിടിയിലായതിനാല്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ നേതൃത്വത്തിലാണ് മുംബൈ കളത്തിലിറങ്ങിയത്.
പതിനേഴാം ഓവറില്‍ സാം കറനെ രണ്ട് സിക്സിന് പായിച്ച പൊള്ളാര്‍ഡ് പത്തൊമ്പതാം ഓവറില്‍ ഇതേ ബൗളര്‍ക്കെതിരെ പതിനേഴ് റണ്‍സ് അടിച്ചുകൂട്ടി. അവസാന ഓവറില്‍ അങ്കിത് രാജ്പൂത്തിനെതിരെ ബൗണ്ടറിയോടെ തുടങ്ങിയെങ്കിലും അടുത്ത പന്തില്‍ ഡേവിഡ് മില്ലര്‍ക്ക് ക്യാച്ച് നല്കി പുറത്തായി. ഒരറ്റത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീണപ്പോഴും മറുവശത്ത് പൊള്ളാര്‍ഡിന്റെ ബാറ്റ് ആഞ്ഞുവീശി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് കെ.എല്‍. രാഹുലിന്റെ സെഞ്ചുറി ക”രുത്തില്‍ ഇരുപതോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 197 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഇരുപതോവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: